Continue reading “ലൈംഗിക വിവാദം; ആം ആദ്മി മന്ത്രിയെ പുറത്താക്കി”
" /> Continue reading “ലൈംഗിക വിവാദം; ആം ആദ്മി മന്ത്രിയെ പുറത്താക്കി” ">അഴിമുഖം പ്രതിനിധി
ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ആം ആദ്മി മന്ത്രിയെ ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയത്.
സന്ദീപ് കുമാറിനെതിരെ ഉയര്‍ന്ന ലൈംഗികവിവാദത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി ഡി മുഖ്യമന്ത്രിക്കു തെളിവായി ലഭിച്ചതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും സന്ദീപിനെ നീക്കിയതായി അറിയിച്ചുകൊണ്ട് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്. ആം ആദ്മി സര്‍ക്കാര്‍ സമൂഹത്തിന്റെ സഭ്യത കാത്തുസംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും മന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാല്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.