രണ്ടു വീലുകളിലും ഡിസ്‌ക് ബ്രേക്ക് പിടിപ്പിച്ചിട്ടുള്ള ആദ്യ ബൈക്ക് എന്ന പ്രത്യേകത കൂടി ഉണ്ട് ക്ലാസിക് 350ക്ക്
കൂറ്റന്‍ മലകളും വളവുകളും ത്രസിപ്പിക്കുന്ന ഇറക്കങ്ങളും ഇനി ആഘോഷമാക്കാന്‍ യുവാക്കളുടെ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ക്ലാസിക് 350 എ ബി എസ് പതിപ്പ് പുറത്തിറക്കി. ഗണ്‍മെറ്റല്‍ ഷേഡില്‍ ആണ് ക്ലാസിക് 350 എ ബി എസ് പതിപ്പ് എത്തുന്നത്. ഡ്യൂവല്‍ ചാനല്‍ എ ബി എസ് സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇരുപതിനായിരം രൂപ കൂടുതല്‍ ആണ് ഇതിനു വില കണക്കാക്കിയിരിക്കുന്നത്. ഓണ്‍ റോഡ് മോഡലിന്റെ വില 1,80,000/ ആണ്. അടുത്തിടെ ആണ് കമ്പനി എ ബി എസ് സുരക്ഷാ സംവിധാനം ബൈക്കുകളില്‍ ചേര്‍ത്തത്.
ഗണ്‍മെറ്റല്‍ ഗ്രേ മോഡലിന് ഡ്യൂവല്‍ ചാനല്‍ യൂണിറ്റ് എ ബി എസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമാന രീതിയിലുള്ള സുരക്ഷാ യൂണിറ്റ് തന്നെയാണ് എന്‍ഫീല്‍ഡിന്റെ സിഗ്‌നല്‍സ് എഡിഷനും നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള സമയപരിധിയായ 2019 ഏപ്രില്‍ 1നു ഉള്ളില്‍ എല്ലാ ബൈക്കുകളിലും എ ബി എസ് സംവിധാനം ഉള്‍കൊള്ളിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
മികച്ച സുരക്ഷ സംവിധാനങ്ങളാണ് എന്‍ഫീല്‍ഡ് ഈ മോഡലില്‍ ഉറപ്പാക്കുന്നത്. രണ്ടു വീലുകളിലും ഡിസ്‌ക് ബ്രേക്ക് പിടിപ്പിച്ചിട്ടുള്ള ആദ്യ ബൈക്ക് എന്ന പ്രത്യേകത കൂടി ഉണ്ട് ക്ലാസിക് 350ക്ക്. ഇതിനു 1370 എംഎം വീല്‍ബേസും 135 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. മുന്നിലെ ഡിസ്‌ക് ബ്രേക്ക് 280 എംഎമ്മും പിന്നിലെ വീലിലിലെ ഡിസ്‌ക് ബ്രേക്ക് 240 എംഎമ്മും ആണ്. എബിഎസ് ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നിലനിര്‍ത്തിയിരിക്കുന്നു.
എബിഎസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതൊഴിച്ചാല്‍ മറ്റൊരു മാറ്റങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ മോഡലില്‍ പ്രകടമല്ല. ഇതില്‍ 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. 19.8 ബിഎച്ച്പിയും 28 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ഇതിനു കഴിയും. 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇതിനു കരുത്താകും.
വൃത്താകൃതിയിലുള്ള ഹെഡ് ലാമ്പും, മിററുക്കുകളും, ക്ലോക്കുകളും ചേര്‍ന്ന് പ്രൗഢഗംഭീരമായ മുഖഭാവം കൊടുക്കുന്നുണ്ട്. മുന്നില്‍ നല്‍കിയിട്ടുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ആണ് സസ്‌പെന്‍ഷനു സഹായകമാകുന്നത്. പിന്നിലാവട്ടെ ഡ്യൂവല്‍ ഷോക്ക് അബ്സോബേഴ്സ് ഘടിപ്പിച്ചിരിക്കുന്നു. ഒരു ലിറ്റര്‍ പെട്രോളില്‍ മുപ്പത്തേഴു കിലോമീറ്റര്‍ വരെ പിന്നിടാന്‍ ക്ലാസിക് 350ക്ക് കഴിയും.
പൂജ്യത്തില്‍നിന്നും 60 കിലോമീറ്റര്‍ സ്പീഡ് ആര്‍ജിക്കാന്‍ ഇതിനു വെറും 5 സെക്കന്‍ഡ് മതിയാകും. എന്നാല്‍ ഈ ഒരു സവിശേഷത റോയല്‍ എന്‍ഫീല്‍ഡ് മുമ്പേ തന്നെ ഹിമാലയന്‍, ക്ലാസിക് 500 എന്നീ മോഡലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍ഫീല്‍ഡിന്റെ തന്നെ ഇരട്ട മോഡലുകളായ ഇന്റര്‍സെപ്റ്റര്‍ 650യും കോണ്ടിനെന്റല്‍ 650യും 2018 നവംബര്‍ 14ഓടുകൂടി ഇന്ത്യയില്‍ അവതരിക്കുമെന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇതിനായുള്ള ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു.