UPDATES

ഓട്ടോമൊബൈല്‍

C5 എയര്‍ക്രോസ്സ് എസ്‌യുവി ; ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി സിട്രണ്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടാണ് സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്യുവി ഒരുക്കിയിരിക്കുന്നത്.

                       

സിട്രണ്‍ ഇന്ത്യയിലേക്ക് വരുന്നു. ഫ്രഞ്ച് ഓട്ടോമോട്ടിവ് കമ്പനിയായ ഗ്രൂപ്പ് PSA -യുടെ കീഴിലുള്ള വാഹന നിര്‍മ്മാതാക്കളാണ് സിട്രണ്‍. C5 എയര്‍ക്രോസ്സ് എസ്യുവി തന്നെയായിരിക്കും ഇന്ത്യയിലെത്തുന്ന ആദ്യ സിട്രണ്‍ കാര്‍.

ഫ്രഞ്ച് കാര്‍ നിര്‍മ്മാതക്കളില്‍ നിന്നുള്ള ആദ്യ സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്യുവി വലുപ്പത്തിലും മുന്‍പില്‍ തന്നെയാണ്.4,500 mm നീളവും 1,840 mm വീതിയും 1,670 mm ഉയരവുമാണ് ഈ പുത്തന്‍ എസ്യുവിക്കുള്ളത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടാണ് സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്യുവി ഒരുക്കിയിരിക്കുന്നത്.

രണ്ട് ഡീസല്‍ പതിപ്പുകളിലും ഒരു പെട്രോള്‍ പതപ്പിലുമാണ് സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്യുവി രാജ്യാന്തര വിപണികളില്‍ ലഭ്യമാവുന്നത്.ടര്‍ബോചാര്‍ജിംഗ് എഞ്ചിനുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ആറ് സ്പീഡ് മാനുവല്‍ & എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെയായിരിക്കും എസ്യുവിയിലെ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. 2,730 mm ആയിരിക്കും സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്യുവിയുടെ വീല്‍ബേസ്. കൂടാതെ 230 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണ് C5 എയര്‍ക്രോസ്സ് എസ്യുവിക്കുള്ളത്. 2021 മുതല്‍ എല്ലാ വര്‍ഷവും പുതിയൊരു കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ടെന്നും സിട്രണ്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍