UPDATES

ഓട്ടോമൊബൈല്‍

650 ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി വൈദ്യുതിവകുപ്പ്

മൈസൂരു-ബെംഗളൂരു ഹൈവേയില്‍ 100 കിലോമീറ്റര്‍ വ്യത്യാസത്തിലും ബെംഗളൂരു-തുമകൂരു പാതയില്‍ 30 കിലോമീറ്റര്‍ വ്യത്യാസത്തിലും സ്റ്റേഷനുകള്‍ സ്ഥാപിക്കും. 650ല്‍ 100 എണ്ണം ബെംഗളൂരുവിലായിരിക്കും.

                       

650 ഇലക്ട്രിക് വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ കര്‍ണാടകയില്‍ നിര്‍മിക്കാന്‍ വൈദ്യുതിവകുപ്പിന്റെ പദ്ധതി. ഹൈവേകളിലും നഗരങ്ങളിലുമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ഹൈവേകളില്‍ ചാര്‍ജിങ് കേന്ദ്രങ്ങളില്ലാത്തതാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി ബെസ്‌കോമാണ് നടപ്പാക്കുക. മൈസൂരു-ബെംഗളൂരു ഹൈവേയില്‍ 100 കിലോമീറ്റര്‍ വ്യത്യാസത്തിലും ബെംഗളൂരു-തുമകൂരു പാതയില്‍ 30 കിലോമീറ്റര്‍ വ്യത്യാസത്തിലും സ്റ്റേഷനുകള്‍ സ്ഥാപിക്കും. 650ല്‍ 100 എണ്ണം ബെംഗളൂരുവിലായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളോടു ചേര്‍ന്നുള്ള, അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

മൈസൂരു,ഹുബ്ബള്ളിധാര്‍വാഡ്,ദാവണഗെരെതുടങ്ങിയവയാണ്ചാര്‍ജിങ്സ്റ്റേഷനുകള്‍നിലവില്‍വരുന്നമറ്റുപ്രദേശങ്ങള്‍.ബെംഗളൂരുവില്‍ പലയിടങ്ങളിലായി സ്ഥാപിച്ച സ്റ്റേഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും തിരിച്ചടിയായി. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചായിരിക്കും പുതിയ സ്റ്റേഷനുകള്‍ നിലവില്‍വരിക. നിലവില്‍ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 112 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുപുറമേയാണ് പുതിയ സ്റ്റേഷനുകള്‍.

നഗരത്തില്‍ ഇലക്ട്രിക് റിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍.കഴിഞ്ഞവര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

Share on

മറ്റുവാര്‍ത്തകള്‍