UPDATES

ഓട്ടോമൊബൈല്‍

വാഹനങ്ങളുടെ ഇന്റീരിയല്‍ മുള ഉപയോഗിച്ച് നിര്‍മിക്കാന്‍ ഫോര്‍ഡ്/ വീഡിയോ

പ്രകൃതി സൗഹാര്‍ദമായ കാര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാനാണ് കമ്പിനിയുടെ ലക്ഷ്യം

                       

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങുന്നു. വാഹനങ്ങളുടെ ഇന്റീരിയല്‍ മുള ഉപയോഗിച്ച് നിര്‍മിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് മുളയുടെ മേന്മ കാണിച്ചുള്ള പ്രമോ വീഡിയോ കമ്പിനി പുറത്തിറക്കിയിട്ടുണ്ട്. പ്രകൃതി സൗഹാര്‍ദമായ കാര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാനാണ് കമ്പിനിയുടെ ലക്ഷ്യം. നിലവില്‍ അലൂമിനയം മെറ്റീരിയലുകളാണ് ഫോര്‍ഡ് തങ്ങളുടെ വാഹനങ്ങളിലെ ഇന്റീരിയലിന് ഉപയോഗിക്കുന്നത്.

ഇന്റീരിയലിന് മുളയും പ്ലാസ്റ്റിക്കും ചേര്‍ത്തുള്ള പുതിയ മെറ്റീരിയലുള്ള പരീക്ഷണം കമ്പിനി തുടങ്ങി കഴിഞ്ഞു. മെറ്റീരിയലുകള്‍ക്ക് കൂടുതല്‍ ഉറപ്പിനു വേണ്ടിയാണ് മുളയ്‌ക്കൊപ്പം പ്ലാസ്റ്റിക്കും കൂടി ചേര്‍ക്കുന്നത്. കരുത്തിലും വഴക്കത്തിലുമെല്ലാം മറ്റുള്ള സിന്തറ്റിക്, പ്രകൃതിദത്ത ഫൈബറുകളെ അപേക്ഷിച്ച് മുളയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 212 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെയുള്ള താപനിലകളില്‍ പോലും സ്വഭാവ വ്യതിയാനം വരില്ലെന്നതാണു മുളയുടെ പ്രധാന സവിശേഷത.

മുള ഉപയോഗിക്കാനുള്ള വിവിധ സാധ്യതകള്‍ മുമ്പുതന്നെ ഫോര്‍ഡ് പരിശോധിച്ച് വരുന്നുണ്ട്. മുള കൂടാതെ മറ്റു ജൈവ വസ്തുക്കളും വാഹന നിര്‍മാണത്തില്‍ ചേര്‍ക്കാനും കമ്പിനി ആലോചിക്കുന്നുണ്ട്. ഇത് നടപ്പായാല്‍ മലിനീകരണ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡ് അവകാശപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍