UPDATES

ഓട്ടോമൊബൈല്‍

ബിഎംഡബ്ല്യൂവും വോഗ്സ് വാഗണുമല്ല, ഇന്ത്യയിലെ ജർമ്മൻ അംബാസിഡർക്ക് പ്രിയം നമ്മുടെ ‘ആമ്പി’യോട്

അംബാസിഡർ ശരിക്കും അത്ഭുതകരമായ കാറാണ്, ഇത് എന്റെ ചെറുപ്പത്തെ ഓർമ്മിപ്പിക്കുന്നു.

                       

ലോകത്തെ മികച്ച് വാന നിർമ്മാതാക്കളുടെ നാടാണ് ജർമ്മനി, ബിഎം ഡബ്ല്യൂ മുതൽ വോഗ്സ് വാഗൺ വരെ മുൻനിര കമ്പികളുടെയെല്ലാം ആസ്ഥാനവും ജർമനിയാണ്. ലോക നേതാക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നതും ജർമ്മൻ മോട്ടോർ‌സ് എന്ന് പൊതുവെ അറിയപ്പെടുന്ന ഈ കമ്പനികളുടെ വാഹനങ്ങൾ തന്നെയാണ്. എന്നാൽ വ്യത്യസ്തനാണ് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡര്‍ വാല്‍ട്ടര്‍ ജെ. ലിന്റ്‌നര്‍. മുകളിൽ പറഞ്ഞ ലോകോത്തര വാഹനങ്ങൾ ഒന്നുമല്ല ഹിന്ദുസ്ഥാന്‍ മോട്ടോർസ് നിർമിക്കുന്ന ഇന്ത്യയുടെ സ്വന്തം അംബാസിഡറാണ് ഈ അംബാസിഡറുടെ ഇഷ്ട വാഹനം.

ഇതിനെ കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. ഇന്ത്യക്കാര്‍ പോലും തിര‍ഞ്ഞെടുക്കാത്ത വാഹനം തിര‍ഞ്ഞെടുത്തത് നയതന്ത്ര നിലപാടാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹം അംബാസിഡറിനോടുള്ള പ്രിയം വ്യക്തമാക്കിയത്.അംബാസിഡർ ശരിക്കും അത്ഭുതകരമായ കാറാണ്, ഇത് എന്റെ ചെറുപ്പത്തെ ഓർമ്മിപ്പിക്കുന്നു. യഥാർത്ഥ കാർ ഓടിക്കുന്നതിനെയാണ് ഇതിലെ യാത്ര അനുഭവപ്പെടുക. ഇന്നത്തെ കാറുകൾ ഒരു ബഹിരാകാശ പേടകത്തിൽ ഇരിക്കുന്നതു പോലെയുള്ള അനുഭവമാണ് നല്‍കുന്നത്. ഉടൻ തന്നെ അവ സ്വയം ഓടിക്കാനും തുടങ്ങും.

എന്നാൽ ഒരു അംബാസഡറിൽ, നിങ്ങൾക്ക് ശരിക്കും റോഡ് അനുഭവപ്പെടും. കുളിർമ്മ നൽകുന്ന യാത്രാ സുഖം, ആളുകൾ കാറിന് ഒരു പേര് നൽകിയിട്ടുണ്ട് “പ്രിയ ആന്റി അമ്പി” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അവർ കത്തുകൾ എഴുതുക പോലും ചെയ്യുന്നു. ഞാൻ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുമ്പോൾ, രഹസ്യ ഉടമ്പടികളെയും പ്രോട്ടോക്കോളിനെയും കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. ഒരു രാജ്യത്ത് നിന്ന് പുറത്തുപോയി ഇരു രാജ്യങ്ങളും തമ്മിൽ സഹാനുഭൂതി കൊണ്ടുവരുന്നു. ഞാൻ ആ രാജ്യത്തിന്റെ കാർ ഓടിക്കുകയോ ക്രിക്കറ്റ് കളിക്കുകയോ മാമ്പഴം കഴിക്കുകയോ ചെയ്താൽ, അത് പ്രദർശനം മാത്രല്ല, ആ രാജ്യത്തെ സ്നേഹിക്കുന്നതിനാലാണ്. അടുത്ത ആഴ്ച പൂനെയിലെ ബി‌എം‌ഡബ്ല്യു ഫാക്ടറിയിലെ ഉദ്യോഗസ്ഥരെ കാണുന്നുണ്ട്. ഞാൻ ഈ കാർ ഉപയോഗിക്കുന്നതിൽ അവർ അസ്വസ്ഥരാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഫോട്ടോ കടപ്പാട് ദി ഹിന്ദു

Share on

മറ്റുവാര്‍ത്തകള്‍