UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട എച്ച്ആര്‍-വി ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ട്

കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍,ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര എക്‌സയുവി500 തുടങ്ങി എതിരാളികളുടെ നിര വിപുലമായതോടെയാണ് ഹോണ്ട ഈ നീക്കം ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് സൂചന.

                       

ഹോണ്ടയുടെ പ്രീമിയം കോംപാക്ട് എസ്യുവി ശ്രേണിയിലുള്ള എച്ച്ആര്‍-വി ഇന്ത്യയില്‍ ഇറക്കുന്നില്ലെന്ന തിരുമാനവുമായി ഹോണ്ട.ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്‍കിയിരുന്ന വാഹനമായിരുന്നു ഹോണ്ട.2013 ഹോണ്ട നടത്തിയ സാധ്യതാപഠനത്തില്‍ ഇന്ത്യയില്‍ എച്ച് ആര്‍വിയ്ക്ക് ഇടമുണ്ടായിരുന്നതായിയാണ് സുചന.

ഈ വാഹനത്തിന്റെ നിര്‍മാണത്തിനുള്ള 30 ശതമാനം പാര്‍ട്‌സുകള്‍ മാത്രമാണ് കമ്പനി പ്രദേശികമായി നിര്‍മ്മിച്ചിരുന്നുള്ളു. ബാക്കി 70 ശതമാനം പാര്‍ട്‌സുകള്‍ ചൈന,ജപ്പന്‍.തായിലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നത് .പാര്‍ട്സുകള്‍ വിദേശത്തുനിന്ന് എത്തിക്കുന്നതിലൂടെ നിര്‍മാണ ചിലവ് ഉയരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികളെക്കാള്‍ കൂടിയ വിലയില്‍ ഈ വാഹനം വില്‍ക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുമെന്നും വിലയിരുത്തലുകളുണ്ട്.

കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍,ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര എക്‌സയുവി500 തുടങ്ങി എതിരാളികളുടെ നിര വിപുലമായതോടെയാണ് ഹോണ്ട ഈ നീക്കം ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് സൂചന.ഹോണ്ട സിആര്‍-വി, സിവിക് മോഡലുകള്‍ക്കൊപ്പം നോയിഡയിലെ പ്ലാന്റില്‍ ഈ വാഹനം നിര്‍മിക്കുമെന്നായിരുന്നു 2017-ല്‍ ഹോണ്ട പ്രഖ്യാപിച്ചത്. ഈ പ്ലാന്റിന്റെ നിര്‍മാണശേഷി പ്രതിവര്‍ഷം 1,20,000 ആയി ഉയര്‍ത്താനും കമ്പനി തീരുമാനിച്ചിരുന്നു.ഇതിനുപിന്നാലെ 2018-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്ആര്‍-വി നിര്‍മിക്കുകയും ചെയ്തു. 2019 ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം ഉപേക്ഷിക്കുന്നതായി ഹോണ്ട അറിയിച്ചത്.

Related news


Share on

മറ്റുവാര്‍ത്തകള്‍