UPDATES

ഓട്ടോമൊബൈല്‍

പുതിയ ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് രണ്ടുമാസത്തിനിടെ 40,000 ബുക്കിങ്

സൗന്ദര്യപരമായ നിരവധി മാറ്റങ്ങളോടെയാണ് ക്രെറ്റ വന്നിരിക്കുന്നത്. വലിപ്പമേറിയ, ക്രോമിയം പൂശിയ ഫ്രണ്ട് ഗ്രില്ലാണ് പുതിയ ക്രെറ്റയ്ക്കുള്ളത്. ഫ്രണ്ട് ബംപറിനും ചെറിയ മാറ്റങ്ങളുണ്ട്. പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിങ്ങും മാറ്റങ്ങളിൽ പെടുന്നു.

ഹ്യൂണ്ടായിയുടെ ചെറു എസ്‍യുവി ക്രെറ്റയുടെ പുതുക്കിയ പതിപ്പിന് രണ്ടു മാസത്തിനിടെ 40,000 ബുക്കിങ് ലഭിച്ചതായി റിപ്പോർട്ട്. മെയ് മാസത്തിലാണ് ഈ എസ്‍‌യുവിക്ക് പുതുക്കൽ ലഭിച്ചത്. 2015ൽ ഇന്ത്യൻ വിപണിയിലെത്തിയ വാഹനമാണിത്.

9.44 ലക്ഷം രൂപയാണ് ക്രെറ്റയുടെ തുടക്കവില.

സൗന്ദര്യപരമായ നിരവധി മാറ്റങ്ങളോടെയാണ് ക്രെറ്റ വന്നിരിക്കുന്നത്. വലിപ്പമേറിയ, ക്രോമിയം പൂശിയ ഫ്രണ്ട് ഗ്രില്ലാണ് പുതിയ ക്രെറ്റയ്ക്കുള്ളത്. ഫ്രണ്ട് ബംപറിനും ചെറിയ മാറ്റങ്ങളുണ്ട്. പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിങ്ങും മാറ്റങ്ങളിൽ പെടുന്നു.

പിൻവശത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിയർ ബംപറും ടെയ്ൽ ലൈറ്റുമെല്ലാം മാറിയിരിക്കുന്നു.

പുതിയ 17 ഇഞ്ച് ഡ്യുവൽ‌ ടോൺ അലോയ് വീലുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ആറ് വേരിയന്റുകളിൽ വാഹനം ലഭിക്കും.

കാറിനകത്തും നിരവധി പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ആറ് തരത്തിൽ ഇലക്ട്രോണികമായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റാണ് ഒരു പ്രത്യേകത. എസ്എക്സ് ഓട്ടോമാറ്റിക് പതിപ്പിൽ സൺറൂഫ് ലഭിക്കും.

രണ്ട് പുതിയ നിറങ്ങളും ചേർത്തിരിക്കുന്നു. പാഷൻ ഓറഞ്ച്, മറിന ബ്ലൂ എന്നിവ.

Share on

മറ്റുവാര്‍ത്തകള്‍