UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ട് റെക്കോര്‍ഡ് നേട്ടത്തില്‍

‘സയാം’ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ 2016-17ല്‍ 9.23% വളര്‍ച്ച

                       

ഇന്ത്യയിലെ യാത്രാ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍. വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ യാത്രാ വാഹന വില്‍പ്പന 2016-17ല്‍ 9.23% വളര്‍ച്ചയില്‍ 30 ലക്ഷം യൂണിറ്റാണ് പിന്നിട്ടത്.

2015-16ല്‍ 27,89,208 യാത്രാവാഹനങ്ങളായിരുന്നു ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടന്നത്. 2017 മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 2016-17ലെ യാത്രാവാഹന വില്‍പ്പന 30,46,727 യൂണിറ്റാണ്.

യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ 2016-17ല്‍ 29.91% വളര്‍ച്ചയാണ് കാണിക്കുന്നത്. 2015-16ല്‍ 5,86,576 യൂട്ടിലിറ്റി വാഹനങ്ങള്‍ വിറ്റപ്പോള്‍ ഇത്തവണ 7,61,997 എണ്ണമാണ് വിറ്റപോയത്.

രാജ്യത്തിനുള്ളിലെ കാര്‍ വില്‍പ്പനയില്‍ 3.85% വര്‍ധനവാണ് ഉണ്ടായരിക്കുന്നത്. 2015-16ല്‍ 20,25,097 കാറുകളാണ് വിറ്റത്. ഇത്തവണ അത് 21,02,996 ആയി.

ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ 6.89% വളര്‍ച്ചയില്‍ ഇത്തവണ വില്‍പന നടന്നത് 1,75,89,511 വാഹനങ്ങളാണ്. 2015-16ല്‍ 1,64,55,851 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടന്നത്.

Share on

മറ്റുവാര്‍ത്തകള്‍