Continue reading “‘പശുക്കളെ അറവ് ശാലയില്‍ വില്‍ക്കുന്നു’; മനേക ഗാന്ധിക്കെതിരെ ഇസ്‌ക്കോണിന്റെ 100 കോടിയുടെ മാനനഷ്ട കേസ്”

" /> Continue reading “‘പശുക്കളെ അറവ് ശാലയില്‍ വില്‍ക്കുന്നു’; മനേക ഗാന്ധിക്കെതിരെ ഇസ്‌ക്കോണിന്റെ 100 കോടിയുടെ മാനനഷ്ട കേസ്”

"> Continue reading “‘പശുക്കളെ അറവ് ശാലയില്‍ വില്‍ക്കുന്നു’; മനേക ഗാന്ധിക്കെതിരെ ഇസ്‌ക്കോണിന്റെ 100 കോടിയുടെ മാനനഷ്ട കേസ്”

">

UPDATES

ഇന്ത്യ

‘പശുക്കളെ അറവ് ശാലയില്‍ വില്‍ക്കുന്നു’; മനേക ഗാന്ധിക്കെതിരെ ഇസ്‌ക്കോണിന്റെ 100 കോടിയുടെ മാനനഷ്ട കേസ്

                       

മൃഗസ്‌നേഹിയാണ് മനേക ഗാന്ധി. അവര്‍ മന്ത്രി ആയിരിക്കുമ്പോള്‍ എടുത്ത പല തീരുമാനങ്ങളും രാജ്യത്തെ മൃഗസ്‌നേഹികള്‍ക്ക് പോലും സഹിക്കുവാന്‍ കഴിയുന്നതല്ല. ഇന്ത്യന്‍ സര്‍ക്കസ് എന്ന കലാരൂപത്തെ തകര്‍ത്ത വ്യക്തി കൂടിയാണ് മനേക ഗാന്ധി. സര്‍ക്കസുകളില്‍ നിന്ന് എല്ലാത്തരം മൃഗങ്ങളെയും പിന്‍വലിപ്പിക്കുന്ന നിയമം കൊണ്ടുവന്നതോടുകൂടി സര്‍ക്കസ് എന്ന കലാരൂപം ഇന്ത്യയില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മനേക ഗാന്ധിയുടെ പല തീരുമാനങ്ങളും അവരുടെ പാര്‍ട്ടിയായ ബിജെപിക്ക് പോലും തലവേദനയാണ്.

രാജ്യത്ത് മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌കോണ്‍ ഗോശാലകള്‍ വളരെ മികച്ച രീതിയിലാണ് പരിപാലിക്കുന്നത്. പശുക്കളെ മാതാവായി കാണുന്ന ബിജെപിക്ക് ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ സംതൃപ്തിയുമുണ്ട് എന്ന് മുന്‍കാല പല നടപടികളിലൂടെ തെളിവാണ്. ഇസ്‌കോണ്‍ അവരുടെ ഗോശാലകളില്‍ നിന്നുള്ള പശുക്കളെ അറവുശാലകളിലേക്ക് വില്‍ക്കുന്നു എന്നുള്ള ഒരു പരാമര്‍ശം മനേക ഗാന്ധി നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബഹായി മതവിശ്വാസങ്ങളുടെ ക്ഷേത്രമാണ് ഇസ്‌കോണ്‍. മനേക ഗാന്ധിയുടെ പരാമര്‍ശം വിശ്വാസികളില്‍ വലിയ വേദനയുണ്ടാക്കി എന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ വിശ്വാസത്തെയും തങ്ങളുടെ പ്രവര്‍ത്തിയേയും സംശയത്തിന്റെ നിഴലിലാക്കുന്ന മനേക ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇസ്‌കോണ്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ്. 100 കോടി രൂപയ്ക്കാണ് മനേക ഗാന്ധിക്കെതിരെ മാനനഷ്ട കേസ് കൊടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്തപുരിലെ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ പാല്‍ ചുരത്താത്ത ഒരു പശുവിനെയും കാണുവാന്‍ സാധിച്ചില്ലെന്നും ഇതിനര്‍ത്ഥം അവയെ ഒക്കെ കശാപ്പു ശാലയ്ക്ക് വിറ്റു എന്നാണ് മനേക ഗാന്ധി പരാമര്‍ശം നടത്തിയത്. എന്നാല്‍ മനേക ഗാന്ധി അനന്തപൂര്‍ ഗോശാല സന്ദര്‍ശിച്ചിട്ടില്ല എന്നാണ് ഇസ്‌കോണ്‍ വൃത്തങ്ങള്‍ പറയുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍