UPDATES

വിദേശം

തേങ്ങയില്‍ നിന്ന് ബയോ ഡീസല്‍; പാപ്പുവ ന്യൂ ഗിനിയയുടെ ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുമോ തെങ്ങുകള്‍!

ഇന്ധന ഇറക്കുമതിയുടെ ബദൽ മാർഗം വ്യാപിപ്പിക്കാനൊരുങ്ങി രാജ്യം

                       

പാപ്പുവ ന്യൂ ഗിനിയയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് കർക്കർ ദ്വീപ്. രാജ്യത്തെ മഡംഗ് പ്രവിശ്യയുടെ ഭാഗമാണ് ദ്വീപ് ഉൾപ്പെടുന്ന പ്രദേശം. മനോഹരമായ ബീച്ചുകളാൽ ചുറ്റപ്പെട്ട ഈ ദ്വീപ് തെങ്ങുകൾ ഉൾപ്പെടെയുള്ള ഫല വൃവൃക്ഷങ്ങളും, സസ്യങ്ങളും കൊണ്ട് സമൃദ്ധമാണ്. സുലഭമായി ദ്വീപിൽ കണ്ടുവരുന്ന കേരം അതി പ്രശ്തമായിരുന്നു. ദൂരെ നാടുകളിൽ നിന്ന് പോലും ഈ തെങ്ങുൾക്കും, നാളികേരത്തിനും  ആവിശ്യക്കാരേറെയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ്, തേങ്ങ കച്ചവടവും, കയറ്റുമതിയും ലാഭകരമായിരുന്നു. എന്നാൽ വർഷങ്ങളായി അന്താരാഷ്ട്ര വിപണിയിൽ നാളികേരത്തിന് ആവശ്യക്കാരില്ലാതാകുകയും വില കുത്തനെ ഇടിയുകയും ചെയ്തു. ഇപ്പോൾ, രാജ്യത്തിൻ്റെ വടക്കൻ തീരത്തുള്ള ചെറിയ ദ്വീപ്, തെങ്ങുകൾ മറ്റൊരു ആവശ്യത്തിനായി ഉപയോഗപ്പെടുത്തി കൊണ്ട് ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുകയാണ്. ഇന്നുവരെ ആരും പ്രയോഗിച്ചു നോക്കിയിട്ടില്ലാത്ത തരത്തിൽ തേങ്ങയുടെ ഉപയോഗത്തെ മാറ്റിയെടുക്കുകയാണ് ദ്വീപ് ജനത.


വാഗ്ദാനം സെക്യൂരിറ്റി ജോലി, മാസം രണ്ടു ലക്ഷം ശമ്പളം; ചെയ്യേണ്ടി വന്നത് യുദ്ധം


കൊപ്രയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വെളിച്ചെണ്ണയിൽ നിന്ന് ബയോഡീസൽ നിർമ്മിക്കാനുള്ള വിപ്ലവകരമായ നീക്കത്തിലാണ് ദ്വീപ് ജനത. വെജിറ്റബിൾ ഓയിൽ, അല്ലെങ്കിൽ മൃഗങ്ങളുടെ കൊഴുപ്പ് പോലുള്ള ജൈവ സ്രോതസ്സുകളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ബയോഡീസൽ പുനരുപയോഗിക്കാൻ കഴിയുന്ന ഇന്ധനമാണ്. ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന ഇന്ധനം കർക്കറിൽ സ്‌കൂളുകൾക്കും ആശുപത്രികൾക്കും ചരക്ക് കപ്പലുകൾക്കും ആവശ്യമായി വരുന്ന ഊർജത്തിനായി ഉപയോഗപ്പെടുത്തുകയാണ് ദ്വീപ് നിവാസികൾ. ദ്വീപിലുടനീളം വ്യാപിച്ചുകിടക്കുന്ന തെങ്ങുകളും കൊക്കോ ചെടികളും നിറഞ്ഞ ഏകദേശം 980 ഹെക്ടറുള്ള ഒരു വലിയ എസ്റ്റേറ്റായ കുളിലി പ്ലാൻ്റേഷനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഓരോ വർഷവും 600,000 ലിറ്റർ നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കുളിലിയിലെ മാനേജിംഗ് ഡയറക്ടർ ഡെറക് മിഡിൽടൺ പറയുന്നു.

2007ൽ കുളിലിയിൽ നാളികേര ബയോഡീസൽ ഉൽപ്പാദിപ്പിക്കാനുള്ള ചെറിയ സൗകര്യം വികസിപ്പിച്ചതോടെയാണ് പദ്ധതി ആരംഭിച്ചത്. കാലക്രമേണ, ഇത് വിജയകരമാണെന്ന് തെളിയുകയും പ്രവർത്തനം അന്നുമുതൽ സജീവമാകുകയുമായിരുന്നു. പദ്ധതി വിപുലീകരിക്കുന്നതിനും ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമുള്ള പിന്തുണ വർദ്ധിപ്പിക്കാനുള്ള ഏർപ്പെട്ടിരിക്കുകയാണ് ഡെറക് മിഡിൽടൺ. സർക്കാർ വാഹനങ്ങൾ, ആംബുലൻസുകൾ, പോലീസ് കാറുകൾ, മോട്ടോർ വാഹനങ്ങൾ, കപ്പലുകൾ, ജനറേറ്ററുകൾ, കൂടാതെ തങ്ങളുടെ സ്വന്തം ബിസിനസ്സ് എന്നിവയിൽ കർക്കറിൽ ഉപയോഗിക്കുന്നതായി മിഡിൽടൺ പറയുന്നു. വാനുവാട്ടു, ഫിജി എന്നിവയുൾപ്പെടെയുള്ള പസഫിക്കിലെ മറ്റ് രാജ്യങ്ങളും സമാനമായ, ചെറുകിട പദ്ധതികൾ വികസിപ്പിക്കുകയും പരമ്പരാഗത ഇന്ധനങ്ങളായ ഡീസൽ പോലുള്ളവയ്ക്ക് പകരമായി നാളികേരത്തിൽ നിന്നുള്ള ബയോഡീസൽ ഉപയോഗിക്കുന്നതിന് ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.പല സന്ദർഭങ്ങളിലും, കർക്കറിലെ ഡീസൽ ഉപയോഗത്തിന് പകരമായി നാളികേര ബയോഡീസൽ ദ്വീപിലെ ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്.

നിലവിൽ, രാജ്യത്തെ പ്രമുഖ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടായ PNG യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (യൂണിടെക്) നാളികേര ബയോഡീസൽ ഒരു ബദൽ ഇന്ധനമായി എങ്ങനെ വ്യാപകമായി ഉപയോഗപ്പെടുത്താമെന്നുള്ള ഗവേഷണത്തിലാണ്. പ്രത്യേകിച്ചും, കാർക്കർ സ്ഥിതി ചെയ്യുന്ന മദാംഗ് പ്രവിശ്യയിലുടനീളം. കൂടാതെ ഗ്രാമീണ, വിദൂര കമ്മ്യൂണിറ്റികളിൽ ഇത് വികസിപ്പിക്കാനും ഉപയോഗിക്കാനും കഴിയുമോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രാദേശിക വ്യവസായം വിപുലീകരിക്കുന്നത് വിലകൂടിയ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് മിഡിൽടൺ പറയുന്നു, എന്നാൽ പ്രവർത്തനം വളർത്തുന്നതിനുള്ള പിന്തുണ ഉറപ്പാക്കുന്നത് വെല്ലുവിളിയാണ്.

നാളികേരത്തെ ഇന്ധനമാക്കി മാറ്റുന്നു

നാളികേരത്തെ ബയോഡീസലാക്കി മാറ്റുന്നതിന് പാപുവ ന്യൂ ഗിനിയയിൽ ഒരു ചരിത്രമുണ്ട്. 1980 കളിലും 1990 കളിലും രാജ്യത്തുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ ബൊഗെയ്ൻവില്ലിലെ വിപ്ലവ ശക്തികൾ ഇത് ഉപയോഗിച്ചിരുന്നു. ബയോഡീസൽ നിർമ്മിക്കുന്നതിനുള്ള പ്രക്രിയയിൽ ആദ്യം ഉയർന്ന നിലവാരമുള്ള കൊപ്രയിൽ നിന്ന് എണ്ണ യന്ത്രങ്ങളിലൂടെ ആട്ടിയെടുക്കുന്നു. ഇത് പിന്നീട് ലൈ, ആൽക്കഹോൾ എന്നിവയുമായി കലർത്തി ജൈവ ഇന്ധനം സൃഷ്ടിക്കാൻ രാസപ്രക്രിയകളിലൂടെ കടത്തിവിടുന്നു. ഒറ്റയ്‌ക്ക് ഉപയോഗിക്കുമ്പോൾ ബയോഡീസൽ കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്ന് യുണിടെക് സർവകലാശാല പറയുന്നു.”ഇത് വെറും ഡീസൽ ആണ്, പക്ഷേ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നതിനുപകരം, ഞങ്ങൾ വെളിച്ചെണ്ണ അതിൻ്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്നു,” മിഡിൽടൺ പറയുന്നു, എഞ്ചിനുകൾ പരിഷ്ക്കരിക്കാതെ തന്നെ ഇത് ഒറ്റയ്ക്കോ പരമ്പരാഗത ഇന്ധനങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കാം.

ഓരോ മാസവും ഏകദേശം 50,000 ലിറ്റർ ഇന്ധനത്തിന്റെ ഉപയോഗം ബയോഡീസൽ കയ്യടക്കിയിട്ടുണ്ടെങ്കിലും, ഏകദേശം 25,000 ലിറ്റർ പരമ്പരാഗത ഇന്ധനം ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഡെറക് മിഡിൽടൺ പറയുന്നു. നിലവിൽ കുളിലിയിൽ നിന്നാണ് നാളികേരം ശേഖരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ വില്യം മിഡിൽടൺ നൽകിയ സേവനത്തിന് പ്രതിഫലമായാണ് 1920-കൾ മുതൽ ഈ തോട്ടങ്ങൾ ഓസ്‌ട്രേലിയൻ-പിഎൻജി മിഡിൽടൺ കുടുംബത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിൻ്റെ കൊച്ചുമക്കളായ ഡെറക്കും ബ്രെറ്റ് മിഡിൽടണും ചേർന്നാണ് നിലവിൽ നോക്കി നടത്തുന്നത്. കൊക്കോ പ്രധാന കയറ്റുമതി ഉൽപന്നമാണ്, അതേസമയം നാളികേര ജൈവ ഇന്ധന പ്രവർത്തനം വളർത്തുന്നതിലും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

500,000 ആളുകൾ താമസിക്കുന്ന മഡംഗ് പ്രവിശ്യയുടെ ബാക്കി ഭാഗങ്ങളിൽ വിതരണം ചെയ്യാൻ ആവശ്യമായ ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിന് കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നു. പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.

English summary; Coconut biodiesel used to produce biodiesel On Karkar island Papua New Guinea Coconut biodiesel

Related news


Share on

മറ്റുവാര്‍ത്തകള്‍