UPDATES

സയന്‍സ്/ടെക്നോളജി

ഐ പാഡ് പരസ്യം വിവാദമായി; മാപ്പ് പറഞ്ഞ് ആപ്പിള്‍

സർഗ്ഗാത്മകത ഡിജിറ്റൽ സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങുന്ന ഭാവിയുടെ സൂചന നൽകുന്ന പരസ്യം

                       

പുതിയ ഐപാഡിൻ്റെ പരസ്യം വിവാദമായതിനെ തുടർന്ന് ആപ്പിൾ  മാപ്പ് പറഞ്ഞു. സംഗീതോപകരണങ്ങളും പുസ്‌തകങ്ങളും ഉൾപ്പെടെയുള്ള സർഗ്ഗാത്മക വസ്തുക്കൾ ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച തകർക്കുന്ന പരസ്യത്തിനെതിരെ  പ്രതിഷേധം ഉയർന്നതോടെയാണ് ആപ്പിൾ മാപ്പ് പറഞ്ഞത്. Apple apologises

ഒരു ഐപാഡിന് സാംസ്കാരിക വൈദഗ്ധ്യമത്രയും അഞ്ച് മില്ലീമീറ്റർ മാത്രമുളള വസ്തുവിലേക്ക് ഒതുക്കുന്നത് പ്രതിനിധീകരിക്കാൻ കഴിയുമെന്ന ആശയം സാമൂഹ്യമാധ്യമങ്ങളടക്കം വ്യത്യസ്തമായാണ് സ്വീകരിച്ചത്.

‘മനുഷ്യ സംസ്‌കാരത്തിൻ്റെയും അനുഭവത്തിൻ്റെയും ശോഷണത്തിന് സിലിക്കൺ വാലി നൽകിയ സംഭാവനയാണ് പരസ്യം ‘ എന്ന് നടൻ ഹ്യൂ ഗ്രാൻ്റ് എക്‌സിൽ കുറിച്ചു.


വാഗ്ദാനം സെക്യൂരിറ്റി ജോലി, മാസം രണ്ടു ലക്ഷം ശമ്പളം; ചെയ്യേണ്ടി വന്നത് യുദ്ധം


കലയെ തകർക്കുന്ന ഒരു പരസ്യം ആപ്പിൾ ചെയ്തത് എന്തുകൊണ്ടാണ്? സാങ്കേതികവിദ്യയും എ ഐയും കലയ്ക്കും സമൂഹത്തിനും ഭീഷണിയായി കൊണ്ടിരിക്കുകയാണ്’ എന്നാണ് സിനിമ മേഖലയിലെ വർദ്ധിച്ച് വരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സ്വാധീനത്തെ കൂടി വിമർശിച്ചു കൊണ്ട് യു എസ് ചലച്ചിത്ര നിർമ്മാതാവായ ജസ്റ്റിൻ ബേറ്റ്മാൻ എക്‌സിൽ എഴുത്തിയത്.

പരസ്യം വ്യാപകമായി ചർച്ചയായതോടെ ആപ്പിൾ മാപ്പ് പറയുകയായിരുന്നു.

“>

 

സർഗ്ഗാത്മകതയാണ് ആപ്പിളിന്റെ കാതൽ ലോകമെമ്പാടും സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് ആപ്പിളിന്റെ മുഖ മുദ്രയാണ്. എന്ന് ആപ്പിളിൻ്റെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻ്റ് ടോർ മൈഹ്രെൻ ആഡ് ഏജിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഐപാഡ് ഉപയോഗിച്ച് ഉപയോക്താക്കൾ തങ്ങളിലെ സർഗാത്മകതയെ ആഘോഷിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ ഈ പര്യസ്യത്തിൽ അത് ശരിയായ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചില്ലെന്നും ടോർ മൈഹ്രെൻ തന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാക്കി.

എക്‌സിലും, യൂട്യൂബിലും പരസ്യം ഇപ്പോഴും കാണാൻ സാധിക്കുമെങ്കിലും ടെലിവിഷനിൽ നിന്ന് പരസ്യം നീക്കം ചെയ്യാൻ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റിഡ്‌ലി സ്കോട്ടിൻ്റെ 1984-ലെ ആപ്പിൾ മാക്കിന്റോഷ് പരസ്യമായും താരതമ്യങ്ങൾ ഉണ്ടായിരുന്നു.

‘ നമുക്ക് പൂർണ്ണമായി മനസ്സിലാക്കാനോ അവഗണിക്കാനോ കഴിയാത്ത വിധത്തിൽ നമ്മുടെ ഡിജിറ്റൽ ജീവിതത്തെ ആപ്പിൾ സൂക്ഷ്മമായി രൂപപ്പെടുത്തുന്നു. പുതിയ ഐപാഡ് പ്രോ പരസ്യം, അൽപ്പം കടുത്ത് പോയെങ്കിലും, നമ്മുടെ സർഗ്ഗാത്മകത ഡിജിറ്റൽ സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങുന്ന ഭാവിയുടെ സൂചന നൽകുന്നുണ്ട്. കൂടാതെ സാങ്കേതികവിദ്യയുടെ നിരന്തര മാറ്റങ്ങൾക് കീഴിൽ മനുഷ്യർ അധീനരാണ് എന്ന കാര്യം കൂടി പറഞ്ഞു വയ്ക്കുന്നുവെന്ന് ‘ യുകെ മാർക്കറ്റിംഗ് ഏജൻസിയായ ഇങ്ക്ലിംഗ് കൾച്ചറിൻ്റെ ക്രിയേറ്റീവ് ഡയറക്ടറായ ക്രിസ്റ്റഫർ സ്ലെവിൻ ലിങ്ക്ഡ്ഇനിൽ എഴുതിയത്.

content summary : Apple apologises for new iPad ad a a a a a a a a a a  a a a a a a a  a a a a a a a a a a a a a a a a a a a a a a a a a  a a a  a a a a a a a a a a a a a a a a a a a a a  a a a a a  a a a

Share on

മറ്റുവാര്‍ത്തകള്‍