UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യമായെത്തുന്ന കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു.

GTK, GTX, GTX+ എന്നീ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളുമാണ് സെല്‍റ്റോസിനുണ്ടാവുക.

                       

കിയയുടെ തുടക്കകാരന്‍ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ വകഭേദങ്ങളില്‍ സെല്‍റ്റോസ് നിരത്തിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

രാജ്യത്തുള്ള 160 നഗരങ്ങളിലുള്ള 206 അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെ ഈ വാഹനം ബുക്ക് ചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. GTK, GTX, GTX+ എന്നീ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളുമാണ് സെല്‍റ്റോസിനുണ്ടാവുക.

ആകര്‍ഷകമായ സ്‌പോര്‍ട്ടി രൂപമാണ് സെല്‍റ്റോസിന്റെ സവിശേഷതണ മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് സെല്‍റ്റോസ് കോംപാക്ട് എസ്.യു.വി വരുന്നത്. 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്.

നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്. ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സര്‍, ബ്ലൈന്റ് സ്പോര്‍ട്ട് മോണിറ്റര്‍, 360 ഡിഗ്രി ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിന്റെ സവിശേഷതകളാണ്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Share on

മറ്റുവാര്‍ത്തകള്‍