UPDATES

ഓട്ടോമൊബൈല്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ പിഴ ; മദ്യപിച്ച് വാഹനമോടിച്ചാല്‍ അഴിയെണ്ണും

മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

                       

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും ശിക്ഷയും സംബന്ധിച്ച വിവരങ്ങള്‍ കേരളാ പോലീസ് പരസ്യപ്പെടുത്തി.

ഈ വിവരങ്ങള്‍ അനുസരിച്ച് പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം.സ്റ്റേജ് കാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതിപുസ്തകവും ഉണ്ടാകണം.

അതുപോലെ ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതിയടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം.വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപയാണ് പിഴ.മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. അതുപേലെ അതിവേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 400 രൂപ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000 രൂപയുമാണ് പിഴ. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപയും ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 100 രൂപയുംസീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപയുമാണ് പിഴ.

Share on

മറ്റുവാര്‍ത്തകള്‍