June 20, 2025 |
Share on

പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ ‘ടൈകന്‍ ‘വരുന്നു

20,000 ത്തോളം ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്തതായി കമ്പനി പറയുന്നു.

പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന്‍ 2019 സെപ്തംബറില്‍ വിപണിയിലെത്തും.വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം കരുത്ത് ഉല്‍പ്പാദിപ്പിക്കും.

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 3.5 സെക്കന്‍ഡ് മതി. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം.

നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാം.ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കും. ലിഥിയം അയേണ്‍ എന്നിവയാണ് ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. ഇതിനോടകം 20,000 ത്തോളം ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്തതായി കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×