UPDATES

ഓട്ടോമൊബൈല്‍

ഒറ്റ ചാര്‍ജില്‍ 50 കി.മീ യാത്ര ചെയ്യാന്‍ കഴിയുന്ന ട്രോണ്‍ എക്‌സ് വണ്‍ സൈക്കിള്‍!

വോള്‍ട്ടാ മോട്ടോര്‍സ് എന്ന പേരില്‍ പിറവിയെടുത്ത് ട്രോണ്‍ എക്‌സ് മോട്ടോര്‍സ് എന്ന പേര് സ്വീകരിച്ച കമ്പനിയാണ് പുതിയ ഇലക്ട്രിക്ക് ബൈസൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്.

                       

വൈദ്യുതി മൂലം ഇന്ന് ലോകം ഗതിവേഗം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം മെഴ്‌സിഡെസ് ബെന്‍സും ഓഡിയും അവരുടെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇലക്ട്രിക്ക് കാറുകള്‍ അവതരിപ്പിച്ചത് ഈ മേഖലയിലെ മികച്ച നേട്ടമാണ്. എസ്യുവി ശ്രേണിയിലാണ് അവ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക്ക് ബൈസൈക്കിള്‍ വിപണിയില്‍ പുതിയ ഒരു കമ്പനിയും എത്തിയിരിക്കുകയാണ്.

വോള്‍ട്ടാ മോട്ടോര്‍സ് എന്ന പേരില്‍ പിറവിയെടുത്ത് ട്രോണ്‍ എക്‌സ് മോട്ടോര്‍സ് എന്ന പേര് സ്വീകരിച്ച കമ്പനിയാണ് ട്രോണ്‍ എക്‌സ് വണ്‍ എന്ന പുതിയ ഇലക്ട്രിക്ക് ബൈസൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭ ഓഫറായി പരിമിതമായ യൂണിറ്റുകള്‍ 49,999/ വിലയില്‍ മാഗ്മ റെഡ്, പസിഫിക് ബ്ലൂ എന്നിങ്ങനെ രണ്ടു നിറങ്ങളിലായിയാണ് വിപണിയിലെത്തിരിക്കുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കു വേണ്ടി ജൂലൈ പതിനാറ് മുതലാണ് ഇതിന്റെ കയറ്റുമതി ആരംഭിക്കാനിരിക്കുന്നത്.

ബൈക്കുകളില്‍ നല്‍കുന്ന ഫ്രെമിന് സമാനമായി മിഡ് സ്റ്റെപ് ഫ്രെയിം തന്നെയാണ് ഈ സൈക്കിളിനും നല്‍കിയിട്ടുള്ളത്. സിക്‌സ് സ്പീഡ് ഷിമാനോ ഷിഫ്‌റ്റേഴ്‌സിന്റെ സഹായത്തോടെ ആണ് പെഡലിങ് പവര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മൂന്നു ഇലക്ട്രിക്ക് ഗിയറുകള്‍ ഇതിന്റെ സ്പീഡും റേഞ്ചും നിയന്ത്രിക്കുന്നു. സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെടാന്‍ പറ്റുന്ന ട്രോണ്‍ എക്‌സ്ടിഎം പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള ഡിസ്പ്ലൈ ഫീച്ചര്‍ സ്പോര്‍ട്ടി ബൈക്കുകളുടെ നിലവാരത്തിലേക്ക് ഈ കൊച്ചു സൈക്കിളിനെ ഉയര്‍ത്തുന്നു.

ഭാരം കുറഞ്ഞതും വേര്‍പിരിക്കാനും കഴിയുന്ന 500 വാട്ട്‌സ് ലിഥിയം ബാറ്ററി ആണ് ഇതിനു കരുത്താകുന്നത്. 250 വാട്ടിന്റെ ഹബ് മോട്ടോര്‍ വഴി പിന്നിലെ വീലുകള്‍ക്ക് ബാറ്ററി കരുത്തേകും. ഒറ്റ ചാര്‍ജില്‍ അന്‍പതു കിലോമീറ്റര്‍ വരെ പിന്നീടാന്‍ ഇതിനു കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗിയര്‍ അസ്സിസ്‌റ് മോഡില്‍ എഴുപതു-എണ്‍പത്തഞ്ചു കിലോമീറ്ററോളം താണ്ടാന്‍ ഈ കുഞ്ഞന്‍ മതി.

മുംബൈ, ഗോവ, പൂനെ, അഹമ്മദാബാദ്, ഡല്‍ഹി, ചണ്ഡിഗര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിങ്ങനെ ഒന്‍പത് നഗരങ്ങളില്‍ മാത്രമേ നിലവില്‍ ട്രോണ്‍ എക്‌സ് വണ്‍ ലഭ്യമാകുകയുള്ളു. ട്രോണ്‍ എക്‌സ് വണ്‍ പുറത്തിറങ്ങുന്നതോടെ ഹീറോയുടെ 45,490/ രൂപ വില വരുന്ന ഓസോണ്‍ 650ബി 7 എസ്, നാല്പതിനായിരം രൂപ വില വരുന്ന ബിഎച്ച് 27, അന്‍പത്തേഴായിരം രൂപയുടെ ബിഎച്ച് 12 എന്നീ ഇ-സൈക്കിളുകള്‍ക്ക് മികച്ചൊരു പ്രതിയോഗിയെ കൂടി ലഭിക്കുകയാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹം ജി സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു; 16 ജിബിപിഎസ് ഡാറ്റ അവകാശവാദം

‘ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യം’; ദൈവം ഇല്ലെന്ന ഐന്‍സ്റ്റീന്റെ കത്ത് ലേലത്തില്‍ പോയത് 21,21,15,000 രൂപയ്ക്ക്

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍