UPDATES

ഓട്ടോമൊബൈല്‍

മരം കൊണ്ടൊരു കാര്‍: പഞ്ചാബില്‍ അച്ഛനും മകനും വീട്ടിലുണ്ടാക്കി

ഓട്ടോമൊബൈല്‍ വ്യവസായവുമായോ നിര്‍മ്മാണവുമായോ ബന്ധപ്പെട്ട് മുന്‍ പരിചയവുമില്ലാത്ത അച്ഛനും മകനും വീട്ടിലൊരു വര്‍ക് ഷോപ്പ് ഉണ്ടാക്കി കാര്‍ നിര്‍മ്മിച്ചു.

                       

മരം കൊണ്ട് നിര്‍മ്മിച്ചൊരു കാര്‍. വേഗത 120 കിലോമീറ്റര്‍ സ്പീഡ് വരെ. പഞ്ചാബിലെ പട്യാലയില്‍ ഒരു മകനും അച്ഛനും ചേര്‍ന്നാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 25കാരനായ അമന്‍ദീപ് സിംഗും പിതാവും ആശാരിയുമായ മൊഹീന്ദര്‍ സിംഗും ചേര്‍ന്നാണ് കാര്‍ നിര്‍മ്മിച്ചത്. Barcroft cars ആണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് scroll.in ഒരു വീഡിയോ സ്‌റ്റോറിയും ചെയ്തിരിക്കുന്നു. ഓട്ടോമൊബൈല്‍ വ്യവസായവുമായോ നിര്‍മ്മാണവുമായോ ബന്ധപ്പെട്ട് മുന്‍ പരിചയവുമില്ലാത്ത അച്ഛനും മകനും വീട്ടിലൊരു വര്‍ക് ഷോപ്പ് ഉണ്ടാക്കി കാര്‍ നിര്‍മ്മിച്ചു. രണ്ടരവര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ഒരു പഴയ മാരുതി 800ന്റെ എഞ്ചിനാണ് ഉപയോഗിച്ചത്. ഇതുവരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അമന്‍ദീപ് സിംഗ് പറയുന്നു. മെയ്ന്റനന്‍സ് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മൊഹീന്ദര്‍ സിംഗ് പറയുന്നു. ഇടയ്ക്കിടെ ബോഡി പോളിഷ് ചെയ്ത് നിര്‍ത്തുന്നുണ്ട്. പട്യാല നഗരത്തില്‍ ചെല്ലുന്നിടത്തെല്ലാം ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍