സാമ്പത്തിക മാന്ദ്യം രാജ്യാന്തര ശാക്തിക സന്തുലനം മാറ്റിമറിച്ചിരിക്കുന്നു. അഞ്ചു വര്‍ഷത്തിനകം ഈ പ്രതിസന്ധി കഴിഞ്ഞിട്ടുണ്ടാവും. വിപണികളെ പിടിച്ചുലയ്ക്കുകയും സര്‍ക്കാരുകളെ നിലംപതിപ്പിക്കുകയും ചെയ്ത അനിശ്ചിതത്വം അപ്പോള്‍ ചരിത്രമാകും. അപ്പോള്‍ പുതിയൊരു സമ്പ്രദായത്തിലേയ്ക്കു നാം ചുവടു വച്ചിരിക്കും. എങ്കിലും അതിന്റെ അനിശ്ചിതത്വം മുന്‍പത്തേതിനേക്കാള്‍ അധികമായിരിക്കും. രാജ്യാന്തര ഏകോപനപ്രക്രിയകള്‍ തകര്‍ന്നിരിക്കുന്നു. കാലാവസ്ഥാ മാറ്റവും ആണവായുധ വ്യാപനവും പോലുള്ള പ്രശ്ങ്ങളില്‍ അജന്‍ഡയ്ക്കു രൂപം നല്‍കാന്‍ ഒരു രാജ്യത്തിനോ ഏതാനും രാജ്യങ്ങള്‍ക്കോ കഴിയാതെ വന്നിരിക്കുന്നു. ജി – 20 അന്തഃഛിദ്രമേറിയ ആള്‍ക്കൂട്ടമായി മാറി. യുഎസിന്റെ നേതൃത്വത്തിലുള്ള ജി – 7നു കാര്യങ്ങള്‍ നിയന്ത്രിക്കാാവുന്നില്ല. ഈ സാഹചര്യത്തില്‍ കൊക്ക കോള കമ്പനിയുടെ സിഇഒ മുഹ്തര്‍ കെന്റ്റുമായി ഒരു സംസാരം.
സുരിനാം മുതല്‍ വിയറ്റ്നാം വരെ 200 ലോകരാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 180 ബില്യണ്‍ ഡോളര്‍ കമ്പനിയാണ് കൊക്ക കോള. ഈ സാഹചര്യത്തില്‍, കമ്പനി ഉപഭോക്താക്കളെയും സര്‍ക്കാരുകളെയും കൈകാര്യം ചെയ്യുന്നതെങ്ങയൊണ്? ഈ അമേരിക്കന്‍ ബ്രാന്റാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ്. കെന്റുമായുള്ള സംഭാഷണത്തില്‍ ചൈനയുടെ വളര്‍ച്ചയും യൂറോപ്പിന്റെ ഭാവിയും കോക്കിന്റെ രഹസ്യ ഫോര്‍മുലയും വരെ ചര്‍ച്ചാ വിഷയമായി. അതിലേക്ക്:
ഫോറിന്‍ പോളിസി: അനുകൂല ആഗോള മാറ്റമുണ്ടാക്കുന്നതില്‍ കൊക്ക കോളയെപ്പോലുള്ള കമ്പനിക്ക് എന്തു ചെയ്യാനാവും?
മുഹ്തര്‍ കെന്റ്: എന്നെ സംബന്ധിച്ചു നാം സര്‍ക്കാരും ബിസിനസും പൌരസമൂഹവും ഉള്‍പ്പെടുന്ന സുവര്‍ണ ത്രികോണത്തിലാണ്. സാമൂഹ്യ, സാമ്പത്തിക, നിക്ഷേപ, ഭരണപരമായ പ്രശ്ങ്ങള്‍ക്കു പരിഹാരം കാണാന്‍ മൂന്നു കൂട്ടരും ഒത്തുചേരണം. ഈ മൂന്നു കൂട്ടരും തമ്മിലുള്ള സഹകരണത്തിലാണു ഭാവിയുടെ അടിത്തറ. സമൂഹത്തിനു പിന്തുടരാവുന്ന മാതൃകകള്‍ സൃഷ്ടിക്കേണ്ടതു ബിസിനസിന്റെ ചുമതലയാണ്. കൊക്ക കോളയുടെ ‘5 – 20 കാംപെയി’ന്റെ കാര്യമെടുക്കുക. 2020നകം 50 ലക്ഷം വനിതാ സംരംഭകരെ സൃഷ്ടിച്ചെടുക്കാനുള്ള പ്രസ്ഥാനമാണത്. മൂലധനം, പരിശീലനം, മാര്‍ഗദര്‍ശനം, സര്‍ക്കാരുകളുമായുള്ള ഏകോപനം ഇവയെല്ലാം ചേര്‍ന്നത്. പത്തു വര്‍ഷത്തിനകം സര്‍ക്കാരുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും മെക്സിക്കോ സിറ്റിയും കിന്‍ഷാസയും ബ്യൂണസ് അയേഴ്സും ഡല്‍ഹിയും മുംബൈയുമായി ചേര്‍ന്നു നമുക്ക് അതു സാധിക്കുമെങ്കില്‍ എത്ര ഉജ്വലമാകും! ഓരോ വിപണിയിലും ഒരു മെച്ചപ്പെട്ട സമൂഹം. ഇതു സൌജന്യ സഹായമല്ല. ബിസിനസാണ്. സ്വയംപര്യാപ്തമായ, നിലില്‍ക്കുന്ന ബിസിസ്.
എഫ്.പി : മുന്‍നിര രാജ്യാന്തര കമ്പനിയെന്ന നിലയില്‍, സര്‍ക്കാരുകളുമായി ഇടപെടുമ്പോള്‍ ഇപ്പോള്‍ എന്തു മാറ്റമാണുള്ളത്? പത്തു വര്‍ഷം മുന്‍പത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍?
എംകെ: ഞാന്‍ പറഞ്ഞു വന്നതു പോലെ സഹകരണ, പങ്കാളിത്ത മോഡലിലേയ്ക്കു നാം മാറിയിരിക്കുന്നു. നേരത്തെ സമഗ്ര കാഴ്ചപ്പാടും ചിന്താരീതിയും ഉണ്ടായിരുന്നില്ല. നീയും ഞാനും കൊടുക്കുക, എടുക്കുക എന്ന സമ്പ്രദായം മാറി. സര്‍ക്കാരായിരിക്കുന്നു പ്രധാന പങ്കാളി. നല്ല മാറ്റമാണത്.
കൊക്കാ കോള സിഇഒ മുഹ്തര്‍ കെന്‍റ്
എഫ്.പി: പത്തു വര്‍ഷം മുന്‍പു തീരുമാനങ്ങള്‍ ദേശീയ തലത്തിലായിരുന്നു. ഇപ്പോള്‍ അതു പ്രാദേശിക തലത്തിലേയ്ക്കു മാറിയിരിക്കുന്നു, വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.
എംകെ: കയ്യെത്തുന്ന കൊമ്പുകളില്‍ ഫലസമൃദ്ധിയുണ്ടെങ്കില്‍ എന്തിനു മരം കയറണം? പ്രാദേശിക സര്‍ക്കാരുകള്‍ക്കു ബിസിനസുകാരുമായി എത്രത്തോളം കാര്യക്ഷമമായി ഇടപെടാനാവുമെന്നതാണു പ്രധാനം. ഞാന്‍ കണ്ടുമുട്ടുന്ന ഒട്ടുവളരെ നേതാക്കള്‍ സിഇഒമാരെ പോലെയാണു പെരുമാറുന്നത്. അവരോടൊത്തു ജോലി ചെയ്യാന്‍ സുഖമാണ്. കാര്യങ്ങള്‍ നടക്കുന്നുവെന്ന് അവര്‍ ഉറപ്പു വരുത്തും, പെട്ടെന്നു പ്രവര്‍ത്തിക്കും, അയവുള്ള സമീപനം സ്വീകരിക്കും. റിസ്ക് അവര്‍ക്കു പേടിയില്ല. കൂടുതല്‍ സംരംഭകത്വ സ്വഭാവമുണ്ട്. വളര്‍ച്ചയിലേയ്ക്കു നയിക്കുന്ന മോഡലുകളുടെ കാര്യമാണെങ്കില്‍, അവ ഏതാനും മേഖലകളില്‍ ഒതുങ്ങുന്നില്ല. മുന്‍പു പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ് എല്ലാം അറിയാവുന്നത് എന്നായിരുന്നു ധാരണ. മറ്റുള്ളവരെല്ലാം അവരെ അനുകരിക്കുകയും പഠിക്കുകയും വേണ്ടിയിരുന്നു. ഇന്നു ലോകം ഒരു ഗ്രാമം. കിന്‍ഷാസയിലായാലും മാപ്പുട്ടോയിലായാലും ബ്രസല്‍സിലായാലും ഭരണം ഒരു പോലെ പ്രധാമായിരിക്കുന്നു. ആഫ്രിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ കുതിപ്പ് ഭരണത്തിലുണ്ടായ ആശാവഹമായ ചെറിയ മാറ്റം കൊണ്ടാണെന്ന് അവര്‍ തിരിച്ചറിയുന്നു. ബിസിനസായാലും സര്‍ക്കാരായാലും പൌരസമൂഹമായാലും പ്രവര്‍ത്തിക്കുന്ന മോഡലുകളാണു വേണ്ടത്. സുതാര്യത വേണം. ചെലവാക്കുന്ന പണത്തിനു ഫലം വേണം. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവണം.
എഫ്.പി: കൊക്ക കോളയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഗ്രാമമെന്ന സങ്കല്‍പത്തെക്കുറിച്ചു ചോദിക്കട്ടെ. ഒരേ സമയം അമേരിക്കനും ഗ്ളോബലും ആകാന്‍ കഴിയുമോ? അതിലൊരു വൈരുധ്യമില്ലേ?
എം.കെ: ഞങ്ങളുടെ പ്രാദേശിക സ്വഭാവം കൊണ്ടാണു വിജയകരമായി ഗ്ളോബല്‍ ആകാന്‍ കഴിയുന്നത്. അമേരിക്കനായി തുടര്‍ന്നിരുന്നെങ്കില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വിജയിക്കാന്‍ ഞങ്ങള്‍ക്കു കഴിയുമായിരുന്നില്ല. ഇസ്രയേലില്‍ കൊക്ക കോളയ്ക്ക് ഒരു മികച്ച പ്രാദേശിക പങ്കാളിയുണ്ട്. നാലു വര്‍ഷം മുന്‍പു ഞങ്ങള്‍ പങ്കാളിത്തത്തിന്റെ 40 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. പാലസ്തീനിലെ റാമല്ലയിലും ഞങ്ങള്‍ക്കു പങ്കാളിയുണ്ട്. വെസ്റ്റ് ബാങ്കില്‍ ഞങ്ങള്‍ക്കു മൂന്നു ഫാക്ടറികളുണ്ട്. കൊക്ക കോള പങ്കാളികളെന്ന നിലയില്‍ ഞങ്ങള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. നിക്ഷേപം, പങ്കാളിത്തം, വിഭവ സമാഹരണം, ഉല്‍പാദനം, വില്‍പന – എന്തായാലും കൊക്ക കോളയുടെ മോഡല്‍ പ്രാദേശികമാണ്.
ഞങ്ങളുടെ വിപണിയും പ്രാദേശികമാണ്. പ്രാദേശികമായാണു ഞങ്ങള്‍ വില്‍ക്കുന്നത്. നികുതിയൊടുക്കുന്നതു പ്രാദേശികമായാണ്. അതു കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഞങ്ങള്‍ 207-മത്തെ രാജ്യത്തു പ്രവേശിച്ചു, മ്യാന്‍മറിലെ ഉപഭോക്താക്കള്‍ക്കു കൊക്ക കോള നല്‍കി. 60 വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ ബിസിനസായിരുന്നു അത്.
എഫ്.പി: ഒബാമ ഭരണത്തിന്റെ ഏറ്റവും വലിയ വിദേശനയ വിജയം മ്യാന്മാര്‍ തുറന്നു കൊടുത്തതാണെന്നു ഞാന്‍ കരുതുന്നു. ആരെങ്കിലും അതിനു മുന്‍കയ്യെടുക്കുകയും ഇറങ്ങിപ്പുറപ്പെടുകയും ചെയ്തെന്നല്ല. എങ്കിലും അതൊരു വന്‍ വിജയമായി. എന്നാല്‍ കോക്ക് നേരത്തെ തന്നെ അവിടെയുണ്ടായിരുന്നു. എങ്ങയൊണ് അതിനു കഴിഞ്ഞത്?
എം.കെ: കിഴക്കന്‍ യൂറോപ്പിലെ സാധ്യതകളാരാഞ്ഞു വിയന്നയിലെത്താന്‍ കഴിഞ്ഞതു ഭാഗ്യമായി ഞാന്‍ കരുതുന്നു. ബര്‍ലിന്‍ മതില്‍ തകരുന്നതിനു 15 മാസം മുന്‍പായിരുന്നു ഇത്. ഒരു തീരുമാമെടുക്കേണ്ടിയിരുന്നു. മതിലിനപ്പുറത്ത് ഓഫിസുകള്‍ തുറക്കുന്നതും പണം മുടക്കുന്നതും ചിലപ്പോള്‍ മണ്ടത്തരമാകുമായിരുന്നു. മതില്‍ വീണില്ലെങ്കിലോ? എങ്കിലും തീരുമാനമെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. എത്ര പെട്ടെന്നാണു കാര്യങ്ങള്‍ നീങ്ങുക! ദക്ഷിണേഷ്യ എനിക്ക് ഇഷ്ടമാണ്. കുട്ടിക്കാലം അവിടെയായിരുന്നു. ആദ്യം ബര്‍മയിലെത്തുന്നത് 1958ല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. ഞങ്ങള്‍ക്കു തായ്ലന്‍ഡില്‍ പങ്കാളികളുണ്ട്. ബര്‍മ മാറാന്‍ പോവുകയാണെന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നു.
എഫ്.പി: യുഎസ് 2012 മേയില്‍ ബര്‍മാ നയം മാറ്റിത്തുടങ്ങി. എന്നാണ് അവിടെ നിക്ഷേപം നടത്താമെന്നു തീരുമാനിച്ചത്?
എംകെ: കൃത്യമായി പറഞ്ഞാല്‍ മൂന്നു വര്‍ഷം മുന്‍പ്.
എഫ്.പി: അടുത്ത കാലത്ത് ഞാന്‍ അവരുടെ ടൂറിസം മന്ത്രിയെ കണ്ടു. അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അവര്‍ക്ക് എല്ലാം ഉണ്ടാവണം. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ വൈദ്യുതീകരണം 26 ശതമാനം മാത്രം. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷലിന്റെ അഴിമതിപ്പട്ടികയിലെ 176 രാജ്യങ്ങളില്‍ 172-മതാണു മ്യാന്‍മര്‍. അവരെ കരകയറ്റാന്‍ കൊക്ക കോളയ്ക്കു പദ്ധതികളുണ്ടോ? ഉദ്യോഗസ്ഥ മികവു മെച്ചപ്പെടുത്തി, അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തി ലോകരാജ്യങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍?
എം.കെ: അവരെ ഞങ്ങള്‍ സഹായിച്ചു തുടങ്ങിയിരിക്കുന്നു. ‘5 – 20 പദ്ധതി’യില്‍ ഞങ്ങള്‍ അവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി സൌന്ദര്യത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് അവരെ സഹായിക്കാന്‍ പങ്കാളികളോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. പ്രകൃതിയെ തകര്‍ത്തു കൈവരിച്ച വികസനത്തിന്റെ ദോഷങ്ങളെക്കുറിച്ചു മറ്റുള്ളവരില്‍ നിന്ന് അവര്‍ക്കു പാഠമുള്‍ക്കൊള്ളാനാവും. എങ്കിലും പ്രകൃതി നിലനിര്‍ത്തി ദാരിദ്യം എന്ന് അര്‍ഥമില്ല. ഉത്തരവാദിത്തത്തോടെ പ്രകൃതിയെ വിനിയോഗിച്ചാല്‍ അഞ്ചു കോടി ജനങ്ങള്‍ക്കും പ്രയോജനപ്പെടും.
എഫ്.പി: ക്യൂബയിലും ഉത്തര കൊറിയയിലും പടിക്കു പുറത്താണു കോക്ക്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്യൂബയില്‍ എത്തിപ്പെടുമോ?
എംകെ: നോ കമന്റ്സ്
എഫ്.പി: ബ്രാന്‍ഡ് അമേരിക്കയ്ക്ക് അടിയേറ്റെന്നു സമ്മതിക്കുന്നു. ഈ ഇമേജ് ഇപ്പോഴും എവിടെയെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ?
എം.കെ: ലോകത്തെവിടെയും ഞങ്ങള്‍ ലോക്കല്‍ ബ്രാന്‍ഡ് ആണ്. ദക്ഷിണാഫ്രിക്കയില്‍, റഷ്യയില്‍, ടര്‍ക്കിയില്‍ ഞങ്ങള്‍ നമ്പര്‍ വണ്‍ പ്രാദേശിക ബ്രാന്‍ഡ് ആണ്. വിജയകരമായ ആഗോള ബ്രാന്‍ഡ് പ്രാദേശിക രുചിഭേദങ്ങള്‍ക്കനുസരിച്ചു മാറണം. ഘാനയിലെ സ്ത്രീകളെ ശാക്തീകരിക്കുമ്പോള്‍, ഹെയ്ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, ചൈനയില്‍ യൂത്ത് ലീഗിനോടു ചേര്‍ന്നു സ്കൂളുകള്‍ പണിയുമ്പോള്‍ കമ്പനി ജനങ്ങള്‍ക്കൊപ്പമാകുന്നു. പണ്ട് പരസ്യം നല്‍കി നല്ല ഉല്‍പന്നം വിപണിയിലെത്തിച്ചാല്‍ വില്‍ക്കാമായിരുന്നു. ഇപ്പോള്‍ അതു പോരാ. ജനങ്ങള്‍ നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ സംസാരിക്കണം. ഉപഭോക്താവിനോടു സംസാരിക്കുന്ന കാര്യമല്ല. അവര്‍ക്ക് അതിനു സമയമില്ല. നിങ്ങള്‍ നോക്കുന്നത് ഉല്‍പന്നത്തെയല്ല, കമ്പനിയെയാണ്. അതു കരുതലും സുതാര്യതയും കരുണയുമുള്ളതാവണം. അതിനു ജനങ്ങളോടു സംവദിക്കാന്‍ കഴിയണം. എല്ലാ പങ്കാളികളെയും ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു. ആഗോള തിരിച്ചടികളില്‍ നിലനില്‍ക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങും.
എഫ്.പി: തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സി ജിന്‍പിങ് അമേരിക്കന്‍ സ്വപ്ത്തില്‍ നിന്നു വ്യത്യസ്തമായ ചൈനീസ് സ്വപ്നത്തേക്കുറിച്ചാണ് ഏറെ സംസാരിച്ചത്. കൊക്ക കോള ഇതിനെ എങ്ങനെ കാണുന്നു?
എംകെ: അവരുടെ സ്വപ്നം ഉരുത്തിരിയുന്നതെങ്ങനെ എന്നതാണു പ്രധാനം. ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റുന്നതില്‍ അവര്‍ ഒരു ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു. പഴം തൊലി കളഞ്ഞു കൊണ്ടേയിരിക്കുകയല്ല, തിന്നുക തന്നെ വേണം. റിസല്‍റ്റ് ഉണ്ടാവണം. ഇത്രയേറെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റിയതു മഹത്തായ കാര്യമാണ്. ജനങ്ങള്‍ക്കു സന്തോഷവും ദിശാബോധവും നല്‍കുന്ന മോഡല്‍ സൃഷ്ടിക്കുന്നതില്‍ ചൈന എങ്ങനെ മുന്നോട്ടു പോകുന്നുവെന്നതാണ് അടുത്ത ചോദ്യം. അടുത്ത 10 – 20 വര്‍ഷങ്ങളില്‍, കൂടുതല്‍ നിലനില്‍ക്കുന്ന മോഡല്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയും? കൂടുതല്‍ പങ്കാളിത്തമുള്ള ഒരു മാതൃകയാവണം അത്. സമ്പദ്സമൃദ്ധമായ ഒരു മധ്യവര്‍ഗത്തെ സൃഷ്ടിക്കുകയും അതിനുതകിയ അന്തരീക്ഷം സൃഷ്ടിക്കാതിരിക്കുകയും ചെയ്താല്‍ എന്തു പ്രയോജനം? എല്ലാ ഘടകങ്ങളുമുണ്ട്, അവ കൂട്ടിയിണക്കുകയേ വേണ്ടൂ. കഴിഞ്ഞ 20ല്‍ 18 നൂറ്റാണ്ടുകളിലും ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയായിരുന്നു. ഏറ്റവും കൂടുതല്‍ ആഭ്യന്തര ഉല്‍പാദനം അവര്‍ക്കായിരുന്നു. മാറ്റങ്ങളുണ്ടാക്കാന്‍ അവര്‍ക്കാവും.
എഫ്.പി: അടുത്ത പത്തു വര്‍ഷം ആരുടെ വളര്‍ച്ചയാണു ലോകസമൂഹത്തിനു നിര്‍ണായകമാവുക? ചൈനയുടെയോ അമേരിക്കയുടെയോ?
എം.കെ: ആ ചോദ്യം അപ്രസക്തമാണ്. ലോകത്തിനും കൊക്ക കോളയ്ക്കും വേണ്ടതു രണ്ടു കൂട്ടരുടെയും വിജയമാണ്. ഇതേസമയം, യൂറോപ്പ് പരാജയപ്പെട്ടാല്‍ ലോകം ബദല്‍ മാര്‍ഗം തേടും. യൂറോപ്പ് തകര്‍ന്നാല്‍ അതിനു പരിഹാരം കണ്ടെത്താന്‍ ലോകത്തിനു കഴിയും. ചൈനയും യുഎസും പരാജയപ്പെട്ടാല്‍ ബദല്‍ കണ്ടെത്താന്‍ എളുപ്പമാവില്ല. ഏറ്റവും വൈവിധ്യവും യുവത്വവുമുള്ള പാശ്ചാത്യ ജനതയുള്ളതു യുഎസിലാണ്. ലോകത്തിനു വിദ്യാഭ്യാസം കൊടുക്കുകയും നവീനാശയങ്ങള്‍ നല്‍കുകയും ചെയ്യുന്ന യുഎസ്, അതിന്റെ സാധ്യതകള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തുകയാണ്, വിദ്യാര്‍ഥികളെ സ്വന്തം രാജ്യങ്ങളിലേയ്ക്കു തിരിച്ചയയ്ക്കുകയല്ല വേണ്ടത്. യൂറോപ്പിന്റേതു മറ്റൊരു കഥയാണ്. ജപ്പാന്റേതു മറ്റൊന്ന്. ജപ്പാന്‍ പുന:ക്രമീകരിക്കാന്‍ തല്‍ക്കാലം എളുപ്പമല്ല. യുഎസ് അങ്ങനെയെല്ല. കൊക്ക കോളയ്ക്ക് അവിടെ ഇനിയും വളര്‍ച്ചയുടെ വിപണി ഞാന്‍ കാണുന്നു. ചൈനയുടെ കാര്യവും അതു തന്നെ.
എഫ്.പി: എന്താണു വലിയ ഭീഷണി? സൈബര്‍ സെക്യൂരിറ്റിയോ കാലാവസ്ഥാ മാറ്റമോ?
എം.കെ: കാലാവസ്ഥാ മാറ്റം എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നു. അതാണ് കൂടുതല്‍ സങ്കീര്‍ണം. കാലാവസ്ഥാ മാറ്റമെന്ന യാഥാര്‍ഥ്യം തുടക്കക്കാര്‍ സമ്മതിച്ചു തരുന്നില്ല. ഇതില്‍ രാഷ്ട്രീയവും സങ്കീര്‍ണതയും കൂടും. ഒട്ടേറെ ആശയക്കുഴപ്പവും പരസ്പരവിരുദ്ധ ശാസ്ത്രവും ഇതിലുണ്ട്. ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളുമുണ്ട്. വളര്‍ച്ച മുരടിച്ചാല്‍ ഈ പ്രശ്ത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല. സര്‍ക്കാരുകള്‍ക്കു കൈകാര്യം ചെയ്യാനാവില്ല. ബിസിനസുകാര്‍ക്കും സമൂഹത്തിനും പരിഹാരം കണ്ടെത്താനാവില്ല. കാലാവസ്ഥാ മാറ്റം, താപനില, മഴ, ഭക്ഷ്യവില – പ്രശ്നങ്ങള്‍ കൈവിട്ടു പോകും. സൈബര്‍ സെക്യൂരിറ്റി ഒരു പ്രശ്നം തന്നെ, എങ്കിലും താരതമ്യേന നിസ്സാരം.
എഫ്.പി: ചോദിക്കാതിരിക്കുന്നതെങ്ങനെ, കോക്കിന്റെ രഹസ്യ ഫോര്‍മുല ഹാക്കര്‍മാരില്‍ നിന്നു സുരക്ഷിതമാണോ?
എം.കെ: അറ്റ്ലാന്റയില്‍ വേണ്ടത്ര കാവലില്‍ അതു സുരക്ഷിതമാണ്. ഞങ്ങള്‍ ഒരു ബ്രാന്‍ഡും ഒരു ഉല്‍പന്നവുമായാണു തുടങ്ങിയത്. ഇപ്പോള്‍ 500 ബ്രാന്‍ഡുകളും 3,000 ഉല്‍പന്നങ്ങളുമുണ്ട്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം ബ്രാന്‍ഡ് ആയി രൂപാന്തരപ്പെടുന്നു. ഒരു നല്ല ബ്രാന്‍ഡ് പാലിക്കപ്പെടുന്ന വാഗ്ദാനം. വാഗ്ദാനം നിലിര്‍ത്താന്‍ കഴിയണമെങ്കില്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കണം. തുടര്‍ച്ചയായി ബൌദ്ധിക സമ്പത്തു സൃഷ്ടിച്ചു കൊണ്ടിരിക്കണം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണിക്കു ചേരും വിധം മാറുന്നില്ലെങ്കില്‍ നിങ്ങള്‍ ഏതെങ്കിലും മ്യൂസിയത്തിലേക്ക് മാറുകയാവും നല്ലത്കാ. കോക്കിന്റെ ഒറിജില്‍ ഫോര്‍മുല പോലെ.
(ഫോറിന്‍ പോളിസി മാസികയുടെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്ററാണ് ഇയാന്‍ ബ്രെമര്‍)