UPDATES

സിനിമാ വാര്‍ത്തകള്‍

ബിജുമേനോന്റെ പുതിയ ചിത്രം റിലീസാവുന്നതിന് മുമ്പെ തകര്‍ക്കാര്‍ നീക്കം: തെളിവുമായി സിനിമാപ്രാന്തന്‍

തെളിവിനായിട്ട് ഇട്ട സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത് റിലീസാവത്ത ഈ ചിത്രത്തിന്റെ റിവ്യൂവും റേറ്റിങ്ങുമാണ്

                       

ബിജുമേനോന്‍ നായകനാകുന്ന പുതിയചിത്രം ‘രക്ഷാധികാരി ബൈജു ഒപ്പ്’ റിലീസാവുന്നതിന് മുമ്പെ തന്നെ തകര്‍ക്കാര്‍ നീക്കം നടക്കുന്നതായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് സിനിമാ പ്രാന്തന്‍. ഈ മാര്‍ച്ച് മാസം 21-ാം തീയതി റിലീസ് ആകുവാന്‍ പോകുന്ന ചിത്രമാണിതെന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ കാര്യത്തില്‍ ധര്‍മ്മത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുകയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെന്നും സിനിമാപ്രാന്തന്‍ പറയുന്നു.

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും സിനിമാപ്രാന്തന്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നുണ്ട്. ഇവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ തെളിവിനായിട്ട് ഇട്ട സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത് റിലീസാവത്ത ഈ ചിത്രത്തിന്റെ റിവ്യൂവും റേറ്റിങ്ങുമാണ്. റേറ്റിങ്ങ് അഞ്ചില്‍ രണ്ടരയാണ് കൊടുത്തിരിക്കുന്നത്.

സിനിമാപ്രാന്തന്റെ ഫെയ്‌സ്ബുക്ക് പേജ്

കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ‘രക്ഷാധികാരി ബൈജു ഒപ്പ്’- സംവിധാനം ചെയ്യുന്നത് രഞ്ജന്‍ പ്രമോദാണ്. നായികയായി എത്തുന്നത് ഹന്നാ റെജി കോശിയാണ്. അലക്സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളുമുണ്ട് ചിത്രത്തില്‍.

‘രക്ഷാധികാരി ബൈജു ഒപ്പ്’-ന്റെ ടീസര്‍

Share on

മറ്റുവാര്‍ത്തകള്‍