ഏപ്രില്‍ 22-ന് ആരംഭിച്ച സൗജന്യ നിരക്കിലുള്ള ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 28ന് അവസാനിക്കും. 2019 ഒക്‌ടോബര്‍ ഒന്നുമുതല്‍ 2020 ജൂണ്‍ രണ്ടുവരെയുള്ള യാത്രയ്ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്നും കോലാലംപൂര്‍, ബാങ്കോക്ക് തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ഏഷ്യ 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് നിരക്കു പ്രഖ്യാപിച്ചു. ബംഗളരൂ, ഭുവനേശ്വര്‍, കൊല്‍ക്കൊത്ത, കൊച്ചി, ചെന്നൈ,ട്രിച്ചി, വിശാഖപട്ടണം, ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്‌സര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രയ്ക്കാണ് നിരക്കിളവ്.
ഏപ്രില്‍ 22-ന് ആരംഭിച്ച സൗജന്യ നിരക്കിലുള്ള ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 28ന് അവസാനിക്കും. 2019 ഒക്‌ടോബര്‍ ഒന്നുമുതല്‍ 2020 ജൂണ്‍ രണ്ടുവരെയുള്ള യാത്രയ്ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം. അഹമ്മദാബാദില്‍നിന്ന് ബാങ്കോക്കിലേക്കു 2019 മേയ്31 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഏയര്‍ഏഷ്യ ഗ്രൂപ്പില്‍പ്പെട്ട എയര്‍ഏഷ്യ ബര്‍ഹാദ്, തായ് എയര്‍ഏഷ്യ, എയര്‍ഏഷ്യ എക്‌സ് എന്നീ കമ്പനികളുടെ ഫ്‌ളൈറ്റുകളിലെ യാത്രയ്ക്കും ഈ സൗജന്യ നിരക്ക് ലഭ്യമാണ.്
താങ്ങാവുന്ന ബജറ്റില്‍ യാത്ര ചെയ്യുന്നവരെ എയര്‍ഏഷ്യ സര്‍വീസ് തെരഞ്ഞെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 70 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതെന്ന് എയര്‍ഏഷ്യ വക്താവ് അറിയിച്ചു.