UPDATES

വിപണി/സാമ്പത്തികം

ടോള്‍ കളക്ഷന്റെ 25 ശതമാനവും ഫാസ്ടാഗ്‌ വഴി

2017 ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

                       

നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പദ്ധതി വഴി പിരിക്കുന്ന ടോളിന്റെ മൂല്യം രാജ്യത്തൊട്ടാകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനത്തിനു മുകളിലെത്തി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് എന്നിവയുടെ ആവിശ്യപ്രകാരമാണ് എന്‍പിസിഐ എന്‍ഇടിസിക്ക് രൂപം നല്‍കി പുറത്തിറക്കിയത് 2016 ഡിസംബറിലാണ്. എല്ലാ ടോള്‍ പിരിവുകേന്ദ്രങ്ങളിലും ഒരേപോലുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും സാങ്കേതിക നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുതാണ് എന്‍ഇടിസി.

എന്‍ഇടിസി പദ്ധതി കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച വളര്‍ച്ചയാണ് നേടുന്നതെന്നും 2017 ജനുവരിയിലെ പ്രതിദിന ഇടപാട് 30000 ആയിരുന്നത് ഇപ്പോള്‍ 8.62 ലക്ഷം ഇടപാടുകളായി ഉയര്‍ന്നിട്ടുണ്ടെന്നും എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.എന്‍ഇടിസി പദ്ധതിയില്‍ ഉപഭോക്താവിന് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിച്ചിുള്ള ഫാസ്ടാഗ് ഉപയോഗിച്ച് ടോളില്‍ വാഹനം നിര്‍ത്താതെ സുഗമമായി കടന്നുപോകുവാന്‍ സാധിക്കുന്നു. വാഹനം ടോള്‍ പോയിന്റ് കടന്നു കഴിയുമ്പോള്‍ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടില്‍നിന്നു ഒട്ടോാമാറ്റിക്കായി പണം കിഴിക്കുന്നു.

ഒരു വാഹനത്തിന് ഒരു  ഫാസ്ടാഗ് ആണ് ഉണ്ടാവുക. മറ്റ് വാഹനങ്ങളിലേക്ക് ഇതു മാറ്റി പിടിപ്പിക്കുവാനും സാധിക്കുകയില്ല. ഇന്ന് 22 ബാങ്കുകള്‍ 4.6 ദശലക്ഷം ഫാസ്ടാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് 496 ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കാനാകും.

‘വണ്‍ നേഷന്‍-വണ്‍ ടാഗ്’ എന്ന കാഴ്ചപ്പാട് വ്യാപകമാക്കുതിനായി നാഷണല്‍ ഹൈവേ അതോറിറ്റിയും
ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റും എല്ലാ സംസ്ഥാന-നഗര ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സേവനം ലഭ്യമാക്കുതിനെക്കുറിച്ചു അടുത്തയിടെ ശില്‍പ്പശാല നടത്തുകയുണ്ടായി. എല്ലാ സംസ്ഥാനത്തും ഫാസ്ടാഗ് നടപ്പാക്കാനായി ഇന്ത്യന്‍ ഹൈവേ മാനേജ്മെന്റ് ധനസഹായം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍