UPDATES

മഹുവ മൊയ്ത്രക്കു മുന്നിൽ നിയമപരമായി ഇനി എന്താണ് വഴി

സുപ്രീം കോടതിയെ സമീപിക്കാമോ

                       

ഡിസംബർ 9 വെള്ളിയാഴ്ച ചേർന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.അനീതിപരമായ പെരുമാറ്റം,ഗുരുതരമായ തെറ്റുകൾ എന്നിവ ചൂണ്ടിക്കണിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ ശുപാർശ റിപ്പോർട്ട് സഭ അംഗീകരിച്ചതിനെത്തുടർന്നാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയത്.മഹുവ മൊയ്ത്രയെ പിന്തുണച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തുകയും പ്രശ്നത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യപിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും പുറത്താക്കൽ നടപടിയിൽ മഹുവ മൊയ്ത്രക്ക് മുന്നിലുള്ള നിയമപരമായ വഴി എന്താണ്?

സുപ്രിം കോടതിയെ സമീപിക്കാമോ ?

മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറയുന്നതനുസരിച്ച് പുറത്താക്കൽ നടപടിയെ സുപ്രിം കോടതിയിൽ ചോദ്യം ചെയ്യാൻ അവർക്ക് അവസരമുണ്ട്.സാധാരണഗതിയിൽ,സഭാ നടപടികളെ ക്രമക്കേടിന്റെ പേരിൽ ചോദ്യം ചെയ്യാനോ,എതിർക്കാനോ കഴിയില്ല.രണഘടനയുടെ ആർട്ടിക്കിൾ 122 അനുസരിച്ച്, സഭയിലെ ഈ നടപടിക്രമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്, കൂടാതെ കോടതിയിൽ നിയമപരമായി വെല്ലുവിളിക്കാനോ അധികാരമില്ലെന്നും ആർട്ടിക്കിൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു.
ആർട്ടിക്കിൾ 122 പറയുന്നത്,” പാർലമെന്റിൽ നടക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളുടെയും ചർച്ചകളുടെയും സാധുതയെയെ ചോദ്യം ചെയ്യാൻ കഴിയില്ല.”. അടിസ്ഥാനപരമായി, ഇത് പാർലമെന്റിന്റെ ആന്തരിക പ്രവർത്തനങ്ങളെ കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.എന്നിരുന്നാലും, ആചാരി ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് , 2007 ലെ രാജാ റാം പാൽ കേസിൽ സുപ്രീം കോടതി യുടെ കണ്ടെത്തൽ പ്രകാരം,ഈ നിയന്ത്രണങ്ങൾ നടപടിക്രമങ്ങൾക്ക് മാത്രമാണ്. ജുഡീഷ്യൽ പുനരവലോകനം ആവശ്യമായി വരുന്ന മറ്റ് കേസുകളും ഉണ്ടാകാമെന്നാണ്.

എന്താണ് രാജാ റാം പാൽ കേസ്?

2005 ഡിസംബറിലെ ചോദ്യത്തിന് കോഴ കുംഭകോണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട 12 എംപിമാരിൽ അക്കാലത്ത് ബിഎസ്പി നേതാവായിരുന്ന രാജാ റാം പാലും ഉൾപ്പെട്ടിരുന്നു. 11 എംപിമാർ ലോക്‌സഭയിൽ നിന്നും ഒരാൾ രാജ്യസഭയിൽ നിന്നും,ചോദ്യത്തിന് കോഴ കുംഭകോണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടിരുന്നു. 2007 ജനുവരിയിൽ, പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ഈ എംപിമാർ തങ്ങളുടെ പുറത്താക്കൽ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഹർജികൾ സമർപ്പിച്ചു. ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ചിൽ നാലുപേർ എംപിമാരെ പുറത്താക്കാനുള്ള പാർലമെന്റിന്റെ തീരുമാനത്തെ അനുകൂലിച്ചതോടെ കോടതി ഹർജികൾ തള്ളി..പാർലമെന്റിന്റെ “സ്വയം സംരക്ഷണ” വ്യായാമമെന്ന് വിശേഷിഷിപ്പിച്ചുകൊണ്ട് പുറത്താക്കൽ നടപടിയും ശരി വച്ചിരുന്നു. എന്നാൽ അതെ സമയം തന്നെ ആർട്ടിക്കിൾ 122 ന്റെ പരിധിയിൽ നിന്നു കൊണ്ട് തന്നെ പാർലമെന്റ് നടപടികളിലെ ഗുരുതര പിഴവുകൾ,നിയമത്തിന്റെ ലംഘനമായി കണക്കാക്കി കോടതിക്ക് പരിശോധിക്കാനും ചോദ്യം ചെയ്യാനും കഴിയുമെന്ന് സുപ്രിം കോടതി ചൂണ്ടിക്കണിച്ചിരുന്നു.അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബർവാൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറയുന്നതനുസരിച്ച്, ജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമനിർമ്മാണം സഭ നടത്തുകയാണെങ്കിൽ ഇതിന്റെ സാധുതകളെ പരിശോധിക്കാൻ ജുഡീഷ്യറിക്ക് അധികാരമുണ്ട്. നിയമങ്ങൾക്ക് വിരുദ്ധമായതോ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതോ ആയ ഒന്നും ചെയ്യുന്നില്ല എന്ന് കോടതികൾ അവലോകനം കോടതിക്ക് നടത്താനുള്ള അധികാരമുണ്ട്.ഈ അധികാരം പാർലമെന്റിന്റെ പ്രസ്തുത അധികാരപരിധി ജുഡീഷ്യറി കവർന്നെടുക്കുന്നു എന്നും അർത്ഥമാക്കുന്നില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 105(3) നെ കുറിച്ചും കോടതി വിധിയിൽ പരാമർശിച്ചിരുന്നു.

എന്താണ് ആർട്ടിക്കിൾ 105?

ഭരണഘടനയുടെ ആർട്ടിക്കിൾ 105 പാർലമെന്റിന്റെയും അതിലെ അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും പരാമർശിക്കുന്നുണ്ട്.രണഘടനയുടെ ആർട്ടിക്കിൾ 105 (3) ൽ പറഞ്ഞിരിക്കുന്നതുപോലെ പാർലമെന്ററി നടപടികൾക്ക് സമ്പൂർണ്ണ സംരക്ഷണമോ പൂർണ്ണമായ പ്രതിരോധമോ ഇല്ലെന്നാണ് കോടതി പറയുന്നത്.ഇതിനർത്ഥം പാർലമെന്റ് അതിന്റെ പ്രത്യേകാവകാശങ്ങൾ നടപ്പിലാക്കുന്ന രീതി ജുഡീഷ്യറിക്ക് പരിശോധിക്കാവുന്നതാണ്, എന്നാൽ ഈ സൂക്ഷ്മപരിശോധന ആർട്ടിക്കിൾ 122 അല്ലെങ്കിൽ 212 പോലെയുള്ള മറ്റ് ഭരണഘടനാ വ്യവസ്ഥകളാൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.

സഭ നടപടികളിലുള്ള വെല്ലുവിളിയുടെ അടിസ്ഥാനം എന്തായിരിക്കാം?

ഒരു അംഗത്തെ പുറത്താക്കാൻ ഒരു സഭയ്ക്ക് അധികാരമുണ്ടെങ്കിലും, ഒരു പ്രത്യേകാവകാശം അക്കാലത്ത് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കോടതിക്ക് പരിശോധിക്കാമെന്ന് ആചാരി പറയുന്നു. പുറത്താകൽ നടപടി എന്തെങ്കിലും പ്രത്യേകാവകാശത്തിന്റെ ലംഘനത്തിന്റെ പേരിലാണെങ്കിൽ ഒരു അംഗത്തെ പുറത്താക്കാൻ സഭയ്ക്ക് അധികാരമുണ്ട്. എന്നാൽ ആ പ്രത്യേകാവകാശം അക്കാലത്ത് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കോടതിക്ക് പരിശോധിക്കാൻ കഴിയുമെന്ന് ,” പി ഡി ടി ആചാരി പറയുന്നു.പ്രിവിലേജ് കമ്മിറ്റിയുടെയും എത്തിക്‌സ് കമ്മിറ്റിയുടെയും പ്രവർത്തനം മറ്റ് പാർലമെന്ററി കമ്മിറ്റികളിൽ നിന്ന് വ്യത്യസ്തമാണെന്നും ആചാരി കൂട്ടിച്ചേർക്കുന്നു. “പ്രിവിലേജസ് കമ്മിറ്റിയും എത്തിക്‌സ് കമ്മിറ്റിയും ഒരു അംഗത്തിന്റെ മോശം പെരുമാറ്റം അന്വേഷിക്കുകയോ പരിശോധിക്കാം, കൂടാതെ ആ വ്യക്തി സഭയുടെ അന്തസ്സ് താഴ്ത്തിയിട്ടുണ്ടോ അല്ലെങ്കിൽ ഒരു അംഗത്തിന് ചേരാത്ത രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്നും പരിശോധിക്കാം. ഇതിനു വേണ്ടി, ശരിയായ ഒരു നടപടിക്രമം പാലിക്കേണ്ടതുണ്ട്. ബില്ലുകളും പഠിക്കുന്ന മറ്റ് കമ്മിറ്റികൾ പിന്തുടരുന്ന അതേ നടപടിക്രമങ്ങളും രീതികളും ഇക്കാര്യത്തിൽ പിന്തുടരാനാകില്ലെന്ന് ” അദ്ദേഹം പറയുന്നു.: “അന്വേഷണത്തിനായി പ്രത്യേക നിയമങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, കമ്മിറ്റിക്ക് മുമ്പാകെ ഒരു വ്യക്തിക്ക് സംസാരിക്കാൻ അവസരം നൽകുമെന്നും,അവരുടെ ഭാഗം പങ്കിടാൻ ബന്ധപ്പെട്ട മറ്റുള്ളവരെ കമ്മിറ്റിക്ക് മുമ്പാകെ വിളിച്ച് കേൾക്കുമെന്നും പറയുന്നുണ്ട്‌.ചില സാഹചര്യങ്ങളിൽ, കുറ്റാരോപിതനായ പാർലമെന്റ് അംഗത്തിന് ഈ ആളുകളെ ചോദ്യം ചെയ്യാനോ ക്രോസ് വിസ്താരം ചെയ്യാനോ അവകാശമുണ്ട്.എല്ലാത്തിനുമുപരി, അന്വേഷണത്തിന്റെ അടിസ്ഥാന ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണ്.

തനിക്ക് കൈക്കൂലി നൽകിയ ദർശൻ ഹിരാനന്ദാനിയെയും തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കാത്തതിനാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് മൊയ്ത്ര ആരോപിക്കുന്ന സാഹചര്യം കൂടിയാണിത്.

കുറ്റകൃത്യം എങ്ങനെയാണ് നിർണ്ണയിക്കുന്നത്?

ഭരണഘടനയുടെ ആർട്ടിക്കിൾ 20 പ്രകാരം അക്കാലത്തെ നിയമമനുസരിച്ച് കുറ്റം ചെയ്തില്ലെങ്കിൽ ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ആചാരി പറയുന്നു. ഒരു പ്രത്യേക പ്രവൃത്തിയെ കുറ്റമായി ചിത്രീകരിക്കുന്ന ഒരു നിയമമുണ്ടെങ്കിൽ, ഒരു അംഗം അത് ലംഘിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ആർട്ടിക്കിൾ 20 പ്രകാരം ആ വ്യക്തിയെ ശിക്ഷിക്കുവാൻ കഴിയൂ.അതൊരു മൗലികാവകാശം കൂടിയാണ്.പാർലമെന്റ് ലോഗിൻ-പാസ്‌വേഡ് മറ്റൊരാളുമായി പങ്കിട്ടുവെന്നതാണ് മൊയ്‌ത്രയ്‌ക്കെതിരെയുള്ള പ്രധാന കുറ്റങ്ങളിലൊന്ന്. ലോക്‌സഭാ ചട്ടങ്ങൾ അതേക്കുറിച്ച് പരാമർശിക്കുന്നില്ല. ഇത് ചട്ടലംഘനമാണെന്നും പറയുന്നില്ല, ”അദ്ദേഹം പറയുന്നു.“ഈ വിഷയത്തിൽ പ്രേത്യകിച്ചൊരു നിയമം ഇല്ലാത്തപക്ഷം അത് ലംഘിച്ചതിന്റെ പേരിൽ നിങ്ങൾക്ക് എങ്ങനെ വ്യക്തിക്കെതിരെ നടപടിയെടുക്കാനാകും? ഈ പ്രത്യേക സാഹചര്യത്തിൽ അതൊരു അടിസ്ഥാന പ്രശ്നമാണ്,” ആചാരി പറയുന്നു.എന്നിരുന്നാലും, “ചോദ്യം ചോദിക്കുന്നതിനായി ഒരു ബിസിനസുകാരനിൽ നിന്ന് (ആരോപിക്കപ്പെട്ട) പണം സ്വീകരിക്കുന്നത് പ്രത്യേകാവകാശ ലംഘനമാണ്, അത് പ്രിവിലേജസ് കമ്മിറ്റി അന്വേഷിക്കേണ്ടതായിരുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share on

മറ്റുവാര്‍ത്തകള്‍