June 14, 2025 |
Share on

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 1.65 കോടി രൂപ സംഭാവനയുമായി ഐസിഐസിഐ ബാങ്ക്

വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലെ ഭരണകൂടങ്ങള്‍ക്കാണ് തുക കൈമാറിയത്.

കേരളത്തിലെ വിവിധ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഐസിഐസിഐ ബാങ്ക് 1.65 കോടി രൂപ സംഭാവന ചെയ്തു.വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലെ ഭരണകൂടങ്ങള്‍ക്കാണ് തുക കൈമാറിയത്. പ്രളയം ബാധിച്ച മേഖലകളില്‍ സഹായമെത്തിക്കുന്നതിനുള്ള ജില്ലാ ഭരണാധികാരികളുടെ ശ്രമത്തിനു ശക്തി പകരുകയെന്ന ലക്ഷ്യത്തോടെയാണ്‌സഹായം നല്‍കിയിട്ടുള്ളത്.
എറണാകുളം ജില്ലയ്ക്ക് 15 ലക്ഷം രൂപയാണ് ഐസിഐസിഐ ബാങ്ക് കൈമാറിയത്. ഐസിഐസിഐ ബാങ്ക് റീജണല്‍ ഹെഡ് (റീട്ടെയില്‍) തലവന്‍മാരായ പ്രദീപ് നായര്‍, ബിനു ജോസഫ് എന്നിവരാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസിന് ഈ തുകകൈമാറിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

×