വായ്പ പലിശനിരക്കുകളില്‍ ആര്‍.ബി.ഐ. മാറ്റം വരുത്തിയതാണ് നിരക്കു കുറയാന്‍ കാരണം.
അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി കുറയുമെന്ന് ഫിച്ച് റേറ്റിംഗ്സ്് ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് മുന്‍പ് പ്രവചിച്ചതിനെക്കാള്‍ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.ജി.ഡി.പി.യില്‍ ഏഴ് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും 6.8 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടാകൂവെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വര്‍ഷം 7.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
വായ്പ പലിശനിരക്കുകളില്‍ ആര്‍.ബി.ഐ. മാറ്റം വരുത്തിയതാണ് നിരക്കു കുറയാന്‍ കാരണം. ആര്‍ബിഐ പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറച്ചതായും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ് പറയുന്നു.