April 20, 2025 |
Share on

ഒയോ പങ്കാളിത്ത നെറ്റ്‌വര്‍ക്കിനു തുടക്കം കുറിച്ചു

‘ഓപ്പണ്‍’ പദ്ധതി ആരംഭിച്ചതിനൊപ്പം ആറു കോടി പങ്കാളിത്ത വാഗ്ദാനങ്ങള്‍,കോ-ഒയോ ആപ്പിന്റെ നവീകരണം, ഒയോ അസറ്റ് ഉടമകള്‍ക്കിടയില്‍ ആശയവിനിമയം വര്‍ധിപ്പിക്കുന്നതിനുള്ള മൈക്രോ വെബ്‌സൈറ്റ് എന്നിവയും ഒയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പങ്കാളികളായ ഹോട്ടല്‍-ഹോം ഉടമകള്‍ക്ക് അവരുടെ ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഒയോ പാര്‍ട്ണര്‍ എന്‍ഗേജ്‌മെന്റ് നെറ്റ്‌വര്‍ക്കിനു (ഓപ്പണ്‍) രൂപം നല്‍കി.

ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ ആറാമത്തേതുമായ ഒയോ ഹോട്ടല്‍സസിന് രാജ്യത്തെ 259 നഗരങ്ങളിലായി ഏതാണ്ട് 8700-ലധികം പങ്കാളികളാണുള്ളത്. ഇവരെല്ലാവരും കൂടി 1,73,000 മുറികളാണ് ലഭ്യമാക്കിയിട്ടുള്ളത്.’ഓപ്പണ്‍’ പദ്ധതി ആരംഭിച്ചതിനൊപ്പം ആറു കോടി പങ്കാളിത്ത വാഗ്ദാനങ്ങള്‍,കോ-ഒയോ ആപ്പിന്റെ നവീകരണം, ഒയോ അസറ്റ് ഉടമകള്‍ക്കിടയില്‍ ആശയവിനിമയം വര്‍ധിപ്പിക്കുന്നതിനുള്ള മൈക്രോ വെബ്‌സൈറ്റ് എന്നിവയും ഒയോ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ നാലു മേഖലകളില്‍നിന്നുള്ള ഒന്‍പത് ഒയോ അസറ്റ് ഉടമകളുടെ സാന്നിധ്യത്തിലാണ് ‘ഓപ്പണ്‍’പദ്ധതി പുറത്തിറക്കിയത്. വരുണ്‍ റെഡ്ഡി (ബംഗളരൂ), കുഞ്ഞബ്ദുള്ള യു മെതലപ്പുരയില്‍, പി.എം. ഇഖ്ബാല്‍ (മുംബൈ), കേശവ് ബാഗല്‍ (ഇന്‍ഡോര്‍),അമോല്‍ ദിര്‍ (ഗുരുഗ്രാമം), സോണല്‍ ഗുപ്ത (ഡല്‍ഹി), ദുര്‍ഗപ്രസാദ് പട്‌നായിക്(ഭുവനേശ്വര്‍), നൗഷാദ് ആലം, സുനില്‍ അഗര്‍വാള്‍ (കൊല്‍ക്കൊത്ത) എന്നിവരാണ് ചടങ്ങില്‍പങ്കെടുത്തത്.

”വളരെ വേഗം നീങ്ങുന്ന ഈ ലോകത്തില്‍ പങ്കാളികളുമായി തത്സമയം ബന്ധപ്പെടേണ്ടത് ഏറ്റവും ആവശ്യമാണ്. പരസ്പരം ആശയങ്ങള്‍ കൈമാറ്റം ചെയ്യാനും വിശ്വാസവും പരസ്പരം ബന്ധവുംവളര്‍ത്തുവാനും ഈ ഓപ്പണ്‍ പദ്ധതി സഹായകമാകുമെന്നു ഞങ്ങള്‍ കരുതുന്നു’,ഇന്ത്യ ആന്‍ഡ് സൗത്തേഷ്യ സിഇഒ ആദിത്യ ഘോഷ് പറഞ്ഞു.

പേമെന്റ് താമസിച്ചാല്‍ ആസ്തി ഉടമകള്‍ക്കു 18 ശതമാനം പലിശ ലഭിക്കുന്ന സുതാര്യമയ പേമന്റ് സംവിധാനം, ധനകാര്യ പിന്തുണ, പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുന്ന ബഹുമുഖടച്ച് പോയിന്റ്‌സ്, വിപണന പിന്തുണ, സാങ്കേതികവിദ്യ നവീകരണം, നിയമം പാലിക്കുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഒയോ അസറ്റ് ഉടമകള്‍ക്ക് നല്‍കുന്നു.

കമ്പനി നടപ്പുവര്‍ഷം ഇന്ത്യയിലും സൗത്തേഷ്യയിലുമായി 1400 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×