റിസര്‍വേഷനല്ലാത്ത ജനറല്‍ ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രം റെയില്‍വെക്ക് 17.87 കോടിയാണ് ലഭിച്ചത്
ടിക്കറ്റ് റദ്ദാക്കലിലൂടെ ഇന്ത്യന്‍ റെയില്‍ വേയ്ക്ക് ലഭിച്ചത് 1,407 കോടി രൂപ. 2016-17 സാമ്പത്തിക വര്‍ഷത്തിലെ കണക്കിലാണ് റെയില്‍ വെയ്ക്ക് ഇത്രയും തുക ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 25.29 ശതമാനം കൂടുതലാണിത്. റിസര്‍വേഷനല്ലാത്ത ജനറല്‍ ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രം റെയില്‍വെക്ക് 17.87 കോടിയാണ് ലഭിച്ചത്.
2015-16 സാമ്പത്തിക വര്‍ഷം ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വെയ്ക്ക് ലഭിച്ചത് 1123 കോടി രൂപയാണ്. 2014-15 സാമ്പത്തിക വര്‍ഷമാകട്ടെ 908 കോടിയുമാണ് റെയില്‍വെയ്ക്ക് ലഭിച്ചത്.
റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റെയില്‍ വെ ഇന്‍ ഫോര്‍മേഷന്‍ സിസ്റ്റംസാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. വിവരാവാകാശ നിമയപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇത്.