April 20, 2025 |
Share on

ഹൃസ്വകാല ഇന്‍കം ഫണ്ടുകള്‍ക്ക് സാധ്യതകളേറെ

ഹൃസ്വകാല ഇന്‍കം പദ്ധതികളിലെ നിക്ഷേപം തുടരുന്നതാണ് അഭികാമ്യമെന്ന് യു.ടി.ഐ. ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടിന്റെ മാനേജര്‍ സുധീര്‍ അഗ്രവാള്‍ പറഞ്ഞു.

പലിശ നിരക്കുകളില്‍ സമീപ ഭാവിയില്‍ ഇനിയും കുറവുണ്ടാകാനിടയില്ലെന്നതടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഹൃസ്വകാല ഇന്‍കം പദ്ധതികള്‍ക്ക് സാധ്യതകളേറുന്നു. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ 50 അടിസ്ഥാന പോയിന്റുകള്‍ കുറവു വരുത്തുകയും ഉപഭോക്തൃ വില സൂചിക വര്‍ഷാവസാനത്തോടെ ഉയരുമെന്നു കണക്കാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഹൃസ്വകാല ഇന്‍കം പദ്ധതികളിലെ നിക്ഷേപം തുടരുന്നതാണ് അഭികാമ്യമെന്ന് യു.ടി.ഐ. ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടിന്റെ മാനേജര്‍ സുധീര്‍ അഗ്രവാള്‍ പറഞ്ഞു.

കുറഞ്ഞ തോതിലെ കയറ്റിറക്കങ്ങളും ഉയര്‍ന്ന നേട്ടവുമായിരിക്കും ഇവ നല്‍കുക. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിയോടെ തങ്ങളുടെ ഷോര്‍ട്ട് ടേം ഇന്‍കം പദ്ധതിയെ സമീപിക്കാനാണ് തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന 3-6 മാസങ്ങളിലെ ലിക്വിഡിറ്റി സാഹചര്യങ്ങള്‍ നിക്ഷേപകര്‍ക്ക് മൂലധന നേട്ടം ലഭ്യമാക്കുമെന്ന ് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൂചികയായ ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ട് സൂചികയേക്കാള്‍ മികച്ച നേട്ടമാണ് യു.ടി.ഐ.യുടെ ഷോര്‍ട്ട് ടേം ഇന്‍കം പദ്ധതി കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.2019 മാര്‍ച്ച ് 31 ലെ കണക്കു പ്രകാരം ഈ പദ്ധതി ആരംഭിച്ചതു മുതല്‍ 8.58 ശതമാനം നേട്ടമാണ് നല്‍കിയിട്ടുള്ളത്. അടിസ്ഥാന സൂചികയെ സംബന്ധിച്ച് ഇത് 7.76 ശതമാനം മാത്രമാണ്

Leave a Reply

Your email address will not be published. Required fields are marked *

×