UPDATES

വിപണി/സാമ്പത്തികം

ജിയോയെ വെല്ലാന്‍ എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ കമ്പനികളുടെ തകര്‍പ്പന്‍ ഓഫറുകള്‍

ബിഎസ്എന്‍എല്‍ ഓഫര്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത്, 339 രൂപയ്ക്ക് മറ്റുള്ളവര്‍ നല്‍കുന്നതിന്റെ ഇരട്ടി ഡാറ്റയാണ് ഇവര്‍ നല്‍കുന്നത്

                       

ജിയോ കണ്ണീരോടെ പടിയിറങ്ങുകയാണ്. അംബാനി തന്ന ഫ്രീ ഇന്റര്‍നെറ്റും കോളുകളും ഓര്‍മ്മ മാത്രമായി മാറുമ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളാവട്ടെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ്. എന്നുമാത്രമല്ല, നിരവധി ഓഫറുകള്‍ ആണ് ഏപ്രില്‍ ഒന്നു മുതല്‍ പെയ്ഡ് സര്‍വീസാക്കാന്‍ പോവുന്ന ജിയോയെ നേരിടാന്‍ മൊബൈല്‍ കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്. ഇനിയിപ്പോള്‍ ജിയോയെ വിട്ടു പിരിഞ്ഞാലും ആരും അധികം കഷ്ടപ്പെടേണ്ടി വരില്ല എന്നര്‍ത്ഥം!

4G ഡാറ്റ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം. മാര്‍ച്ച് 31 ആണ് ഇതിനുള്ള അവസാന ദിവസം. ഈ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് പ്രതിദിനം ഏകദേശം പത്തുരൂപ നിരക്കില്‍ 1GB ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും തുടര്‍ന്നും ആസ്വദിക്കാം. എന്നാല്‍ ഇതേസമയം വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബി എസ് എന്‍ എല്‍ മുതലായ കമ്പനികളും ലാഭകരമായ നിരവധി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജിയോയുടെ 99 രൂപയുടെ പ്രൈം സബ്സ്‌ക്രിപ്ഷനും 303 രൂപയുടെ റീചാര്‍ജ് പാക്കും

ജിയോപ്രൈം പ്രീപെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് 303 രൂപയുടെ റീചാര്‍ജ് പാക്കില്‍ പ്രതിദിനം 1GB നിരക്കില്‍ ഡാറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 30GB ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ തുടരും.

1GB ഡാറ്റ പോര എന്നുള്ളവര്‍ക്ക് 499രൂപയുടെ പ്രതിദിനം 2GB ലഭിക്കുന്ന പ്ലാനും ഉണ്ട്. 28 ദിവസം കാലാവധിയുള്ള ഈ പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 56GBയും പോസ്റ്റ്‌പെയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് 60GBയും ആണ് ലഭിക്കുക.

റിലയന്‍സ് ജിയോ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍

ഈ പ്ലാന്‍ അനുസരിച്ച് പ്രൈം മെമ്പര്‍മാര്‍ക്ക് ഡബിള്‍ ഗുണം ലഭിക്കും. 499രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 120GB വരെയും 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 60GB വരെയും എക്സ്ട്രാ ഡാറ്റ ലഭിക്കും.

എയര്‍ടെലിന്റെ 345 രൂപ പായ്ക്ക്
എയര്‍ടെലിന്റെ 345 രൂപ പാക്കില്‍ 28 ദിവസം കാലാവധിയോടു കൂടി 28GB ഡാറ്റയാണ് നല്‍കുന്നത്. പ്രതിദിനം 1GB ഉപയോഗിക്കാം. പകല്‍ സമയങ്ങളില്‍ 500 MBയും ബാക്കി രാത്രി 12മുതല്‍ പുലര്‍ച്ചെ 6 വരെയുമാണ് ഉപയോഗിക്കാനാവുക. ഇങ്ങനെ സമയനിഷ്ഠയൊന്നും പാലിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ 549ന്റെ റീചാര്‍ജ് ചെയ്യാം. രാത്രിയോ പകലോ എന്നില്ലാതെ 1GB ഉപയോഗിക്കാനുള്ള അവസരമാണ് ഇതില്‍ ലഭിക്കുക.

രണ്ടു റീചാര്‍ജുകളിലും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം ഉണ്ട്. 1200 മിനിറ്റില്‍ കൂടുതല്‍ സംസാരിക്കുന്നവര്‍ക്ക് ലോക്കല്‍ ,എസ്ടിഡി കോളുകള്‍ക്ക് 30പൈസ പ്രതി മിനിറ്റ് ചാര്‍ജ് ചെയ്യും. ഒരു ദിവസം മാക്സിമം 300 മിനിറ്റ് വരെ സംസാരിക്കാം. ഇതില്‍ കൂടുതല്‍ സംസാരിച്ചാലും മിനിറ്റിനു 30പൈസ ഈടാക്കും.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി സര്‍പ്രൈസ് ഓഫര്‍ ഉണ്ട്. മാര്‍ച്ച് പതിമൂന്നു മുതല്‍ മൂന്നുമാസത്തേയ്ക്ക് 30ഏആ സൌജന്യ ഡാറ്റ ലഭിക്കും. ഒരുമാസം പത്തുജിബി വരെ ഉപയോഗിക്കാം. ഇത് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി മൈ എയര്‍ടെല്‍ ആപ്പില്‍ പോയി ‘എയര്‍ടെല്‍ സര്‍പ്രൈസ്’ ഓഫര്‍ എടുക്കുക. ഉടന്‍ തന്നെ ഇത് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ ഇത് ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
346 രൂപ പായ്ക്കുമായി വോഡഫോണ്‍
28GB മൊബൈല്‍ ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ കോളുകളുമായാണ് വോഡഫോണ്‍ 346 രൂപയുടെ പാക്ക് അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെപ്പോലെതന്നെ പ്രതിദിനം 1ഏആ ആണ് നല്‍കുന്നത്. അതിനു ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് ചാര്‍ജ് ചെയ്യും.

ദിവസേന 2GB ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഓഫര്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത് എന്ന് പറയാവുന്നത്. 339 രൂപയ്ക്ക് മറ്റുള്ളവര്‍ നല്‍കുന്നതിന്റെ ഇരട്ടി ഡാറ്റ-അതായത് 2GBയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 3G ആണെന്നുമാത്രം. 28 ദിവസമാണ് കാലാവധി.

ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് കോളുകള്‍ അണ്‍ലിമിറ്റഡ് ഫ്രീയാണ്. മറ്റു നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് പ്രതിദിനം 25 മിനിറ്റ് കോളുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. 25 മിനിറ്റില്‍ അധികമുള്ള കോളുകള്‍ക്ക് പ്രതി മിനിറ്റ് 25 പൈസ ആണ് ഈടാക്കുക.

ഇത് കൂടാതെ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് 28 ദിവസത്തേയ്ക്ക് 1GB ഡാറ്റ സൗജന്യമായി നല്‍കുന്നുമുണ്ട്.

പ്രതിദിനം 500MBയും അണ്‍ലിമിറ്റഡ് കോളുമായി 348 രൂപയുടെ ഐഡിയ പായ്ക്ക്

ഐഡിയ തങ്ങളുടെ 348 രൂപ പാക്കില്‍ പ്രതിദിനം 500MB ഹൈസ്പീഡ് ഡാറ്റയാണ് നല്‍കുക. അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ചെയ്യാം. ഒരുമാസം 14 GB ഡാറ്റ വരെ ഉപയോഗിക്കാം.

4G ഹാന്‍ഡ്സെറ്റ് ഉള്ള ആര്‍ക്കും ഐഡിയയുടെ ഈ ഓഫര്‍ ലഭ്യമാണ്. മൈ ഐഡിയ ആപ്പില്‍ പോയാല്‍ ഈ ഓഫര്‍ സ്വന്തം നമ്പറില്‍ ലഭ്യമാകുമോ എന്നറിയാം.

Share on

മറ്റുവാര്‍ത്തകള്‍