UPDATES

സിനിമ

കല്‍ ഹോ നാ ഹോ ഇറങ്ങിയിട്ട് 14 വര്‍ഷം: അറിയപ്പെടാത്ത മൂന്ന് കാര്യങ്ങള്‍

നിഖില്‍ my heart will go on എന്ന പാട്ടിന്റെ ഹമ്മിംഗ് പാടി. ലോയ് തന്റെ ഫോണില്‍ റെക്കോഡ് ചെയ്തു വച്ച ട്യൂണ്‍ നിഖിലിനെ കേള്‍പ്പിച്ചു. ശങ്കര്‍ മഹാദേവനും എഹ്‌സാന്‍ ന്യൂറാനിയും ട്യൂണ്‍ കേട്ട ശേഷം ഈ പാട്ട് മുഴുവന്‍ സംഗീതവും നല്‍കി പൂര്‍ത്തിയാക്കി.

                       

നിഖില്‍ അദ്വാനി സംബന്ധിച്ച് ബോളിവുഡില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഷാരൂഖ് ഖാനേയും പ്രീതി സിന്റയേയും സെയ്ഫ് അലി ഖാനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കല്‍ ഹോ നാ ഹോ. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും ചിത്രം നിര്‍മ്മിച്ചതും. കല്‍ ഹോ നാ ഹോ താന്‍ സംവിധാനം ചെയ്യാത്തതില്‍ കരണ്‍ പിന്നീട് നിരാശ രേഖപ്പെടുത്തിയിരുന്നു. ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന തന്റെ പുസ്തകത്തിലാണ് നിഖില്‍ അദ്വാനി ഇക്കാര്യം പറഞ്ഞത്.

സ്ഥിരം ബോളിവുഡ് കുടുംബ – പ്രണയ ഡ്രാമകളുടെ ചേരുവകളെല്ലാം ഉണ്ടായിരുന്നെങ്കിലും രംഗങ്ങളുടെ മികവ് കൊണ്ടും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങള്‍ കൊണ്ടും വേറിട്ട് നിന്നു. ശങ്കര്‍ എഹ്‌സാന്‍ ലോയുടെ സംഗീതം ചിത്രത്തെ വളരെ സഹായിച്ചിട്ടുണ്ട്. അത്ര അറിയപ്പെടാത്ത ചില കാര്യങ്ങള്‍ നിഖില്‍ അദ്വാനി പങ്കുവയ്ക്കുന്നു.

1. നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം ഷാരൂഖ് ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു

മുംബൈയില്‍ നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഷാരൂഖ് അസുഖബാധിതനായി. എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് കരണ്‍ ജോഹറിനോട് പറയുകയും ചെയ്തു. എന്നാല്‍ ഷാരൂഖ് തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാം എന്നായിരുന്നു നിഖിലിന്റെ മറുപടി. പിന്നീട് ആറ് മാസത്തിന് ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിക്കുന്നത്.

2. കല്‍ ഹോ നാ ഹോ പാട്ട് വന്നത് പൂനെയില ജര്‍മ്മന്‍ ബേക്കറിയില്‍

ഏറെ ജനപ്രീതി പിടിച്ചുപറ്റുകയും സോനു നിഗത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്ത കല്‍ ഹോ നാ ഹോ എന്ന ടൈറ്റില്‍ സോംഗ് കംപോസ് ചെയ്യുന്നതിന്റെ തുടക്കം പൂനെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ വച്ചാണ്. നിഖില്‍ അദ്വാനിയും ശങ്കര്‍ എഹ്‌സാന്‍ ലോയിലെ ലോയ് മെന്‍ഡോസയും ജര്‍മ്മന്‍ ബേക്കറിയിലിരിക്കുകയായിരുന്നു. നിഖില്‍ my heart will go on എന്ന പാട്ടിന്റെ ഹമ്മിംഗ് പാടി. ലോയ് തന്റെ ഫോണില്‍ റെക്കോഡ് ചെയ്തു വച്ച ട്യൂണ്‍ നിഖിലിനെ കേള്‍പ്പിച്ചു. ശങ്കര്‍ മഹാദേവനും എഹ്‌സാന്‍ ന്യൂറാനിയും ട്യൂണ്‍ കേട്ട ശേഷം ഈ പാട്ട് മുഴുവന്‍ സംഗീതവും നല്‍കി പൂര്‍ത്തിയാക്കി.

3. നായകന്റെ മരണം എന്തുകൊണ്ട് കാണിച്ചില്ല?

ഷാരൂഖ് ഖാന്റെ നായക കഥാപാത്രം അമന്‍ മരിക്കുകയാണ്. എന്നാല്‍ മരണം ക്യാമറയില്‍ പകര്‍ത്തുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് വിമര്‍ശനപരമായി നിരൂപകര്‍ ചോദിച്ചിരുന്നു. മരണം എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന് ഷാരൂഖ് ഖാനും ചോദിച്ചിരുന്നു. അമന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാന്‍ തന്നെയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് നിഖില്‍ അദ്വാനി പറയുന്നു. അവസാന സീനിലും വര്‍ഷങ്ങള്‍ക്കിപ്പുറം നെയ്‌ന പറയുന്ന് അമനെക്കുറിച്ചാണ്.

വായനയ്ക്ക്: https://goo.gl/zNBVxV

ഷാരൂഖ് ഖാനെ സാന്‍ട്രോയില്‍ കയറ്റിയ മമത ബാനര്‍ജി (വീഡിയോ)

“ഒരു ലക്ഷം വോട്ടുണ്ടെങ്കില്‍ ‘ഇന്റര്‍കോഴ്‌സ്’ ആവാം”: ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ബോഡ്

Share on

മറ്റുവാര്‍ത്തകള്‍