UPDATES

വീഡിയോ

‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുമായി ഹരിശ്രീ അശോകൻ; ആദ്യ ടീസർ പുറത്ത്

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി  ഒരു ഫാമിലി കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്

                       
ഹരിശ്രീ അശോകന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി യുടെ രസകരമായ ആദ്യ ടീസർ ഇന്നലെ പുറത്തു വിട്ടു. യുവ താരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. 24 മണിക്കൂർ പിന്നിടും മുൻപ് തന്നെ രണ്ടു ലക്ഷത്തിലധികം കാണികളാണ് ടീസർ കണ്ടത്.

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമായ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി  ഒരു ഫാമിലി കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് .  സലിം കുമാർ,  നന്ദു, സുരേഷ് കൃഷ്ണ,  മനോജ് കെ ജയൻ, ഹരിശ്രീ അശോകൻ,  ബിജുക്കുട്ടൻ, ധർമ്മജൻ  തുടങ്ങി പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഒരു കൂട്ടം  നടൻമാർ ഈ ചിത്രത്തിൽ ഒന്നിക്കുന്നു.
 പ്രേക്ഷകരുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടരുന്ന തരത്തിലുള്ള രംഗങ്ങൾ കൊണ്ട് ഒരുക്കിയ  കൊച്ചു ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രഞ്ജിത്ത്, എബെൻ, സുനീഷ് എന്നിവർ തിരക്കഥ എഴുതിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഷിജിത്ത് ആണ്.  ഹരിശ്രീ അശോകൻ സംവിധാനം ചെയുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ആകാംഷയോടെ ആണ് ചിത്രത്തിന്റെ ടീസറിനായി കാത്തിരുന്നത്.  ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം ഫെബ്രുവരിയിൽ തീയേറ്ററുകളിൽ എത്തും.

Share on

മറ്റുവാര്‍ത്തകള്‍