UPDATES

സിനിമ

മലയാള സിനിമയ്ക്ക് വേണ്ടത് പ്രത്യേക വാര്‍പ്പ് മാതൃകകള്‍; എന്റെ നിറത്തിലുള്ള എത്രനായികമാരുണ്ട്: കനി കുസൃതി

ഒരു നടി എന്ന നിലയിൽ എനിക്ക് തെറ്റാണു എന്ന് പൂര്‍ണബോധ്യമുള്ള ഒരു കാര്യവും ഞാൻ ചെയ്യില്ല. ശൈലജ പാടണ്ടലം എന്ന സംവിധായികയുടെ ഷോർട് ഫിലിമിലൂടെ കാണിക്കാൻ ശ്രമിച്ചത് ലൈംഗിക ചൂഷണം മനസ്സിലാകാത്ത കുട്ടികളുണ്ട് എന്നും കുട്ടികളിലെ ലൈംഗികത എങ്ങനെയാണ് എന്ന സങ്കീർണമായ കാര്യമാണ് എന്നതുമാണ്. ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.

                       

മലയാള സിനിമയിൽ സാമ്പ്രദായികമായ ചില നടപ്പു രീതികൾ എല്ലാ കാര്യങ്ങളിലും ഉണ്ടെന്നും അത് സിനിമയെ അപൂര്ണമാക്കുകയാണെന്നും ഏഷ്യ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവും, നടിയുമായ കനി കുസൃതി. തന്റെ നിറത്തിലുള്ള എത്ര നായികമാർ മലയാളത്തിൽ ഉണ്ടെന്നു മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ സ്വകാര്യ അഭിമുഖത്തിൽ കനി ചോദിച്ചു. നമ്മുടെ സിനിമകളിൽ പ്രത്യേക വാർപ്പ് മാതൃക ഉണ്ട്. അതിലൊതുങ്ങുന്നവരെയേ അവർ സിനിമയിൽ കാണിക്കുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. ഒരു സെലിബ്രിറ്റി ഇമേജ് നിലനിർത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി വ്യത്യസ്തമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് കനിയെ കാണാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

ഹ്രസ്വ ചിത്രമായ മെമൊറീസ് ഓഫ് മർഡർ എന്ന ചിത്രത്തിന്റെ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അവർ ഇങ്ങനെ പ്രതികരിച്ചു ” ആത്യന്തികമായി സിനിമയുടെ  സ്രഷ്ടാവ് സംവിധായികയാണ്, ഒരു നടി എന്ന നിലയിൽ എനിക്ക് തെറ്റാണു എന്ന്  പൂര്‍ണബോധ്യമുള്ള ഒരു കാര്യവും ഞാൻ ചെയ്യില്ല. ശൈലജ പാടണ്ടലം എന്ന സംവിധായികയുടെ ഈ ഷോർട് ഫിലിമിലൂടെ കാണിക്കാൻ ശ്രമിച്ചത് ലൈംഗിക ചൂഷണം മനസ്സിലാകാത്ത കുട്ടികളുണ്ട് എന്നും കുട്ടികളിലെ ലൈംഗികത എങ്ങനെയാണ് എന്ന സങ്കീർണമായ കാര്യമാണ് എന്നതുമാണ്. ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. നിർഭാഗ്യവശാൽ ഇതിന്റെ വ്യാഖ്യാനങ്ങൾ മറ്റു പല രീതിയിലാണ് നടന്നത്. അത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്.എങ്കിലും ഇത് പോലെ ഒരു കാര്യം ചർച്ച ചെയ്യും മുൻപ് സംവിധായികയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറച്ചു കൂടി ജാഗ്രതയോടെ കൈ കാര്യം ചെയ്തേനെ”.

നിയമത്തിൽ പൂർണമായും വിശ്വസിക്കുന്ന ആളാണ് താനെന്നും, അനാർകിസ്റ്റല്ലെന്നും കനി വെളിപ്പെടുത്തി. “എല്ലാവര്ക്കും ഒന്നിച്ചിരുന്നു അവരുടെ അഭിപ്രായങ്ങൾ പരസ്പരം ചർച്ച ചെയ്യാനുള്ള സ്‌പേസ് ഉണ്ടാകണം, അതി ശരിയായണെങ്കിലും തെറ്റാണെങ്കിലും കാര്യങ്ങൾ ചൂണ്ടി കാണിച്ചു ചർച്ച നടത്തി ഒരു തീരുമാനത്തിൽ ഏതാണ് കഴിയണം. ആരുടേയും അവകാശങ്ങൾ ഹനിക്കപ്പെടരുത്.ഇതാണ് എന്റെ നിലപാട്. ഞാൻ ഒരു അനാർക്കിസ്റ്റല്ല, എന്നെ അറാർക്കിസ്റ്റെന്ന് വിളിച്ചാൽ യഥാർത്ഥ അനാർക്കിസ്റ്റുകൾ എന്നെ അടിക്കും.” അവർ പറഞ്ഞു. മലയാള സിനിമയിൽ പുതുതായി രൂപം കൊണ്ട സ്ത്രീ സംഘടനയിൽ പ്രതീക്ഷയുണ്ടെന്നും കനി കൂട്ടി ചേർത്തു. റിമ സെൻ ഗുപ്ത സംവിധാനം ചെയ്ത ‘കൗണ്ടർ ഫീറ്റ് കുങ്കു’ എന്ന ഷോർട് ഫിലിമിലെ അഭിനയത്തിന് ആണ് കനിക്ക് ഏഷ്യ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചത്.

ലൈംഗിക പീഡനത്തെക്കുറിച്ച് പറഞ്ഞതിന് എട്ട് മാസം സിനിമ നഷ്ടമായി: അദിതി റാവു

Share on

മറ്റുവാര്‍ത്തകള്‍