“ഇപ്പോള്‍ എനിക്ക് പുറത്തുപോകുന്നതിനായി റെഡിയാകാന്‍ അധികം സമയം വേണ്ട. മുടിയില്ലല്ലോ” – സൊണാലിയുടെ തമാശ. പല സമയത്തും വേദനയുണ്ട്. തീരെ തളര്‍ന്നുപോകുന്ന സമയങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പരമാവധി ഒരോ നിമിഷത്തിലും സന്തോഷം കണ്ടെത്താന്‍ ശമിക്കുന്നുണ്ട്.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കിമോതെറാപ്പി ചെയ്തതിനെ തുടര്‍ന്ന് തലമുടി മുഴുവന്‍ രൂപത്തിലാണ് നടി സൊണാലി ബെന്‍ന്ദ്രെ തന്റെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളായ ഗായത്രി ജോഷിക്കും സുസെന്‍ ഖാനുമൊപ്പം ജ്യൂസ് കുടിക്കുന്ന ചിത്രമാണ് ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ തുടരുന്ന സൊണാലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. അശുതോഷ് ഗവാരിക്കറുടെ സ്വദേശ് എന്ന സിനിമയില്‍ ഷാരൂഖ് ഖാനൊപ്പം പ്രധാന വേഷത്തിലെത്തിയ നടിയാണ് ഗായത്രി. ഋത്വിക് റോഷന്‍റെ മുന്‍ ഭാര്യയാണ് സുസെന്‍. സൗഹൃദ ദിനം ആഘോഷിക്കാനിറങ്ങിയതാണ് മൂവരും. ഫോട്ടോ എടുത്തത് ഋത്വിക് റോഷന്‍.
“ഇപ്പോള്‍ എനിക്ക് പുറത്തുപോകുന്നതിനായി റെഡിയാകാന്‍ അധികം സമയം വേണ്ട. മുടിയില്ലല്ലോ” – സൊണാലിയുടെ തമാശ. പല സമയത്തും വേദനയുണ്ട്. തീരെ തളര്‍ന്നുപോകുന്ന സമയങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പരമാവധി ഒരോ നിമിഷത്തിലും സന്തോഷം കണ്ടെത്താന്‍ ശമിക്കുന്നുണ്ട്. സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചിലവിടുന്നു. വളരെ സന്തോഷത്തോടെ മുന്നോട്ടുപോകുന്നു. എനിക്ക് കരുത്ത് നല്‍കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. അവരുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എന്നോടുള്ള പരിഗണനയ്ക്കും ഞാന്‍ ഒറ്റയ്ക്കായി പോകരുതെന്ന ചിന്തക്കും നന്ദി. – സൊണാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്നോടൊപ്പം സമയം ചിലവിടുന്നതിന് വേണ്ടി മാത്രമാണ് ഗായത്രിയും സുസേനും ന്യൂയോര്‍ക്കിലെത്തിയതെന്ന് സൊണാലി പറയുന്നു.
സോണാലിയുടെ ചികിത്സ സാധാരണ നിലയില്‍ കുഴപ്പങ്ങളില്ലാതെ തുടരുന്നതായും അവര്‍ക്ക് നല്‍കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഭര്‍ത്താവും സംവിധായകനുമായ ഗോള്‍ഡി ബെഹല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സോണാലി തന്നെയാണ് തന്‍റെ, രോഗ ചികിത്സാ വിവരങ്ങള്‍ നേരത്തെ ട്വീറ്റര്‍ വഴി അറിയിച്ചത്.