മമ്മൂട്ടി – രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രം പുത്തന്‍ പണത്തിന്റെ ടീസര്‍ എത്തി. ഗ്രേറ്റ് ഫാദര്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്നതിന് ഇടയിലാണ് പുത്തന്‍ പണത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ ഇതിനകം ടീസര്‍ വൈറലായിരിക്കുന്നു. സംവിധായകന്‍ ലാല്‍ജോസ് അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നിത്യാനന്ദ ഷേണായ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയുടെ പ്രമേയം വ്യത്യസ്തമായ രീതിയില്‍ തുടരുകയാണ് ചിത്രമെന്നാണ് സൂചന. ദ ന്യൂ ഇന്ത്യന്‍ റുപ്പി എന്നാണ് ടാഗ് ലൈന്‍. നോട്ട് നിരോധനവും കള്ളപ്പണ വിഷയവുമടക്കം ഉണ്ടാക്കിയ സാമൂഹ്യ സാഹചര്യമാണ് ചിത്രത്തിന്റെ പ്രമേയം. ഏപ്രില്‍ 13ന് ചിത്രം തീയറ്ററുകളിലെത്തും.
ഇനിയയും ഷീലു എബ്രഹാമുമാണ് മമ്മൂട്ടിയുടെ നായികമാരായെത്തുന്നത്. സിദ്ദിഖ്, സായ്കുമാര്‍, രഞ്ജി പണിക്കര്‍, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓംപ്രകാശാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ത്രീ കളര്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്ത്, നടന്‍ അരുണ്‍ നാരായണന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുത്തന്‍ പണം – ടീസര്‍: