ചത്തവരുടെയും ചാകാന്‍ പോയവരുടെയും കൊന്നവരുടെയും കൊല്ലിച്ചവരുടെയും കഥകള്‍ പലതവണ വായിച്ചു പഠിച്ചതാണ്. നാണം കെട്ട ലോകം ഒരു തണ്ണി മത്തന്‍ പോലെ കാല്‍ക്കീഴില്‍ കിടന്നുരുളുന്നു. അവള്‍ പോകുകയാണെന്ന് കരുതി വെണ്ടയ്ക്കയിലെ പുഴുക്കള്‍ ഒരു സ്വാതന്ത്ര്യ ഗാനം പാടി. ഫ്രിഡ്ജിലെ മുട്ടകള്‍ തൂവലുകള്‍ സ്വപ്നം കണ്ടു. ചന്ദന സോപ്പിനു നേരെ ചാര നിറത്തിലെ എലികളോടി. സ്വപ്നങ്ങളുടെ മുളകളില്‍ മുള്ളുന്നവനെ മുള്ളുകൊണ്ട് കുത്തണം. തിരിഞ്ഞു നോക്കാത്ത കഴുത്തുകളെ പിരിച്ചു തന്നെ ഒടിക്കണം.
മുതലച്ചാനെലിന്റെ കിരീടം തന്റെ തലച്ചോറിരിക്കുന്നിടത്ത് കുത്തി ബിങ്കോ പണിക്കു പോയി
ലോകമേ, നിന്നെക്കാള്‍ വലുതാണ് എന്റെ വയറ്
ഹോ! അവരിപ്പോ ചാടും
എനിക്കു ജനിക്കണേ
നീയിപ്പോ എന്റെ കാല്‍ക്കീഴിലാണ്, എത്ര പുളഞ്ഞാലും എന്റെ ചെരിപ്പിന്റെ പിടി ഞാന്‍ വിടില്ല
ചായക്കപ്പുകള്‍ വീണു ചിതറുന്നതറിയാതെ അയാള്‍ പടികളോടിക്കയറി
പുതിയ ഭൂമിയിലേക്കിറങ്ങുന്ന ലൈല
ഹോ! അവള്‍ ജീവനോടെയുണ്ട്
Man: കണ്ണും വയറും ഒരുപോലെ നിറഞ്ഞവള്‍
Man: ഇത് കുടിക്കൂa
Laila: വേണ്ട, എന്റെ കൈയില്‍ കാശില്ല
Man: സാരമില്ല, ഇത് നിങ്ങള്‍ക്കുള്ളതാണ്
അവള്‍ ആ പാതി തൂവിപ്പോയ ചായയിലേക്ക് നോക്കി; പിടിച്ച് വാങ്ങി ഒറ്റക്കുടി; നെഞ്ചില്‍ കത്തുന്ന തീയെ തണുപ്പിക്കാന്‍
Man: നിങ്ങള്‍ ചാവാന്‍ പോയതാരുന്നോ?
Laila: അല്ല, ചില ഭയങ്ങളെ വലിച്ചെറിയാന്‍
Man: എന്തിന്?
Laila: കൊല്ലാന്‍. ചായയ്ക്കും കൂട്ടിനും നന്ദി. പോട്ടെ
കോണ്‍ക്രീറ്റ് മനസോടെ അവള്‍ നടന്നകലുന്നത് അയാള്‍ അന്തംവിട്ടു നോക്കിനിന്നു
പോട്ടെ ലൈലാ; അടുത്ത തവണ ഞാന്‍ നിന്‍റൊപ്പമുണ്ടാകും
എടാ , വിവരക്കേടിനും അത്യാര്‍ത്തിയ്ക്കും അറെഞ്ച്ഡ് മാരിയേജില്‍ പിറന്ന പരനാറി, നീ തെണ്ടിത്തിരിഞ്ഞു നടന്ന കാലത്ത് നീ കുടിച്ചത് എന്റെ രക്തം, തിന്നത് എന്റെ മാംസം, കല്ല് കളിച്ചത് എന്റെ ഹൃദയം. നിനക്ക് എലിവെഷം മതിയാവും .
ലൈലാ, നിന്നെക്കുറിച്ച് ഞാന്‍ സൂപ്പെര്‍ സാംബാര്‍ പുളകിതയായി.
ആദ്യ ഭാഗങ്ങള്‍ ഇവിടെ!
ആകാശത്തിലെ പറവകള്‍ പപ്പടം ചുടാറില്ല; സൂപ്പര്‍ സാംബാ ഗേള്‍ – 3
ഡാഡി ഡാഡി കൂള്‍ സൂപ്പര്‍ സാംബാ ഗേള്‍ – 2