UPDATES

Today in India

നിങ്ങള്‍ എന്തേ പാകിസ്ഥാനില്‍ പോയില്ല ?

                       

നിങ്ങള്‍ എന്തുകൊണ്ട് പാക്കിസ്ഥാനില്‍ പോയില്ല? എന്ന ചോദ്യവുമായി ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപിക കുട്ടികളോട് സംവാദം നടത്തിയത് വിവാദം ആയിരിക്കുകയാണ്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട കുട്ടികളോടാണ് നിങ്ങളുടെ കുടുംബം വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ തങ്ങിയതിനെ വിമര്‍ശിച്ചുകൊണ്ട് അധ്യാപിക ഹേമ ഗുലാത്തി ക്ലാസില്‍ സംസാരിച്ചത്. ഡല്‍ഹിയില്‍ ഗാന്ധി നഗറിലെ സര്‍ക്കാര്‍ സര്‍വ്വോദയാ ബാല്‍ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ്സില്‍ ഉണ്ടായതാണ് സംഭവം.

മുസ്ലിം ആരാധന കേന്ദ്രമായ മക്കയെയും കഅബയെയും ഖുറാനേയും കുറിച്ച് വളരെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശവും അധ്യാപിക ക്ലാസില്‍ നടത്തുകയുണ്ടായി എന്നും പരാതിയുണ്ട്. ഇതെല്ലാം കാണിച്ച് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാമര്‍ശം നടത്തിയ ഡല്‍ഹി ഗാന്ധി നഗര്‍ സ്‌കൂളിലെ അധ്യാപികയായ ഹേമ ഗുലാത്തിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് തല്ലിച്ച സംഭവം രാജ്യം ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍