UPDATES

ഗവര്‍ണ്ണറും തൊപ്പിയും

നാടകത്തിന്റെ പൂർണ്ണരൂപം

                       

രണ്ടു നൂറ്റണ്ടു മുൻപ് ജർമ്മൻ എഴുത്തുകാരൻ ഫെഡറിക് ഷില്ലർ എഴുതിയ നാടകം അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രണ്ടു പതിറ്റാണ്ടു മുൻപ് എഴുതിയ ഒരു നാടകം.ആ നാടകം എങ്ങനെ സമകാലിക കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരിക്കുന്നു? ”ഗവർണറും തൊപ്പി”യുമെന്ന പേര് എന്ത് ഭീഷണിയാണ് കേരളത്തിൽ ഉണ്ടക്കുക?ഒരു ബിജെപി പ്രവർത്തകന്റെ പരാതിയിന്മേൽനടപടിയെടുത്ത ഫോർട്ട് കൊച്ചി സബ് കളക്ടർ നാടകത്തിന്റെ സ്ക്രിപ്റ്റ് വായിക്കുകയോ കുറഞ്ഞ പക്ഷം കേൾക്കുക എങ്കിലും ചെയ്തിട്ടുണ്ടോ?ഉണ്ടായിരുന്നെങ്കിൽ ”ഗവർണറെ”പേടിച്ചു നാടകം കളിക്കരുതെന്ന് പറയില്ലായിരുന്നു.പരാതി കൊടുത്ത ബിജെപിക്കാരനും ഈ നാടകത്തിന്റെ കുറിച്ച് യാതൊരു ധാരണയും ഉണ്ടാവില്ലെന്നതും ഉറപ്പ്.അഴിമുഖം ”ഗവർണറും തൊപ്പി”യുമെന്ന നാടകത്തിന്റെ പൂർണ രൂപം ഇവിടെ കൊടുക്കുകയാണ്.കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ തകർക്കുന്ന എന്തെങ്കിലും ഒന്ന് ഈ നാടകത്തിൽ ഉണ്ടോ എന്ന് വായനക്കാർക്ക് പരിശോധിക്കാം

ഗവര്‍ണ്ണറും തൊപ്പിയും (ടീസര്‍)

കര്‍ട്ടന്‍ ഉയരുന്നു

വിളംബരം : (അതിന്റെ പശ്ചാത്തല സംഗീതം)
യൂറിയിലെ ജനങ്ങളെ നാളെ പുലരുമ്പോള്‍
ഗവര്‍ണ്ണര്‍ : നാളെ പുലരുമ്പോള്‍ അഹങ്കാരികളായവര്‍ തലകുനിക്കാന്‍ പഠിക്കണം,
പടിച്ചിരിക്കണം ഇറ്റീസ് മൈ ഒര്‍ഡര്‍
വാള്‍ട്ടര്‍ : നാളെ പുലരുമ്പോള്‍ …..ഈ പാടവരമ്പിലൂടെ….അമ്മേ എനിക്ക് പേടിയാവുന്നു.
അമ്മ : ഒന്ന് പോടാ അവിടന്ന് നിന്റെ ഒരു പേടി നാളെ പുലരുമ്പോള്‍
കുവോണി : നാളെ പുലരുമ്പോള്‍
സെപ്പി : (അലറീ കരയുന്നു)….ഹാ….ഹാ…
സെപ്പി : (അലറീ കരയുന്നു)….ഹാ….ഹാ…
കുവോണി : സെപ്പി എന്തുപറ്റി, എന്തുപറ്റി നിനക്ക്
സെപ്പി : കൊന്നു കുത്തികുത്തി കൊന്നു.
വില്യംടെല്‍ : നാളെ പുലരുമ്പോള്‍ നമ്മളെന്തിനു ഭയക്കണം. മഞ്ഞു മൂടിയ മലമുകളില്‍
നിന്നും ആര്‍ത്തലച്ചു ഒഴുകിവരുന്ന നദികളില്‍ നിന്നും നിത്യവൃത്തി
നടത്തിയാണ് നമ്മള്‍ ജീവിക്കുന്നത്. ആയോധന വിദ്യ അഭ്യസിച്ചവരാന്‍ നമ്മള്‍
നമ്മളെന്തിനു ഭയക്കണം നാളെ പുലരുമ്പോള്‍
(രംഗം മറയുന്നു)

സീന്‍ 1 (കറുത്തതിരശീല)

കഥാനായകനായ വില്ല്യം ടെല്ലിന്റെ ഭാര്യ വാള്‍ട്ടറുടെ അമ്മ
പിന്നെ വാള്‍ട്ടറും
(ഗ്രാമന്തരീക്ഷത്തിലെ അരണ്ടവെളിച്ചം അങ്ങകലെ കൂട്ടമായി കരയുന്ന കുഞ്ഞാടുകളുടെ
കരച്ചിലും കുടമണികിലുക്കവും) ഈ സമയത്ത് വാള്‍ട്ടര്‍ പ്രവേശിക്കുന്നു. പാടവരമ്പിലൂടെ
നടക്കുന്നു, ഓടുന്നു, ചാടുന്നു പൂക്കള്‍ പറിക്കുന്നു)
(മകനെതേടി അമ്മ പിറകെവരുന്നു)
അമ്മ : മോനെ വാള്‍ട്ടര്‍……….മോനെവാള്‍ട്ടര്‍………..നീ എവിടെയാ.
(അമ്മ മകനെ കണ്ടുമുട്ടുന്നു.)
അമ്മ : മോനെ നീ എവിടെയായിരുന്നു. ഞാന്‍ എവിടെയെല്ലാം തിരക്കി
വാള്‍ട്ടര്‍ : അമ്മേ ഓണമല്ലെ വരുന്നത് ഞാന്‍ കുറച്ച് പൂക്കള്‍ കിള്ളാന്‍ പോയതാ, (കാറ്റും
കോളിന്റെയും ഭയനകമായ ശബ്ദം (അമ്മേ എനിക്ക് പേടിയാവുന്നു. ഈ പാടവരമ്പിലൂടെ നടക്കാന്‍ .
അമ്മ : പോടാ അവിടുന്ന് നിന്റെ ഒരു ഭയം. ധീരനായ വില്യംടെല്ലിന്റെ മകന് പേടിയോ, നാളെ നീ അചഛന്റെ കൂടെ പട്ടണത്തില്‍പോകണം.
വാള്‍ട്ടര്‍ : അല്ലമ്മെ, പെട്ടെന്നാങ്ങാനും കാറ്റും കോളും വന്നാല്‍
(പെട്ടെന്ന് ഇടിമിന്നലോടുകൂടിയ ഭയങ്കര ശബ്ദം) ഇരുവരും ഭയന്ന്…….അമ്മ മകനെ മറോടണച്ച് മടിയിലിരുത്തി ആശ്വസിപ്പിക്കുന്നു).
അമ്മ : (ഒരു സ്വപനത്തിലെന്നപോലെ) ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്ത്‌പോയി….. കാറ്റുംകോളും
ഇല്ലാത്ത ഒരു രാത്രി. തെളിഞ്ഞ ആകാശം മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഞാന്‍ നടന്നിട്ടുണ്ട്. ഇതേവരമ്പിലൂടെ ഭയലേശമില്ലാതെ വിജനമായഈ പാടവരമ്പിലൂടെ നടക്കുമ്പോള്‍ വയലേലകളുടെ ചാഞ്ചാട്ടവും അങ്ങിങ്ങായി
നില്‍ക്കുന്ന കതിര്‍മണിയുടെ പുഞ്ചിരിയും പുതുതായി മടവെട്ടി തോടാക്കി മാറ്റിയ ചേറിന്റെ മണവും ആസ്വദിച്ച ്വരമ്പിലൂടെ നടക്കും. അന്ന ്തുള്ളികളിക്കുന്ന ആ പ്രായത്തില്‍ പാറിപറക്കുന്ന പാവാട ഒതുക്കി പരല്‍ മീനുകള്‍നീന്തിതുടിക്കുന്ന ചെറുതോട് ചാടി കടന്ന് വീട്ടിലെത്തുമ്പോള്‍ എന്നെയും കാത്ത് അച്ഛന്‍ പടിപ്പുരയില്‍ നില്‍ക്കുന്നുണ്ടാവും.ചെളിപുരണ്ട് വികൃതമായി കയറിചെല്ലുന്ന എന്നെ കണ്ട മാത്രിയില്‍ സ്‌നേഹനിധിയായ അച്ഛന്‍ ഒരു വട്ടം നോക്കും, ആ നോട്ടത്തില്‍ (വിതുമ്പി കരയുന്നു).

വാള്‍ട്ടര്‍ : അമ്മ എന്തിനാ കരയുന്നേ എന്നിട്ട് എന്തുപറ്റി എന്തു സംഭവിച്ചു ബാക്കികൂടി പറയൂ?
അമ്മ : (ഇടറിയസ്വരത്തില്‍) സ്‌നേഹം മാത്രം നല്‍കി എന്നെ
പൊന്നുപോലെകൊണ്ടുനടന്ന അച ്ഛനെ അവര്‍ ……………(വീണ്ടും വിതുമ്പുന്നു)
വാള്‍ട്ടര്‍ : ആര് (വീണ്ടും ഉച്ഛത്തില്‍) ആരാണ് അവര്‍.
അമ്മ : ഗവര്‍ണ്ണര്‍……..ഗവര്‍ണ്ണറുടെ പട്ടാളക്കാര്‍. അവര്‍ എന്റെ അച്ഛനെ
ചതിയില്‍പ്പെടുത്തി കാരാഗൃഹത്തിലടച്ചു.

സീന്‍ 2 (കറുത്തതിരശീല)

(സെപ്പിയും കുവോണിയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ ്ക്കുന്നു).
സെപ്പി : (കണ്ഠമിടറി) സഹോദര എന്റെ കുടുംബത്തിലെ അത്താണിയായിരുന്നു ഞാന്‍.
തളര്‍വാതം വന്ന് ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ ചോര്‍ന്ന് ഒലിക്കുന്ന ഓല
കുരയില്‍ ഒരറ്റത്ത് മൂടിപുതച്ചു കിടക്കുന്ന എന്റെ അമ്മ. ആ അമ്മയെപരിലാളിച്ചു
ജീവനു തൂല്യം സ ്‌നേഹം നല്‍കി ആ അമ്മയ ്ക്ക് കൂട്ടായി മാറിയ എന്റെ ഭാര്യ.
ഇരുനിറമാണെങ്കിലും കാണാന്‍ അവള്‍ സുന്ദരിയായിരുന്നു. വീടിനടത്തുള്ള
വനത്തില്‍ മരം വെട്ടുകയായിരുന്നു ഞാന്‍. പെട്ടെന്നൊരലര്‍ച്ച ഞാന്‍ കേട്ടു.
(അയാള്‍ സര്‍വ്വശക്തിയും എടുത്ത് അലറി കരയുന്നു).
കുവോണി : സെപ്പി എന്താ എന്തുപറ്റി ഇത്രയ്ക്ക് പൊട്ടികരയാന്‍ കാരണം.
പറയു………..പറയുസെപ്പി പറയൂ……………….
സെപ്പി : (മനസിലെപക) കൊന്നു. കുത്തികുത്തികൊന്നു.
കുവോണി : ആരെ
സെപ്പി : ഒരു പട്ടാളക്കാരനെ,
കുവോണി : പട്ടാളക്കാരനെയോ ? : ചതിച്ചല്ലോടാ………സെപ്പീ നിന്നെ അവര്‍ വെറുതെ
വിടുമെന്ന് തോന്നുന്നുണ്ടോ. പോലീസല്ല പട്ടാളം. ഗവര്‍ണ്ണറുടെ കൂലിപട്ടാള
ക്കാരനില്‍ ഒരുവനെയാണ് കത്തി മുനയില്‍ തീര്‍ത്തത്. ആ പട്ടാളം നീ ഏതു
മുക്കിലും മൂലയിലും ഒളിച്ചിരുന്നാലും അവര്‍ നിന്നെ കണ്ടെത്തി വകവരുത്തിയിരിക്കും.
സെപ്പി : എനിക്ക് ഭയമില്ല പിന്നെ അവര്‍ എന്താണ് ചെയ്തതെന്ന് അറിയാമോ നിനക്ക്. പട്ടാളക്കാരനിലൊരുവന്‍ കഴുക കണ്ണുകളുമായി പറന്നടുത്ത് എന്റെ ഭാര്യയെ പിച്ചിചീന്തി. ദാഹം തീരാതെ തളര്‍ന്നുകിടക്കുന്ന എന്റെ അമ്മയേയും അവന്‍………(നിശബ ്ദം) അവനെ…….അവനെ…….ഞാന്‍ വെറുതെ വിടണോ, ഇല്ല വിട്ടില്ല……തേടികണ്ടെത്തി ഞാനവനെ കൊന്നു. എന്നിട്ട് പുഴ നീന്തികടന്നു ഞാന്‍ രക്ഷപ്പെട്ടു.

സീന്‍ 3 (ബ്ലാക്ക് കര്‍ട്ടണ്‍ )
(വില്യംടെല്ലിന്റെ നേതൃത്വത്തില്‍
(ആയോധന കല അഭ്യസിക്കുന്നു)
വില്യംടെല്‍ : ആയോധന കലയില്‍ നമ്മള്‍ അഭ്യസ്തവിദ്യരായി കഴിഞ്ഞു ഇനി നമുക്ക് പോരാടാം.

ഗവര്‍ണ്ണറും തൊപ്പിയും
(നാടകം തുടങ്ങുന്നു)
സീന്‍ 4

(അകലെ ആരവം കേള്‍ക്കുന്നു. പെരുമ്പറയുടേയും ജനങ്ങളുടേയും ഇടകലര്‍ന്ന
ശബ്ദത്തില്‍ ഒരു വിളംബരം കേള്‍ക്കാം).
യൂറിയിലെ ജനങ്ങളെ നാളെ പുലരുമ്പോള്‍ തലസ്ഥാന നഗരിയിലെ കവാടത്തില്‍ ഒരു
തൊപ്പി തൂക്കിയിരിക്കും. ഈ തൊപ്പിക്കു മുന്നില്‍ നിങ്ങള്‍ തല കുനിച്ചു നില്‍ക്കണമെന്നാണ്
ഗവര്‍ണ്ണറുടെ ആജ്ഞ. ഗവര്‍ണ്ണറെ ബഹുമാനിക്കുന്നതുപോലെയാണ് തൊപ്പിയേയും നിങ്ങള്‍
ബഹുമാനിക്കേണ്ടത . ആജ ്ഞ അനുസരിക്കാത്തവര്‍ ആരാണ് എന്ന് ഗവര്‍ണ്ണറുടെ ചെവിയിലെത്തും. അങ്ങിനെയുള്ളവരുടെ വസ ്തുവഹകള്‍ എല്ലാം ഗവര്‍ണ്ണര്‍ കണ്ടുകെട്ടുകയും അതോടൊപ്പം തന്നെ തക്കതായ ശിക്ഷയും വിധിക്കുന്നതാണ് .
(പെരുമ്പറയും ആരവവും നിലയ്ക്കുന്നു).
(വെളിച്ചം പരക്കുമ്പോള്‍) (മരക്കബില്‍ ഒരു തൊപ്പി തൂങ്ങി നില്‍ക്കുന്നു. തൊപ്പിക്ക് ഇരു
ഭാഗത്തുമായി രണ്ടു പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. തൊപ്പിയെ
വണങ്ങാത്തവരെപിടികൂടുകയാണ് അവരുടെ ലക്ഷ്യം.)
പട്ടാളം 1 : (ചുറ്റും വീക്ഷിച്ച്) ആരും ഇതുവഴിവരുന്നില്ലല്ലോ.
പട്ടാളം 2 : ഇന്നലെ എന്തൊരു ആള്‍ തിരക്കായിരുന്നു.
പട്ടാളം 1 : ആരും ഇതു വഴിവന്ന് തൊപ്പി വണങ്ങില്ലന്നാണ് എനിയ്ക്ക് തോന്നുന്നത്.
പട്ടാളം 2 : (വീക്ഷിച്ച്) ഒരു കുഞ്ഞിനെപ്പോലും കാണുന്നില്ല.
പട്ടാളം 1 : ഇനി ഒരു പക്ഷെ, ഈ നശിച്ചതൊപ്പികാരണം ജനങ്ങള്‍ വളഞ്ഞ
വഴിയിലൂടെ പോയി ലക്ഷ്യം കാണുന്നുണ്ടാകും.
പട്ടാളം 2 : നമ്മള്‍വെറുതെയാണ് ഈ തൊപ്പിക്കുമുന്നില്‍ കാവല്‍ നില്‍ക്കുന്നത്.
ധീരനായ ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം എത്ര
അപമാനകരമാണ്.
പട്ടാളം 1 : കേവലം ഒരു തൊപ്പിയെ വണങ്ങണമത്രെ തീര്‍ച്ചയായും ഇതൊരു
ഭ്രാന്തന്‍ കല്‍പ്പനയാണ്.

(പട്ടാളക്കാര്‍ ഒന്നു മയങ്ങുന്നു).(ആട്ടിടയന്‍ പ്രവേശിക്കുന്നു)

ആട്ടിടയന്‍ : (തന്റെ കുഞ്ഞാടിനെ അന്വേഷിച്ച് പട്ടണത്തിലേക്ക് പ്രവേശിക്കുന്നു.
കുഞ്ഞാടിനെ കാണുന്നു. കുഞ്ഞാടിനെ തന്റെ കരവലയത്തില്‍ ഒതുക്കാ
നുള്ള ശ്രമം. ഒടുവില്‍ പിടികിട്ടുന്നു.കുഞ്ഞാടിനെ കിട്ടിയതിലുള്ള സന്തോഷവും
ദേഷ്യവും). കണ്‍മണി നീ എവിടെ ഒളിച്ചാലും നിന്നെ ഞാന്‍ കണ്ടുപിടിക്കും.
നിത്യവും നിനക്ക് ഞാന്‍ കാടിയുെ , വെള്ളവും, പിണ്ണാക്കും തന്ന് വളര്‍ത്തിയതേ നിനക്ക് തോന്നിയതുപോലെ തുള്ളികളിക്കാനല്ല. (ഒരു നിമിഷംകഴിഞ്ഞ്) കണ്‍മണി എന്താ….പിണങ്ങിയോ. ഞാന്‍ ചുമ്മാപറഞ്ഞതല്ലെ. നീ
കളിച്ചോ. നീ എന്തു വേണേലും ചെയ ്തോ.പക്ഷേ നീ എന്നോടൊപ്പം ഉണ്ടാവണം. നീ എന്നെ വിട്ട് പോകാതിരിക്കാന്‍ വേണ്ടിയാ നിന്റെ കഴുത്തില്‍ ഞാനൊരു കുടമണിചാര്‍ത്തിയത്. നിന്റെ കുടമണികിലുങ്ങുമ്പോ ഞാനെല്ലാം
മറക്കും. ഇനിഒരിക്കലും നീ എന്നെ വിട്ട് പോകരുത് വാ….നമുക്ക് പോകാം.
പട്ടാളക്കാര്‍ : അങ്ങനെയങ്ങ് പോകാന്‍ വരട്ടെ.
പട്ടാളം 1 : ഞങ്ങള്‍ കുറെനേരമായി ഇവിടെ നില്‍ക്കുന്നു.
പട്ടാളം 2 : എന്താടാ………ഞങ്ങളെ കണ്ടിട്ട് ഒരു പുച്ഛം.
പട്ടാളം 1 : എടാ ഒരു ബഹുമാനം വേണ്ടേ……………നിനക്ക് (അതിലൊരു പട്ടാളക്കാരന്‍)
ആട്ടിടയന്റെ മുഖത്ത് മൂത്രം ഒഴിക്കുന്നു. പട്ടാളക്കാര്‍ ചവിട്ടി വീഴ്ത്തുന്നു. ആട്ടിടയന്‍ തെറിച്ച് വീഴുന്നു.
ആട്ടിടയന്‍ : (വീണ് കിടന്ന സ്ഥലത്തു നിന്നു തന്നെ പറയുന്നു).
കണ്‍മണി എന്റെ കണ്‍മണി (കണ്‍മണിയെ കാണുന്നില്ല. എന്നിട്ട് പട്ടാളക്കാരെ
നോക്കി) കാണാതെപോയ എന്റെ കണ്‍മണിയെ തേടിയാണ് ഞാന്‍ ഈ
പട്ടണത്തില്‍ എത്തിയത് ഞാന്‍ ഉപദ്രവകാരിയല്ല. ദേശദ്രോഹിയല്ല. പിന്നെ എന്തിനാണ് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. എന്നെ ഒന്നും ചെയ്യരുത്. മലയടിവാരത്ത് കാലികളെ മേയ്ച് നടക്കുന്ന പാവങ്ങളാണ് ഞങ്ങള്‍. ഞങ്ങളെ ഒന്നും ചെയ്യരുത്.
പട്ടാളം : 1 ചെയ്താല്‍ നീ എന്തു ചെയ്യും
പട്ടാളം : 2 എഴുന്നേല്‍ക്കട കന്നുകാലി

(ആട്ടിടയനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു).

(പട്ടാളക്കാര്‍ തിരിച്ചുവന്നതിന് ശേഷം)

പട്ടാളം 1 : കേവലം ഒരു തൊപ്പിയെ വണങ്ങണമത്രെ
പട്ടാളം 2 : തീര്‍ച്ചയായും ഇതൊരു ഭ്രാന്തന്‍ കല്‍പ്പനയാണ്. (ശ്……മിണ്ടരുത്)
വ്യദ്ധന്‍ : (ഈ സമയം ഒരു വ്യദ്ധന്‍ പ്രവേശിക്കുന്നു. തോളില്‍ ഒരു ഭാണ്ഡകെട്ടുണ്ട്
ക്ഷീണിതനായി ഒരു കരിങ്കല്‍ തറയില്‍ വന്നിരിക്കുന്നു. ഭാണ്ഡം അഴിച്ച്
അയാള്‍ എന്തോ കഴിക്കുന്നു തൊപ്പികാണുന്നു) ഹോ ഇവിടെയും ഉണ്ടോ തൊപ്പി.
ദൈവത്തിന്റെ ഈ ഗവര്‍ണ്ണര്‍ എത്രയും വേഗം ദൈവത്തിന്റെ അടുത്തേക്ക്
തന്നെ യാത്രയായിരുന്നെങ്കില്‍ ഈ നാടൊന്ന് നന്നായേനെ.
പട്ടാളം : 1 ഏ മനുഷ്യ നിങ്ങളാരാ
പട്ടാളം : 2 എവിടന്നുവരുന്നു.
വ്യദ്ധന്‍ : ഞാന്‍ നിങ്ങളുടെ സംസാരം കേട്ടു. ഗവര്‍ണ്ണറുടെ ഭ്രാന്തന്‍ കല്‍പ്പന.
പട്ടാളം : നിനക്ക് തോന്നിയതാവാം.

വ്യദ്ധന്‍ : അല്ല. ഞാന്‍ പറഞ്ഞത ് ശരിയാണ്. ആ തൊപ്പിയേനോക്കി ഞാന്‍ നല്ലതു
പറഞ്ഞില്ലെങ്കില്‍ നിങ്ങളെന്നെ വെറുതെ വിടുമോ, ഇല്ല. ഇല്ല.കാരാഗൃഹം
…………………ഞാന്‍ അനുഭവിച്ചവേദന…………ഈ ഗവര്‍ണ്ണര്ക്കെതിരെ സാക്ഷി പറഞ്ഞതിന് തടവു പുള്ളികളുടെ കൂട്ടത്തില്‍ എന്നെ കൊണ്ടുപോയി തള്ളി. ഒരു ദിവസം കാരാഗൃഹം നിര്‍മ്മിക്കാനുള്ള കല്ലുകള്‍ ചുമന്നിടുകയായിരുന്നു ഞാന്‍. ഭീമന്‍ കല്ലുകള്‍ ചുമന്ന് ചുമന്ന് ചോരതുപ്പുംമ്പോഴും മുതുകില്‍ ചാട്ടവാറടിയുടെതാളമായിരുന്നു.
ആ താളത്തിനൊത്ത്  ഓരോ കല്ലുകള്‍ പൊട്ടിക്കുമ്പോഴും എന്റെ
മനസ്സില്‍ തീ പാറുകയായിരുന്നു. മനസ്സില്‍ പക….രക്ഷപെടണം. …..
അതിനൊരു മാര്‍ഗം ഞാന്‍ കണ്ടെത്തി ഒരു നിമിഷം അതിലൊരു പട്ടാളക്കാരനെ ഞാന്‍ ഉന്നംവെച്ചു. കരിങ്കല്‍ പൊട്ടിക്കുവാന്‍ എനിക്ക് നല്‍കിയ ചുറ്റിക ആ പട്ടാളക്കാരന്റെ തലയ ്ക്കുമേല്‍ ഉയര്‍ന്നു
…പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല….എന്നെ അതിലൊരാള്‍ രക്ഷപ്പെടുത്തി.
അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു.
പട്ടാളക്കാരന്‍ : നിങ്ങളെ ആ തടവറയില്‍ നിന്നും രക്ഷപ്പെടുത്തിയ ആ മനുഷ്യനാരാണ്.
വ്യദ്ധന്‍ : ആ പട്ടാളക്കാരുടെ കൂട്ടത്തില്‍ നന്മയുള്ള ഒരു പോലീസുകാരനുണ്ടായി
രുന്നു…അദ്ദേഹം ആരും അറിയാതെ……………(പട്ടാളക്കാരനില്‍ ഒരുവന്‍
മദ്ധ്യവയസ്‌കന്റെ കഥകേട്ട് അടുത്ത്‌ചെന്ന് പറയുന്നു).
പട്ടാളക്കാരന്‍ : ആരൂം അറിയാതെ രക്ഷപ്പെടുത്തിയ ആ പോലീസുകാരനാണ് ഞാന്‍.
ചത്തെന്ന് കരുതിയ നിങ്ങളെ കരിങ്കല്‍ മടയില്‍ കൊണ്ടിട്ടു. അവിടുന്ന്
വലിച്ചിഴച്ച് ഞാന്‍ ആരും കാണാത്തിടത്ത് കിടത്തി.
വ്യദ്ധന്‍ : അപ്പോള്‍ നിങ്ങളാണോ എന്റെ രക്ഷകന്‍
പട്ടാളക്കാര്‍ : ശരിശരി ഇവിടെനിന്ന് അധികം വിസ ്തരിക്കണ്ട. നിങ്ങള്‍ പൊയ്‌ക്കൊള്ളു
ഗവര്‍ണ്ണറുടെ ആ ള്‍ക്കാ ര്‍ ഇ വിടെ എവിടെയൊക്കെയോ ഉണ്ട്. ഉം….
നിങ്ങള്‍ക്ക് പോകാം
(ഭാണ്ഡകെട്ടുമായി വ്യദ്ധന്‍ പോകുന്നു).
(വില്ല്യംടെല്ലും മകന്‍ വാള്‍ട്ടറും അമ്പും വില്ലുമായി പ്രവേശിക്കുന്നു).

സീന്‍ 6

വാള്‍ട്ടര്‍ : അച്ഛാ മലകളിലെ മരങ്ങള്‍ മുറിച്ചാല്‍ രക്തം വരുമെന്നുപറയുന്നത്
ശരിയാണോ.
വില്ല്യം : ശരിയാണ് മോനെ അവ മാന്ത്രിക ശക്തിയുള്ള മരങ്ങളാണ്.
(പെട്ടെന്ന് വാള്‍ട്ടര്‍ അത്ഭുതംകൂറുന്നമിഴികളോടെ ഒരു കാഴ്ച കാണുന്നു)
വാള്‍ട്ടര്‍ : അച്ഛാ അതാ ഒരു തൊപ്പി വടിയില്‍ തൂങ്ങി നില്‍ക്കുന്നു.
ഹായ് നല്ലരസമുണ്ടതുകാണാന്‍ എന്തിനാണച്ഛാ അതവിടെ തൂങ്ങി
നില്‍ക്കുന്നത്.
വില്ല്യം : നിനക്കെന്തൊക്കെ അറിയണം. വാ നടക്ക്. വേഗം വീടെത്താം. (മകന്റെ
കൈപിടിച്ച് ധൃതിയില്‍ നടക്കാന്‍ ശ്രമിക്കുന്ന വില്ല്യംടെല്ലിനേയും
മകനേയും പട്ടാളക്കാര്‍ തടഞ്ഞുനിര്‍ത്തുന്നു.പട്ടാളം 1,പട്ടാളം 2; നില്‍ക്കു. പോകാന്‍ വരട്ടെ!

വില്ല്യം : എന്തിനാണ് എന്നെ തടയുന്നത്.
പട്ടാളം 1 : നിങ്ങള്‍ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു.
പട്ടാളം 2 : തൊപ്പിയെ വണങ്ങാത്ത നീ ധിക്കാരിയാണ്.
പട്ടാളം 1 : ഇവനെ കാരാഗൃഹത്തിലേക്കു കൊണ്ടുപോകാം.
(ഇതെല്ലാം കാണുന്ന വാള്‍ട്ടര്‍ പൊട്ടികരയുന്നു. കരച്ചില്‍ കേട്ട് സെപ്പിയും
കുവോണിയും – ഓടി വരുന്നു)
കുവോണി : എന്താണിത്.
സെപ്പി : എന്തിനാണ് വില്ല്യമിനെ പിടികൂടിയത്.
പട്ടാളക്കാര്‍ : ഇവര്‍ ഗവര്‍ണ്ണറുടെ ശത്രുവാണ്. രാജ്യദ്രോഹിയാണ്.
വില്ല്യം : (കണ്ഠമിടറി) ഞാന്‍ രാജ്യദ്രോഹിയാണെന്നോ. അല്ല
ഞാന്‍ രാജ്യദ്രോഹിയല്ല

കുവോണി : സുഹൃത്തേ നിങ്ങള്‍ക്കു തെറ്റുപറ്റി ഇത് നല്ലവനായ വില്ല്യംടെല്ലാണ്.
വാള്‍ട്ടര്‍ : (കരഞ്ഞുകൊണ്ട്) (സെപ്പിയോടായി) ഇവര്‍ എന്റെ അച ്ഛനെ
എന്തുചെയ്യാന്‍ പോകുന്നു.
സെപ്പി : ഹേ……പട്ടാളക്കാരാ………..ഇവന്‍ ചെയ്ത കുറ്റമെന്താണ്.
പട്ടാളം 2. : തൊപ്പിയെ വന്ദിക്കാത്ത ഇവനെ ഞങ്ങള്‍ ഗവര്‍ണ്ണറുടെ
അടുക്കലേക്കുകൊണ്ടുപോകുന്നു.
വാള്‍ട്ടര്‍ : (ഉച്ഛത്തില്‍) സാദ്ധ്യമല്ല. എന്റെ അച്ഛനെ കൊണ്ടുപോകാന്‍ ഞാന്‍
അനുവദിക്കില്ല. (പട്ടാളക്കാരനെ തടയുന്നു.)
പട്ടാളം 1,പട്ടാളം 2; നില്‍ക്കു. പോകാന്‍ വരട്ടെ!
വില്ല്യം : നിങ്ങള്‍ ശാന്തരാകൂ. ഇവരുടെ കുന്തമുനകളെ എനിക്കു ഭയമില്ല.
വസന്തകാലം ഭൂമിയില്‍ പൂക്കള്‍ വിതറുന്നതുപോലെ എന്റെ വഴിയില്‍
സന്തോഷവും സമാധാനവും നിങ്ങള്‍ എനിക്കായ് ചൊരിയൂ. നമ്മുടെ
സ്വാതന്ത്ര്യം അകലെയല്ല.
പട്ടാളക്കാര്‍: എടാ കള്ളകഴുവേറി ഇതെങ്ങാനും ഗവര്‍ണ്ണറുടെ ചെവിയിലെത്തിയാല്‍ നിന്റെ
തല പോയതു തന്നെ.
കുവേണി,സെപ്പി :
പട്ടാളക്കാര്‍ : വിപ്ലവം രാജ്യദ്രോഹം ….ഈ നിയമപാലകരെ സഹായിക്കൂ. (കാഹളധ്വനിയുടെ
മുഴക്കം ഒപ്പം ഒരറിയിപ്പും) ”നഗരവാസികളെ നിങ്ങളുടെ അനിഷേധ്യനായ
ഗവര്‍ണ്ണര്‍ ഇതുവഴി കടന്നുവരുന്നു. നിങ്ങളുടെ ക്ഷേമാന്വേഷണങ്ങളെ
ക്കുറിച്ചറിയുവാനും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും വേണ്ടി അദ്ദേഹം
ഇവിടെ എത്തുന്നതാണ്.
പട്ടാളക്കാര്‍ : (തട്ടി കയര്‍ത്തുകൊണ്ട്) വഴിയോരം വിട്ട് നീങ്ങി നില്‍ക്കടാ ഗവര്‍ണ്ണറെത്താന്‍
സമയമായി.
(വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗവര്‍ണ്ണര്‍ പ്രവേശിക്കുന്നു).
വഴി തടയാതെ മാറി നില്‍ക്കടാ. നായെ.
ഇവിടെ ഗവര്‍ണ്ണറില്ല കുവോണി : സുഹൃത്തേ നിങ്ങള്‍ക്കു തെറ്റുപറ്റി ഇത് നല്ലവനായ വില്ല്യംടെല്ലാണ്.
വാള്‍ട്ടര്‍ : (കരഞ്ഞുകൊണ്ട്) (സെപ്പിയോടായി) ഇവര്‍ എന്റെ അച ്ഛനെ
എന്തുചെയ്യാന്‍ പോകുന്നു.
സെപ്പി : ഹേ……പട്ടാളക്കാരാ………..ഇവന്‍ ചെയ്ത കുറ്റമെന്താണ്.
പട്ടാളം 2. : തൊപ്പിയെ വന്ദിക്കാത്ത ഇവനെ ഞങ്ങള്‍ ഗവര്‍ണ്ണറുടെ
അടുക്കലേക്കുകൊണ്ടുപോകുന്നു.
വാള്‍ട്ടര്‍ : (ഉച്ഛത്തില്‍) സാദ്ധ്യമല്ല. എന്റെ അച്ഛനെ കൊണ്ടുപോകാന്‍ ഞാന്‍
അനുവദിക്കില്ല. (പട്ടാളക്കാരനെ തടയുന്നു.)
പട്ടാളം 1,പട്ടാളം 2.; വഴി തടയാതെ മാറി നില്‍ക്കടാ. നായെ.
വില്ല്യം : നിങ്ങള്‍ ശാന്തരാകൂ. ഇവരുടെ കുന്തമുനകളെ എനിക്കു ഭയമില്ല.
വസന്തകാലം ഭൂമിയില്‍ പൂക്കള്‍ വിതറുന്നതുപോലെ എന്റെ വഴിയില്‍
സന്തോഷവും സമാധാനവും നിങ്ങള്‍ എനിക്കായ് ചൊരിയൂ. നമ്മുടെ
സ്വാതന്ത്ര്യം അകലെയല്ല.
പട്ടാളക്കാര്‍: എടാ കള്ളകഴുവേറി ഇതെങ്ങാനും ഗവര്‍ണ്ണറുടെ ചെവിയിലെത്തിയാല്‍ നിന്റെ
തല പോയതു തന്നെ.
കുവേണി,സെപ്പി :ഇവിടെ ഗവര്‍ണ്ണറില്ല
പട്ടാളക്കാര്‍ : വിപ്ലവം രാജ്യദ്രോഹം ….ഈ നിയമപാലകരെ സഹായിക്കൂ. (കാഹളധ്വനിയുടെ
മുഴക്കം ഒപ്പം ഒരറിയിപ്പും) ”നഗരവാസികളെ നിങ്ങളുടെ അനിഷേധ്യനായ
ഗവര്‍ണ്ണര്‍ ഇതുവഴി കടന്നുവരുന്നു. നിങ്ങളുടെ ക്ഷേമാന്വേഷണങ്ങളെ
ക്കുറിച്ചറിയുവാനും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനും വേണ്ടി അദ്ദേഹം
ഇവിടെ എത്തുന്നതാണ്.
പട്ടാളക്കാര്‍ : (തട്ടി കയര്‍ത്തുകൊണ്ട്) വഴിയോരം വിട്ട് നീങ്ങി നില്‍ക്കടാ ഗവര്‍ണ്ണറെത്താന്‍
സമയമായി.
(വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗവര്‍ണ്ണര്‍ പ്രവേശിക്കുന്നു).

ഗവര്‍ണ്ണര്‍ : (അഭിമൂഖീകരിച്ചുകൊണ്ട്) ആരോ…..സഹായത്തിനുവേണ്ടി
ഒച്ചവച്ചല്ലോ…….ആരാണത്.
(എല്ലാവരും നിശബ്ദം പ്രതികരണമില്ലാത്തതുകൊണ്ട് ഗവര്‍ണ്ണര്‍ക്ക്
ദേഷ്യം കൂടുന്നു.) ചോദിച്ചതുകേട്ടില്ലേ. ആരാണ് അലറിയതെന്ന്.
പട്ടാളക്കാര്‍ : ഇവനാണ് ഇവിടെ കിടന്ന് ഒച്ചവച്ചത്.
ഗവര്‍ണ്ണര്‍ : നിങ്ങള്‍ പറഞ്ഞില്ലെങ്കിലും ഞാനറിയും.
(വില്ല്യം ടെല്ലിനെ സൂക്ഷിച്ചുനോക്കികൊണ്ട ്) ആരാണിവന്‍.
പട്ടാളം 1. : (ഭവ്യതയോടെ) സര്‍, ഇവനാണ് വില്ല്യംടെല്‍, തൊപ്പിയെ മാനിക്കാതെ
കടന്നുപോയതിനാണ് ഞങ്ങളിവനെ പിടികൂടിയത്.
ഗവര്‍ണ്ണര്‍ : അപ്പോള്‍ (കുവോണിയേയും സെപ്പിയേയും നോക്കി) ഇവരെന്നെ
വണങ്ങിക്കാണും അല്ലേ
പട്ടാളക്കാര്‍ : സര്‍, വില്ല്യംടെല്ലിനെ പിടികൂടിയപ്പോള്‍ പ്രതിഷേധവുമായി
ഓടിയെത്തിയവരാണിവര്‍.
ഗവര്‍ണ്ണര്‍ : പറഞ്ഞുവിടെടാ ഇവറ്റകളെ (പട്ടാളക്കാര്‍ അവരെ തള്ളിപുറത്താക്കുന്നു).
അപ്പോള്‍ നീ എന്നെ അത്രമാത്രം വെറുക്കുന്നല്ലേ. നിന്റെ ക്രൂരതാ നീ തന്നെ
വെളിപ്പെടുത്തിയിരിക്കുന്നു.
വില്ല്യം : (നയത്തോടെ) സര്‍, എനിക്ക് മാപ്പുതരണം വെറുപ്പ് കൊണ്ടല്ല ഞാനങ്ങയെ
മാനിക്കാതിരുന്നത്. (ഗൗരവത്തോടെ) വെറുമൊരു തൊപ്പിതൂക്കി ഞങ്ങളുടെ
സ്വാതന്ത്ര്യം നിഷേധിച്ചതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട ്. അവര്‍ഷമുണ്ട്.
ഗവര്‍ണ്ണര്‍ : എടാ……ഈ തൊപ്പി തൂക്കിയത് അഹങ്കാരികളായവര്‍ തലകുനിക്കാന്‍
പഠിക്കട്ടെ എന്നു കരുതിയാണ്. (ഗൗരവത്തോടെ) നീ വലിയ വില്ലാളിയല്ലേ
നിന്നെക്കുറിച്ച് ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാള്‍ട്ടര്‍ : (അഭിമാനത്തോടെ) ശരിയാണ് സര്‍, നൂറടി അകലെ നിന്നുകൊണ്ട് ആ മരത്തിലെ
ആപ്പിള്‍ മുഴുവന്‍ വീഴ്ത്താന്‍ എന്റെ അച ്ഛനും കഴിയും.
ഗവര്‍ണ്ണര്‍ : (വില്ല്യം ടെല്ലിനോട്) ഈ കുട്ടി നിന്റേതാണോടാ
വില്ല്യംടെല്‍ : അതേ………സര്‍,
ഗവര്‍ണ്ണര്‍ : നിനക്ക് വേറേ കുട്ടികളില്ലേ.
വില്ല്യം : ഒരു മകനും കൂടിയുണ്ട് സര്‍.
ഗവര്‍ണ്ണര്‍ : അവരില്‍ നിനക്കാരെയാണ് അധികം സ്‌നേഹം
വില്ല്യം : രണ്ടുപേരേയും ഒരു പോലെയാണ് സര്‍.
ഗവര്‍ണ്ണര്‍ : സ്നേഹ നിധിയായ അച്ഛന്‍ (എന്തോ ആലോചിക്കുന്നു). അപ്പോള്‍ നൂറടി
അകലെ നിന്നുകൊണ്ട് ആപ്പിള്‍ താഴെയിടാന്‍ നിനക്കു കഴിയും, നിന്റെ
ആ വൈദഗ്ദ്യപ്രകടനം ഇന്നെനിക്കു കാണണം (കുട്ടിയേ ചൂണ്ടി) നിന്റെ മകന്റെ
തലയില്‍ ഞാന്‍ ഒരg ആ പ്പിള്‍ വയ്കക്കും . നീ അത് എയ്ത് വീഴ്ത്തും.
എന്താ…………. എന്നാല്‍ ഒരു കാര്യം ആദ്യത്തെ ഒരമ്പ് ആപ്പിളില്‍
തറച്ചിരിക്കണം. ഇല്ലെങ്കില്‍ നിന്റെ തല ഞാന്‍ വിചേഛദിച്ചിരിക്കും.
വില്ല്യം : (പൊട്ടിത്തെറിച്ച്) ഇല്ല. ഞാനിതുചെയ്യില്ല. നിങ്ങളൊരു നീചനായ മനുഷ്യനാണ്.
ക്രൂരതയില്‍ ആനന്തം കണ്ടെത്തുന്നവന്‍, നിങ്ങളുടെ നിയമവും ആചാരവും ഞങ്ങളെ ബലിയാടാക്കുകയാണ്.
ഗവര്‍ണ്ണര്‍ : (ചൊടിച്ചുകൊണ്ട്) നീ കൂടുതല്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എത്രയും വേഗം നീ പുത്രന്റെ തലയില്‍ നിന്നും ആപ്പിള്‍ അമ്പയ്ത് വീഴ്ത്തിയിരിക്കണം. ഇത് ഗവര്‍ണ്ണറുടെ കല്‍പ്പനയാണ്. ഇല്ലെങ്കില്‍ നിന്നോടൊപ്പം നിന്റെ മകനും സ്വര്‍ഗ്ഗത്തിലെത്തും.
വില്ല്യം : (കരഞ്ഞുകൊണ്ട്) ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വീടൂ. ഒരചഛന് താങ്ങാന്‍ കഴിയാത്ത കാര്യമാണ് അങ്ങ് ആവശ്യപ്പെടുന്നത്. മാനം മുട്ടെ നില്‍ക്കുന്ന മലകളില്‍ നിന്നും ആകാശനീലിമ കാണാത്തകൊടും കാട്ടില്‍ നിന്നും
ഉപദ്രവകാരികളായ വന്യമ്ഗൃങ്ങളെ അമ്പുവേട്ട നടത്തിയാണ് ഞാന്‍ നിത്യവൃത്തി നടത്തുന്നത്. പക്ഷെ, ആ അമ്പ് സ്വന്തം പുത്രന്റെ തലയിലേക്കു ഒരു പിതാവ് ഉന്നം വയ്ക്കണമെന്നു പറഞ്ഞാല്‍…..ഇല്ല എനിക്കതിനാവില്ല.
നിങ്ങളെന്റെ അന്ത്യം കുറിച്ചു കൊള്ളു. അങ്ങയുടെ ആധിപത്യത്തിനും മുന്നില്‍ ഞാന്‍ നമിക്കുന്നു. എന്റെ എല്ലാ വസ ്തുവഹകളും അങ്ങ്
എടുത്തുകൊള്ളൂ. ഞങ്ങളെ വെറുതെ വിടൂ. എനിക്ക് ജീവിക്കണം എവിടെയെങ്കിലും പോയിഞങ്ങള്‍ ജീവിച്ചുകൊള്ളാം
വാള്‍ട്ടര്‍ : അച്ഛാ…. ഈ ദുഷ്ടന്റെ മുന്നില്‍ മുട്ടുകുത്താതിരിക്കു പറന്നുപോകുന്ന
പക്ഷിക്കുനേരെ അമ്പ് തൊടുക്കാനുള്ള കഴിവ് ഇന്നെന്റെ അചഛനില്ലേ.
അച്ഛനെന്നെ മുറിവേല്‍പ്പിക്കില്ലെന്ന് എനിക്കറിയാം.
ഗവര്‍ണ്ണര്‍ : (കല്‍പ്പനയോടെ) ആ കുട്ടിയെ പിടിച്ച് ബന്ധിക്കൂ.
വാള്‍ട്ടര്‍ : എന്നെ ബന്ധിക്കരുത്. ഒരു തരിശ്വാസം പോലും വിടാതെ അനങ്ങാതെ
ഞാനിവിടെ നിന്നുകൊള്ളാം.
ഗവര്‍ണ്ണര്‍ : എങ്കിലവന്റെ കണ്ണുകള്‍ കെട്ടു.

വാള്‍ട്ടര്‍ : വേണ്ട എന്റെ അഛന്റെ ശരങ്ങളെ എനിക്കു ഭയമില്ല.
(അഛനോട്) അച്ഛാ വിദഗ്ദനായ ഒരു വില്ലാളിയാണ് അങ്ങെന്ന് ഈ
കിറുക്കന്‍ ഗവര്‍ണ്ണര്‍ക്ക് തെളിയിച്ചുകൊടുക്കു.
(ഗവര്‍ണ്ണര്‍ അട്ടഹസിക്കുന്നു. എന്നിട്ട് ഒരാപ്പിളെടുത്ത് വാള്‍ട്ടറുടെ തലയില്‍ വെച്ചു കൊണ്ട്).
ഗവര്‍ണ്ണര്‍ : ഏയ് വില്ലാളി ഉന്നം വയ്ക്കൂ ! ലക്ഷ്യം തെറ്റാതെ സൂക്ഷിച്ചാല്‍ നിനക്ക് നന്ന്.
(നിസ്സഹായനായി നില്‍ക്കുന്ന വില്ല്യം വിറയ്ക്കുന്ന കൈകളോടെ അമ്പെടുത്ത്
ഉന്നം വയ്ക്കുന്നു. ഒരു നിമിഷം ).
വില്ല്യം : (ആയുധം നിലത്തെറിഞ്ഞു കൊണ്ട്) ഇതാ എന്റെ നെഞ്ച്. അങ്ങയുടെ
പട്ടാളക്കാരോട് പറയൂ എന്റെ മാറിലേക്ക് അമ്പെയ്യാന്‍.
ഗവര്‍ണ്ണര്‍ : നിന്റെ ജീവന്‍ എനിക്ക് വേണ്ട. നീ അമ്പെയ്യുകയാണ് എന്റെ ആവശ്യം
വാള്‍ട്ടര്‍ : അച്ഛാ….ഈ ക്രൂരത നമുക്ക് സഹിക്കാം ആയുധങ്ങളില്ലാത്ത നമ്മള്‍
ആയുധങ്ങളുമായി ഒരിക്കല്‍ തിരിച്ചുവരും.
ഗവര്‍ണ്ണര്‍ : എടാ കാക്കിരിപിക്കിരി, അധികം ശബദിച്ചാല്‍ നിന്റെ നാവു ഞാന്‍ പിഴുതെറിയും.
(വില്ല്യംടെല്ലില്‍ നിന്നുള്ള ഗവര്‍ണ്ണറുടെ ശ്രദ്ധ തിരിയുന്നു. ഈ സമയം ടെല്‍
ആരും കാണാതെ ഒരമ്പ് കുപ്പായത്തിനുള്ളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു).
വില്ല്യം : അങ്ങയുടെ അധികാര ഗര്‍വ്വ് തെളിയിക്കാന്‍ ഇത്രയും കടുത്ത ശിക്ഷ ഒരു
അധികപറ്റാണ്. ഞങ്ങള്‍ പൊറുക്കില്ല.
ഗവര്‍ണ്ണര്‍ : നാവടക്കടാ, ചെറ്റകളെ, നായെ
വില്ല്യം : ഞങ്ങളെന്തിനുനാവടക്കണം പലതും ഞങ്ങള്‍ കണ്ടു കണ്ടില്ലെന്നു നടിച്ചു.
ഇനി ഞങ്ങള്‍ നാവടക്കില്ല. നാവടക്കിയാല്‍ നാടിനോടു ചെയ്യുന്ന കടുത്ത
ദ്രോഹമായിരിക്കും. അത്രയ്ക്ക് നീച ദുഷ്ഠനുമാണ് നീ.ഈ സമൂഹം
നിന്നെവെറുക്കുന്നു.
വാള്‍ട്ടര്‍ : അച്ഛാ….ബന്ധങ്ങളെ കീറി മുറിക്കാന്‍ ഇവിടത്തെ ഒരു ഗവര്‍ണ്ണര്‍ക്കും
കഴിയില്ല.
ഗവര്‍ണ്ണര്‍ : എന്റെ ക്ഷമയെ നിങ്ങള്‍ പരീക്ഷിക്കരുത്. അമ്പു കൊടുക്കടാ, വില്ലാളി.
(വില്ല്യംടല്‍ വിറയ്ക്കുന്ന കൈകളോടെ ആപ്പിള്‍ എയ്ത് വീഴ്ത്തുന്നു.
വാള്‍ട്ടര്‍ മുറിഞ്ഞു വീണ ആപ്പിളുമായി അഛന്റെ അരികിലേക്ക് ഓടി വരുന്നു.
വാള്‍ട്ടര്‍ : അച്ഛന്റെ മകനെ അഛന്‍ പരിക്കേല്‍പിക്കില്ലെന്ന് എനിക്കറിയാം.
(വില്ല്യംടല്‍ ഒരു ഭ്രാന്തനെപ്പോലെ മകനെ കെട്ടിപുണരുന്നു. കണ്ണുകള്‍ നിറയുന്നു. വാള്‍ട്ടര്‍ ഗവര്‍ണ്ണറുടെ അടുക്കലേക്ക് നടന്നടുക്കുന്നു).
വാള്‍ട്ടര്‍ : ഇതാ അങ്ങയുടെ ആപ്പിള്‍,
(കോപകുലനായ ഗവര്‍ണ്ണര്‍ കുട്ടിയുടെ കരണത്തടിക്കുന്നു.)
ഗവര്‍ണ്ണര്‍ : (അലര്‍ച്ചയോടെ) എടാ., കാവല്‍ക്കാരേ, നോക്കി നില്‍ക്കാതെ ഈ നരിച്ചീറിനെ തൂക്കിയെടുത്ത്. ഈ മരക്കൊമ്പില്‍ കെട്ടിതൂക്കെട്ടെ,
(പട്ടാളക്കാര്‍ കുട്ടിയെ കയറി പിടിക്കുന്നു.)
വില്ല്യം : (ആക്രോശത്തോടെ) ഗവര്‍ണ്ണര്‍,
ഗവര്‍ണ്ണര്‍ : ശബ്ദിക്കരുത്. നിന്റെ മകന്റെ കഥ (അട്ടഹാസം) അവരുടെകയ്യില്‍. വില്ല്യം
ടെല്‍ കുറച്ചു നിമിഷങ്ങള്‍ക്കു മുന്‍പ് നിന്റെ വസ്ത്രത്തിനുള്ളില്‍
എന്താണ് നീ ഒളിപ്പിച്ചുവച്ചത്.
വില്ല്യം ടെല്‍ : (ഞെട്ടുന്നു പതറുന്നു) പിന്നെ സധൈര്യംവീണ്ടെടുത്ത്
(കുപായത്തിനുള്ളില്‍ നിന്ന് ഒരമ്പ് പുറത്തെടുക്കുന്നു)
ഗവര്‍ണ്ണര്‍ : കേട്ടില്ലേ എന്തിനാണ് നീ അമ്പ് ഒളിപ്പിച്ചു വച്ചത്.
(വില്ല്യം തീ പാറുന്ന കണ്ണുമായി ഗവര്‍ണ്ണര്‍ക്കു നേരെ നടന്നു നീങ്ങുന്നു.
അവന്റെ ഭയപ്പെടുത്തുന്ന നോട്ടം).
വില്ല്യം : (ഗവര്‍ണ്ണര്‍ക്കു മുന്നില്‍ വന്നു നിന്നുകൊണ്ട്) എന്റെ മകന്‍
എന്റെ അമ്പേറ്റ് മരിച്ചു പോയിരുന്നെങ്കില്‍ എന്റെ രണ്ടാമത്തെ
അമ്പുകൊണ്ട് ഞാന്‍ നിങ്ങളെ കൊല്ലുമായിരുന്നു.
ഗവര്‍ണ്ണര്‍ : നിന്റെ ദുഷ്ഠ വിചാരങ്ങള്‍ അഛനേയും മകനേയും വീണ്ടും
വെളിച്ചമില്ലാത്ത ഒരിടത്തേക്ക് എത്തിക്കാന്‍ പോകുന്നു. കാവല്‍ക്കാരേ
ഇവനേയും ബന്ധിക്കു ! എന്നിട്ട് എന്റെ കപ്പലില്‍ എത്തിക്കു.
(കാവല്‍ക്കാര്‍ ടെല്ലിനെ പിടിക്കുന്നു).
വില്ല്യം : ഇത് സ്വാതന്ത്ര്യ ഉടമ്പടികള്‍ക്കെതിരാണ്.
ഗവര്‍ണ്ണര്‍ : നിന്റെ സ്വാതന്ത്ര്യം എന്റെ കാരാഗൃഹത്തിലാണെടാ,
വാള്‍ട്ടര്‍ : ഭീരുവായ മാന്‍ വേട്ടപ്പട്ടികളെ കൊമ്പുകുലക്കി ഭയപ്പെടുത്താറുണ്ട്.
കലമാനാകട്ടെ വേട്ടക്കാരനെ ഓടിക്കുന്നു. മനുഷ്യ ദു:ഖങ്ങള്‍ പങ്കിടുന്നു.
ക്ഷമയുടെ പ്രതീകങ്ങളായകന്നുകാലികളെ പ്രകോപിപ്പിച്ചാല്‍ ഒരിക്കല്‍
അവയും കൊമ്പുകുലുക്കി ആക്രമിക്കും ഗവര്‍ണ്ണര്‍.
ഗവര്‍ണ്ണര്‍ : (അട്ടഹസിക്കുന്നു). കൊണ്ടുപോടാ ഇവറ്റകളെ !

(വില്ല്യംടെല്‍ ഗവര്‍ണ്ണറെ അമ്പെയ്ത് കൊല്ലുന്നു.)
വില്ല്യംടെല്‍ : അധികാരങ്ങള്‍ക്കു വേണ്ടി അപ്പകഷ്ണങ്ങള്‍ ഇട്ട്‌കൊടുത്ത് പാവങ്ങളെ
നിഷ്ഠൂരമായി കൊന്നൊടുക്കിയ നീചനായ ദുഷ്ഠ നിനക്കുള്ളശിക്ഷയാണിത്. ഇനി നീ ജീവിച്ചിരിക്കരുത് അധികാരമോഹം തലയ്ക്കുപിടിച്ച നിന്റെ ഈ തൊപ്പി നീ കൊണ്ട് പൊയ്‌ക്കോ.
(ഗവര്‍ണ്ണറെ വകവരുത്തിയതിന് ശേഷം)
വില്ല്യംടെല്‍ : (ജനങ്ങളോടായി) അധികാര ദുര്‍വിനിയോഗം അഹംങ്കാരം ഈ നാടിനു
ഭൂഷണമല്ല. ഇവിടെ ജ്വലിക്കേണ്ടത്. ശാന്തിയുടേയും, സമാധാനത്തിന്റെയും
ഐശ്വര്യത്തിന്റെയും നന്മയുടേയും പൊന്‍വെളിച്ചമാണ് വേണ്ടത്.
നാളെ പുലരുമ്പോള്‍…

Share on

മറ്റുവാര്‍ത്തകള്‍