UPDATES

ഓട്ടോമൊബൈല്‍

നോട്ട് നിരോധനം: വാഹനവില്‍പ്പന 16 വര്‍ഷത്തില്‍ ഏറ്റവും കുറവ്

2015 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016 ഡിസംബറില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 22 ശതമാനം കുറവ് വന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേര്‍സിന്‌റെ (സിയാം) കണക്ക് വ്യക്തമാക്കുന്നു.

                       

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് വാഹന വ്യവസായം വലിയ പ്രതിസന്ധിയിലെന്ന് റിപ്പോട്ട്. 16 വര്‍ഷത്തിനിടെ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്ന വലിയൊരു വിഭാഗം ആളുകള്‍ അത് മാറ്റി വച്ചിരിക്കുകയാണ്.

2015 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016 ഡിസംബറില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 22 ശതമാനം കുറവ് വന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേര്‍സിന്‌റെ (സിയാം) കണക്ക് വ്യക്തമാക്കുന്നു. രാജ്യത്തെ വാഹനവില്‍പ്പനയില്‍ 75 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. മൊത്തം വാഹനവില്‍പ്പനയിലും 19 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഉല്‍പ്പാദനം 25 ശതമാനം കുറഞ്ഞു. മൊത്തം വാഹനങ്ങളുടെ ഉല്‍പ്പാദനം 20 ശതമാനം കുറഞ്ഞു.

2015 ഡിസംബറില്‍ 15.02 ലക്ഷം യൂണിറ്റുകള്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റ് പോയത്. എന്നാല്‍ 2016 ഡിസംബറില്‍ ഇത് 12.21 ലക്ഷം യൂണിറ്റ് മാത്രമാണ്. 2000ന് ശേഷം വില്‍പ്പനയില്‍ വന്ന വലിയ കുറവാണിത്. ഇരുചക്ര വാഹന വില്‍പ്പനയില്‍ പകുതിയോളം ഗ്രാമങ്ങളിലേയ്ക്കാണ്. ഓട്ടോ പോലുള്ള മുന്ന് ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 36.23 ശതമാനത്തിന്‌റെ കുറവ് രേഖപ്പെടുത്തി. 2015 ഡിസംബറില്‍ 46,894 വാഹനങ്ങള്‍ വിറ്റ് പോയത് 2016 ഡിസംബറില്‍ 29,904 ആയി കുറഞ്ഞു. 5.1 ശതമാനത്തിന്‌റെ കുറവ്. 2015 ഡിസംബറില്‍ 1,72,671 കാറുകള്‍ വിറ്റ് പോയപ്പോള്‍ 2016 ഡിസംബറില്‍ 1,58,617 കാറുകളാണ് വിറ്റത്. 8.14 ശതമാനത്തിന്‌റെ കുറവ്.

Share on

മറ്റുവാര്‍ത്തകള്‍