UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലും ഡ്രൈവറില്ലാ കാര്‍ വരുന്നു: ഒരുക്കുന്നത് ഐഐടികള്‍

ത്രീ ഡി ലേസര്‍ സെന്‍സര്‍ ലിഡാര്‍ ഉപയോഗിച്ചാണ് പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

                       

ഡ്രൈവറില്ലാത്ത കാര്‍ ഇന്ന് വെറുമൊരു ഭാവനയല്ല, അത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. ടെസ്ല, ടൊയോട്ട, നിസാന്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെല്ലാം ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുകയും പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും തദ്ദേശീയമായി ഇത്തരം കാറുകള്‍ വികസപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഖരഗ്പൂര്‍, കാണ്‍പൂര്‍, ബോംബെ ഐഐടികളാണ് ഈ ശ്രമത്തിന് പിന്നില്‍.

ഈ മൂന്ന് ഐഐടികളും തങ്ങളുണ്ടാക്കിയ മോഡലുകള്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ത്രീ ഡി ലേസര്‍ സെന്‍സര്‍ ലിഡാര്‍ ഉപയോഗിച്ചാണ് പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യം വച്ചാണ് ഡ്രൈവറില്ലാ കാറുകള്‍ ഒരുക്കുന്നതെന്ന് ഐഐടികളില്‍ കാര്‍ രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. 10 വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Related news


Share on

മറ്റുവാര്‍ത്തകള്‍