Continue reading “എണ്ണവില വര്‍ധനവ്: കുവൈറ്റ് പാര്‍ലമന്റ് പിരിച്ചു വിട്ടു”

" /> Continue reading “എണ്ണവില വര്‍ധനവ്: കുവൈറ്റ് പാര്‍ലമന്റ് പിരിച്ചു വിട്ടു”

"> Continue reading “എണ്ണവില വര്‍ധനവ്: കുവൈറ്റ് പാര്‍ലമന്റ് പിരിച്ചു വിട്ടു”

">

UPDATES

പ്രവാസം

എണ്ണവില വര്‍ധനവ്: കുവൈറ്റ് പാര്‍ലമന്റ് പിരിച്ചു വിട്ടു

Avatar

                       

അഴിമുഖം പ്രതിനിധി

എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവ് കാരണം മന്ത്രിസഭയില്‍ തര്‍ക്കം രൂക്ഷമായതിനാല്‍ കുവൈറ്റ് പാര്‍ലമന്റ് പിരിച്ചു വിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിന്റെ അഭ്യര്‍ത്ഥന പ്രകാരം അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാലാവധി പൂര്‍ത്തിയാക്കാന്‍ 9 മാസം ബാക്കിയിരിക്കെയാണു ഭരണഘടനയുടെ 107-ാം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവ് കാരണം മന്ത്രിസഭയും എംപിമാരും തര്‍ക്കത്തിലായിരുന്നു. സഭയിലെ മന്ത്രിമാര്‍ക്ക് എതിരെ കുറ്റവിചാരണ നടത്തുവാന്‍ എംപിമാര്‍ ഒരുങ്ങുന്നതിനു ഇടയിലാണു പാര്‍ലമന്റ് പിരിച്ചു വിടാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

രാജ്യസുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണു ഈ തീരുമാനം എന്ന് പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ ഗവണ്‍മെന്റിനെ പിരിച്ച് വിട്ട് പുതിയ ഗവണ്‍മെന്റിനെ രൂപീകരിക്കാന്‍ സ്പീക്കര്‍ മര്‍ഖൗസ് അല്‍ ഘാനെയും ആവശ്യപ്പെട്ടിരുന്നു.

2013 ജൂലൈ 28 നാണ് നിലവിലെ പാര്‍ലമെന്റ് അധികാരത്തില്‍ വന്നത്. നാല് വര്‍ഷം കാലാവധിയുള്ള പാര്‍ലമന്റ് 2003-ന് ശേഷം ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍