സാന്റാക്ലോസിന്റെ വേഷം കെട്ടുന്ന ഒരു മനുഷ്യന്റെ മടിയില്‍ കിടന്നു ഒരു കുട്ടി മരിച്ചതിന്റെ കഥയാണ് ചര്‍ച്ചയായിരിക്കുന്നത്
ക്രിസ്തുമസ് കാലത്തിന് ചേരുന്ന ഒരു നന്മനിറഞ്ഞ കഥയായിരുന്നു അത്. ഒരു ദുഃഖകരമായ സന്ദര്‍ഭമായിരുന്നുവെങ്കിലും അതിലെ നന്മ അവിശ്വസനീയമായി തോന്നിയതുകൊണ്ട് സ്ഥിതിഗതികള്‍ തിരക്കേണ്ടതുണ്ടെന്നു തോന്നി.
ടെന്നസിയില്‍ സാന്റാക്ലോസിന്റെ വേഷം കെട്ടുന്ന ഒരു മനുഷ്യന്റെ മടിയില്‍ കിടന്നു ഒരു കുട്ടി മരിച്ചതിന്റെ കഥ നോക്സ്വീല്‍ ന്യൂസ് സെന്റിനെലിലെ ഒരു കോളമിസ്റ്റ് എഴുതിയതിനെ തുടര്‍ന്നാണ് വൈറലാകുന്നത്. പെട്ടെന്നുതന്നെ ആഗോള മാധ്യമശ്രദ്ധ ഒന്‍പതുവര്‍ഷമായി സാന്റാവേഷം അണിയാറുള്ള എറിക്ക് ഷ്മിറ്റ്-മാറ്റ്സനില്‍ എത്തുകയായിരുന്നു.
വാഷിംഗ്ടന്‍പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ഷ്മിറ്റ്- മാറ്റ്സന്‍ കഴിഞ്ഞ മാസം തന്റെ കയ്യില്‍ കിടന്നു മരിച്ച പേരു വെളിപ്പെടുത്താത്ത കുട്ടിയുടെ കഥയില്‍ ഉറച്ചുനിന്നു. മരിക്കുന്നതിനുമുന്‍പ് അദ്ദേഹം കുട്ടിയോട് അവന്‍ സാന്റയുടെ ഒന്നാം നമ്പര്‍ എല്‍ എഫ് ആണ് എന്ന് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യതയും ആശുപത്രിജീവനക്കാരുടെ സ്വകാര്യതയും മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ന്യൂസ് സെന്റിനല്‍ എഡിറ്റര്‍ ജാക്ക് മക്എല്‍റോയി പറയുന്നത് ഷ്മിറ്റ് മാറ്റ്‌സന്റെ വിവരണം സ്ഥിരീകരിക്കാനായി അവര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു എന്നാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്ക് കണ്ടെത്താനായില്ല. അയാളെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നെങ്കിലും മടിയില്‍ കിടന്നുമരിച്ച കുട്ടിക്ക് ആശ്വാസം നല്‍കുന്ന ഒരു വാചകം അയാള്‍ പറഞ്ഞുവെന്ന കഥ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ന്യൂസ് സെന്റിനെലിന് ഷ്മിറ്റ് മാറ്റ്സന്റെ കഥ തെറ്റാണെന്നോ ശരിയാണെന്നോ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
“ഈ സംഭവം പത്രത്തിന്റെ സ്ഥിരീകരിക്കല്‍ നിലപാടുകളുമായി യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ഷ്മിറ്റ് മാറ്റ്സന്റെ കഥയുടെ വിശ്വാസ്യതയുടെ ഒപ്പം നില്‍ക്കുന്നില്ല”, പത്രം വ്യക്തമാക്കി.
വാഷിംഗ്‌ടണ്‍ പോസ്റ്റിനും കഥയിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാനായില്ല. എന്നാല്‍ സാം വെനബിള്‍ എന്ന കോളമിസ്റ്റ് എഴുതിയ ലേഖനത്തെ അവര്‍ നിരാകരിക്കുന്നുമില്ല. മുതിര്‍ന്ന എഴുത്തുകാരനായ വെനബിള്‍ ഷ്മിറ്റ് മാറ്റ്സനുമായുള്ള അഭിമുഖത്തിന് ശേഷം എഴുതിയ സ്റ്റോറിയാണിത്. വിഷയത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
പത്രത്തിന്റെ ആദ്യസ്റ്റോറി യുഎസ്എ ടുഡേ പുനഃപ്രസിദ്ധീകരിച്ചതോടെ സിഎന്‍എന്‍, ഫോക്സ് ന്യൂസ്, ദി പോസ്റ്റ് എന്നിങ്ങനെ പല പ്രമുഖ വാര്‍ത്താമാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചു, ആരും തന്നെ സംശയമൊന്നും രേഖപ്പെടുത്തിയില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ വന്നതായി ഷ്മിറ്റ് മാറ്റ്സന്‍ പറയുന്നു.
സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നാണ് വെനബിള്‍ ഈ കഥ അറിയുന്നത്, പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ഷ്മിറ്റ് മാറ്റ്സന്‍ പറയുന്നു. സംഭവത്തിന്റെ വിവരങ്ങളോ ആശുപത്രിയോ അയാളെ വിളിച്ച നേഴ്സിന്റെ പേരോ വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞമാസം നടന്നതായി പറയുന്ന ഈ സംഭവത്തെപ്പറ്റി അങ്ങേയറ്റം വികാരാധീനനായാണ് അദ്ദേഹം സംസാരിക്കുന്നത്. പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കുട്ടിയുടെ “യാചിക്കുന്ന കണ്ണുകള്‍ ഓര്‍ക്കുന്നു… ചെറിയ കുട്ടികള്‍ക്ക് മരണത്തെ മനസിലാക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ അവര്‍ക്ക് ക്രിസ്തുമസ് അറിയാം. ക്രിസ്തുമസ് ഒരുപാട് രസങ്ങള്‍ നിറഞ്ഞതാണെന്ന് അറിയാം. മരിക്കാന്‍ പോകുന്നു എന്നതിനേക്കാള്‍ ക്രിസ്തുമസ് കൂടാന്‍ പറ്റില്ല എന്നതായിരുന്നു അവന്റെ വിഷമം. മരണം എന്നതൊന്നും അത്രയധികം അവന്‍ മനസിലാക്കിയിരുന്നില്ല. ഒരുപക്ഷെ അതൊരു നല്ല കാര്യമായിരിക്കും. എനിക്ക് ആകെ ചെയ്യാമായിരുന്നത് അവനെ സന്തോഷിപ്പിക്കുക എന്നതായിരുന്നു, എനിക്ക് കഴിയുന്നത് പോലെ. എനിക്ക് ആകെ കാണാന്‍ കഴിഞ്ഞത് അവന്റെ സങ്കടം മാത്രമായിരുന്നു.”
ഷ്മിറ്റ് മാറ്റ്സന്റെ വീടിനും ജോലിസ്ഥലത്തിനും അടുത്തുള്ള ആശുപത്രികളൊന്നും തന്നെ ഈ കോളമോ അനുബന്ധ വീഡിയോയോ തങ്ങള്‍ക്ക് പരിചയമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
ഈസ്റ്റ് ടെന്നസി കുട്ടികളുടെ ആശുപത്രിയിലെ പബ്ലിക്ക് റിലേഷന്‍സ് മാനേജറായ എറിക്ക എസ്റ്റെപ്പ് പറയുന്നത് ഇങ്ങനെയൊരു സംഭവം അവരുടെ ആശുപത്രിയില്‍ നടന്നില്ല എന്നാണ്. 2016 വര്‍ഷത്തെ മുഴുവന്‍ മരണനിരക്കും ഞങ്ങള്‍ പരിശോധിച്ചു. അഞ്ചുവയസുള്ള ഒരു കുട്ടി ഏതെങ്കിലും കാരണത്താല്‍ മരിച്ചത് ഞങ്ങളുടെ അറിവിലില്ല.
ടെന്നോവ ഹെല്‍ത്ത്കെയര്‍ എന്ന ആശുപത്രി സംഘത്തിന്റെ വക്താവായ ജെറി ആസ്ക്യു പറയുന്നു. “നിങ്ങള്‍ സാന്റാ കഥയെപ്പറ്റി അന്വേഷിക്കാനാണ് വിളിക്കുന്നതെങ്കില്‍ ക്ഷമിക്കണം, അത് ഞങ്ങളുടെ ആശുപത്രികളില്‍ നടന്നിട്ടില്ല. ഞങ്ങള്‍ക്ക് ലോകത്തിന്റെ എല്ലായിടത്തുനിന്നും വിളി വരുന്നുണ്ട്, പക്ഷെ സാന്റ സംഭവിച്ചത് ഇവിടെയല്ല.”
സ്വന്തം നിര്‍മ്മാണ കമ്പനി നടത്തുന്ന മെക്കാനിക്കല്‍ എഞ്ചിനീയറായ ഷ്മിറ്റ് മാറ്റ്സന്‍ പക്ഷെ തന്റെ കഥയോട് ആളുകളുടെ അവിശ്വാസത്തില്‍ തളരുന്നില്ല.
“എന്നെ നുണയനെന്നു വിളിക്കണമെന്നുള്ളവര്‍ക്ക് വിളിക്കാം… മടിയില്‍ കിടന്നു ഒരു കുട്ടി മരിക്കുന്നതിലും നന്നായി എനിക്കത് കൈകാര്യം ചെയ്യാനാകും. അതില്‍ കാര്യമില്ല.” അദ്ദേഹം പറയുന്നു.