UPDATES

സിനിമാ വാര്‍ത്തകള്‍

‘പുലിമുരുകന്‍, ആ പേരുകേട്ടാല്‍പ്പോലും ഞാനാവഴി പോകില്ല, ആര് അഭിനയിച്ചാലും’

ടേസ്റ്റ് എന്നത് ഇല്ലാത്ത മലയാളിയാണ് പുലിമുരുകനും ബാഹുബലിയുമൊക്കെ വിജയിപ്പിക്കുന്നത്

                       

നൂറു കോടി ക്ലബില്‍ എത്തി മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണെങ്കിലും പുലിമുരുകന്‍ ഒരു സിനിമയേയല്ല എന്ന നിലപാടാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ടേസ്റ്റ് എന്നു പറഞ്ഞത് ഇല്ലാത്ത മലയാളിയെ പരിഹസിക്കുകയാണ് പുലിമുരുകനെക്കുറിച്ചുള്ള തന്റെ നിലപാടിലൂടെ അടൂര്‍. നേരത്തെ ബാഹുബലിക്കെതിരേ ഉന്നയിച്ച അതേ പരിഹാസവും വിമര്‍ശനവും തന്നെയാണ് അടൂര്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെതിരേയും ഉയര്‍ത്തുന്നത്. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പറയുന്നുണ്ട്; പുലിമുരുകന്‍, ആ പേരുകേട്ടാല്‍പ്പോലും ഞാനാവഴി പോകില്ല, ആര് അഭിനയിച്ചാലും ശരി. ആ സാധാനമെന്താണന്നു പേരു കേള്‍ക്കുമ്പോഴേ അറിയാം. കുഞ്ഞുകുട്ടി ആബാലവൃദ്ധം പോയി വെളുപ്പാന്‍കാലത്തൊക്കെ ക്യൂ നിന്നു കാണുകയാണ് ഈ പടങ്ങള്‍. ഒരു ഭേദപ്പെട്ട പടം കാണാന്‍ ഇവരൊന്നും പോവില്ല. നമ്മുടെ ആളുകള്‍ക്ക് ടേസ്റ്റ് എന്നു പറഞ്ഞത് ഇല്ല എന്നര്‍ത്ഥം. നമ്മുടെ സംസ്‌കാരം എന്നൊക്കെ സ്റ്റേജില്‍ പറയും. നമ്മള്‍ സംസ്‌കൃതചിത്തരാണ്, വിദ്യാഭ്യാസം നൂറുശതതമാനമാണ് എന്നൊക്കെ പറയില്ലേ, ഒരര്‍ത്ഥവുമില്ല. ചിലരെപ്പറ്റി പറയാറില്ലേ പഠിച്ച വിവരദോഷിയെന്ന്. അങ്ങനെയാണ് നമ്മള്‍.

അതേസമയം സിനിമയിലെ താരാധിപത്യത്തെക്കുറിച്ച് അടൂരിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. താരാധിപത്യത്തെക്കുറിച്ചുള്ള പരാതിയില്‍ കാര്യമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. താരങ്ങളാരെങ്കിലും നിങ്ങളോടു വന്ന് സിനിമയെടുക്കാന്‍ പറഞ്ഞോ? നിങ്ങള്‍ താരങ്ങളുടെ പുറകെ പോയി ഡേറ്റ് വാങ്ങിച്ച് താരങ്ങള്‍ക്കു പറ്റുന്ന രീതിയില്‍ കഥയെഴുതി പടമെടുക്കുകയാണ്. എന്നിട്ട് താരാധിപത്യമെന്നു പരാതി പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ആരെങ്കിലും പറഞ്ഞോ നിങ്ങളോട് താരങ്ങളെവച്ചു പടമെടുക്കാന്‍? അടൂര്‍ ചോദിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍