UPDATES

സയന്‍സ്/ടെക്നോളജി

ഫിംഗര്‍ പ്രിന്റ് സെന്‍സറുള്ള ആദ്യ ഫോണ്‍ വിവോ ഇറക്കും

നേരത്തെ ആപ്പിളും സാംസങും ഇത്തരം ഫോണുകള്‍ പുറത്തിറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആപ്പിളിന്റെ ഐ ഫോണ്‍ എക്‌സ് ഇത്തരത്തില്‍ ഇറങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ത്രി ഡി ഫേഷ്യല്‍ മാപ്പിംഗ് ഉപയോഗിച്ചുള്ള ഫേസ് ഐഡിയാണ് (ബയോമെട്രിക്) ഉപയോഗിച്ചത്.

                       

ഫിംഗര്‍ പ്രിന്റ് സെന്‍സറുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ചൈനിസ് മൊബൈല്‍ കമ്പനിയായ വിവോ, 2018ല്‍ പുറത്തിറക്കും. ടച്ച് സ്‌ക്രീനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിനാപ്റ്റിക്‌സുമായി ചേര്‍ന്ന് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവോ നടത്തുന്നുണ്ട്. ഫോബ്‌സ് മാഗസിനാണ് ഇക്കാര്യം പറയുന്നത്. ഷാങ്ഹായ് എംഡബ്ല്യുസിയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കണ്‍സെപ്റ്റ് വിവോ അവതരിപ്പിച്ചിരുന്നു. ക്വാല്‍കോമിന്റെ ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേ ടെക്‌നോളജിയേക്കാള്‍ മികച്ചതാണ് വിവോയുടേതെന്നാണ് അവകാശവാദം. സാംസംഗ് ഗാലക്സി ഫൈവ് ആപ്പിളിന്റെ ഐ ഫോണ്‍ എക്‌സ് ഇത്തരത്തില്‍ ഇറങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ത്രി ഡി ഫേഷ്യല്‍ മാപ്പിംഗ് ഉപയോഗിച്ചുള്ള ഫേസ് ഐഡിയാണ് (ബയോമെട്രിക്) ഉപയോഗിച്ചത്. ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ ഉള്ള ഫോണുകള്‍ സാംസംഗും ആപ്പിളും എല്ലാം നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഹൈ റെസലൂഷന്‍ ഒപ്റ്റിക്കല്‍ സ്‌കാനിംഗാണ് വിവോ ഫോണില്‍ ഉണ്ടാവുക.

Share on

മറ്റുവാര്‍ത്തകള്‍