അഴിമുഖം പ്രതിനിധി
ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിര്‍ദ്ദിഷ്ട ഭൂപ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കി. പദ്ധതിക്കു തത്വത്തിലുള്ള അനുമതിയും പ്രദേശം പ്രത്യേകമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവും നിലനില്‍ക്കുന്നതല്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.