Continue reading “ഹാരിസണ്‍ കേസ്; അഡീഷണല്‍ എജി രഞ്ജിത് തമ്പാന്‍ ഒഴിവായി”

" /> Continue reading “ഹാരിസണ്‍ കേസ്; അഡീഷണല്‍ എജി രഞ്ജിത് തമ്പാന്‍ ഒഴിവായി”

"> Continue reading “ഹാരിസണ്‍ കേസ്; അഡീഷണല്‍ എജി രഞ്ജിത് തമ്പാന്‍ ഒഴിവായി”

">

UPDATES

ഹാരിസണ്‍ കേസ്; അഡീഷണല്‍ എജി രഞ്ജിത് തമ്പാന്‍ ഒഴിവായി

                       

അഴിമുഖം പ്രതിനിധി

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ എജി അഡ്വക്കേറ്റ് രഞ്ജിത് തമ്പാന്‍ ഒഴിവായി. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്നെ ഒഴിവാക്കണമെന്നാവിശ്യപ്പെട്ട് രഞ്ജിത് തമ്പാന്‍ കത്തു നല്‍കുകയായിരുന്നു. സിപിഐ നേതാവായിരുന്നു മീനാക്ഷി തമ്പാന്റെ മകനാണ് രഞ്ജിത്ത് തമ്പാന്‍. ഹാരിസണിനുവേണ്ടി നേരത്തെ കേസ് വാദിച്ചിരുന്നൊരാള്‍ കൂടിയായിരുന്നു രഞ്ജിത്ത് തമ്പാന്‍. ഹിരസണണ്‍ ഭൂമി കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന പ്രമീള ഭട്ടിനെ മാറ്റിയാണ് പകരം രഞ്ജിത്തിനെ നിയോഗിച്ചത്. പ്രമീള ഭട്ടിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഹാരിസണുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന ആക്ഷേപം നിയമസഭയിലും പുറത്തുമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഈ വിഷയം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. റവന്യു കേസുകളില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രഞ്ജിത്ത് തമ്പാന്‍ ഒഴിഞ്ഞതിനു പകരം സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. കെ വി സോഹന്‍ പകരം കേസ് വാദിക്കുമെന്നാണ് അറിയുന്നത്. സ്‌പെഷ്യല്‍ ഓഫീസുമായി ബന്ധപ്പെട്ട കേസുകളെല്ലാം സോഹന്‍ വാദിക്കുമെന്നാണ് അറിയുന്നത്.

 

Related news


Share on

മറ്റുവാര്‍ത്തകള്‍