UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വിശപ്പില്ലെങ്കിലും കൊതികൊണ്ട് ഒരു ഉരുള കൂടി അധികം കഴിക്കാൻ തോന്നാറില്ലേ? ഈ ആസക്തി എങ്ങനെ നിയന്ത്രിക്കാം?

ഹിപ്പോ ക്യാമ്പസ്സിലെ ഡോപാമൈൻ 2 റിസപ്റ്ററുകളിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പഠനം  പറയുന്നു.

                       

വിശപ്പുകൊണ്ടായിരിക്കില്ല നമ്മൾ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുക. ചിലപ്പോൾ വിശപ്പുമാറിയാലും കൊതി കൊണ്ട് ഓരോ ഉരുള കൂടി അധികം കഴിക്കാൻ തോന്നാറില്ലേ? തീരെ വിശപ്പില്ലെങ്കിലും മനോഹരമായി അലങ്കരിച്ച കേക്ക് കാണുമ്പോൾ ഓടി ചെന്ന് കഴിക്കാൻ തോന്നാറില്ലേ? അപ്പോൾ നമ്മളുടെ പ്രശ്നം വിശപ്പല്ല. മനസിന്റെ ചില തോന്നലുകളാണ്. ഈ തോന്നലുകൾ നിയന്ത്രിച്ചാൽ തന്നെ അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനാകില്ലേ? എങ്ങനെയാണു ഈ തോന്നലുകൾ ഉണ്ടാകുന്നത്? ഈ ആലോചനകളിൽ നിന്നുമാണ് ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനുള്ള ബ്രെയ്ൻ സർക്യൂട്ട് ഗവേഷകർ കണ്ടെത്തുന്നത്.

ന്യൂറോൺ എന്ന ജേർണലിലാണ് വിശപ്പിനേയും ഓർമ്മയേയും കൊതിയെയും സംബന്ധിച്ച തലച്ചോറിന്റെ പ്രവർത്തനങ്ങളെകുറിച്ച്  ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. തലച്ചോറിലെ ചില നാഡികൾക്ക് വിശപ്പ് ഓർമ്മിപ്പിക്കാതിരിക്കാനും ആസക്തികുറയ്ക്കാനുമുള്ള കഴിവുണ്ട് .ഹിപ്പോ ക്യാമ്പസ്സിലെ ഡോപാമൈൻ 2 റിസപ്റ്ററുകളിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പഠനം  പറയുന്നു.

ഇത്തരം ബ്രെയിൻ സർക്യൂട്ടുകളെ നിയന്ത്രിച്ചുകൊണ്ടും കൂട്ടിച്ചേർത്തുകൊണ്ടും അമിതവണ്ണത്തിനായുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നാണ് വിദഗ്ദർ കണ്ടെത്തുന്നത്. ആദ്യം എലികളിൽ നടത്തപ്പെട്ട ഈ പഠനം മനുഷ്യരിൽ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് ലോകാരോഗ്യസംഘടന ഉറപ്പുനല്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍