UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യോഗ മാറി ; ഇനി ആര്‍ക്കും പരീക്ഷിക്കാം

ടെക്‌നോളജിയുടെ കാലത്ത് ശരീരവഴക്കത്തിനും ആരോഗ്യത്തിനും യോഗയാണ് പ്രതിവിധി

                       

5000 വര്‍ഷങ്ങള്‍ പഴക്കമുണ്ട് യോഗയ്ക്ക്. ഒരു മാനസിക അഭ്യാസമെന്ന് മാത്രം കരുതി ശീലിച്ചു പോരുന്നതാണ് അന്ന് യോഗ. പതഞ്ജലി യോഗസൂത്ര, ഉപനിഷദ്, ഹത യോഗ പ്രദിപിക തുടങ്ങി സാമ്പ്രദായിക യോഗാപുസ്തകങ്ങളില്‍ ആസനങ്ങള്‍ അഥവ ശാരീരിക യോഗയ്ക്ക് പ്രത്യേക രീതികള്‍ പറയുന്നുണ്ട്. ഫിറ്റ്‌നസ്സും ശാരീരിക ആരോഗ്യവും പ്രധാനമല്ലാതിരുന്ന കാലത്ത് യോഗയ്ക്കും ഉണ്ടായിരുന്നു ശാരീരികം, മാനസികം എന്നിങ്ങനെ തരംതിരിവ്.
ഇന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ യോഗ എന്നാല്‍ ശാരീരിക അഭ്യാസമാണ്. ടെക്‌നോളജിയുടെ കാലത്ത് ശരീരവഴക്കത്തിനും ആരോഗ്യത്തിനും യോഗയാണ് പ്രതിവിധി.

മെഡിറ്റേഷന്‍ മനസിനും യോഗ ശരീരത്തിനുമാണ് ഇന്ന്. യോഗ പരിശീലകരായ അധ്യാപകര്‍ക്കും ഇന്ന് ക്ഷാമമില്ല. ഇന്നത്തെ കാലത്ത് യോഗ എങ്ങനെ പരിശീലിക്കണമെന്നതാണ് ഇനി പറയുന്നത്

1. മികച്ച പരിശീലകര്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഇടതടവില്ലാത്ത പരസ്യങ്ങളോ ഓഫറുകളോ അല്ല ഒരു യോഗാധ്യാപകന്റെ മികവ്. മികച്ച പരിശീലകന് മാത്രമേ നിങ്ങളെ യോഗാഭ്യാസിയാക്കി മാറ്റാന്‍ കഴിയൂ.

2. വിവിധ ആസനങ്ങള്‍ പരിശീലിക്കണം

മെഡിറ്റേഷന്റെ വിവിധ രീതികള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയ്ക്കൊപ്പം സ്വന്തം നിലയ്ക്കും യോഗ മുറകള്‍ പരിശീലിക്കാം. എല്ലാവര്‍ക്കും ഒന്നല്ല യോഗ; അഭ്യസിക്കാനുള്ള കഴിവും താല്പര്യവുമാണ് പുതിയ മുറകളിലേക്ക് നിങ്ങളെ നയിക്കുക.

3. ചോദ്യം ചോദിക്കുക

നിങ്ങളുടെ പരിശീലകരോട് അവരുടെ അഭ്യാസമുറകളെക്കുറിച്ച് ചോദിക്കുക. അവര്‍ നടത്തിയ പരിശീലനവും എത്രകാലമായി യോഗ അഭ്യസിക്കുന്നു എന്നതും ചോദിച്ചറിയുക.

4. പരിശീലിച്ചത് തെറ്റാണെന്ന് തോന്നുന്നിടത്ത് അവസാനിപ്പിക്കുക

നിങ്ങളുടെ തീരുമാനങ്ങളും താല്പര്യവുമാണ് യോഗയിലും പ്രധാനം. മറക്കരുത്; അഭ്യാസം മനസ്സിനൊത്ത് ആകണം. എങ്കിലേ ശരീരത്തില്‍ പ്രതിഫലിക്കൂ. യോഗയുടെ രീതികള്‍ മാറിയെങ്കിലും വേര്, പഴയ സാമ്പ്രദായിക പുസ്തകങ്ങളിലാണ്. കാലം മാറിയത്തിനനുസരിച്ച് യോഗയ്ക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. നിങ്ങളുടെ ജീവിതരീതിക്ക് കൂടുതല്‍ ഊര്‍ജവും ഉന്മേഷവും പകരുന്നതായിരിക്കണം നിങ്ങളുടെ യോഗാഭ്യാസരീതി.

Share on

മറ്റുവാര്‍ത്തകള്‍