UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭകാലത്തെ മാനസിക സമ്മര്‍ദം ആണ്‍കുട്ടികളുടെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുന്നു

ഗര്‍ഭകാലത്തിത്തെ ആദ്യ 18 ആഴ്ച്ചകളില്‍ അതിയായ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ വളരുമ്പോള്‍ അവരില്‍ ബീജത്തിന്റെ അളവ് കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍.

                       

ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദം ആണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭകാലത്തെ ആദ്യ 18 ആഴ്ച്ചകളില്‍ അതിയായ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ വളരുമ്പോള്‍ അവരില്‍ ബീജത്തിന്റെ അളവ് കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഇത്‌ അവരുടെ പ്രത്യുല്‍പ്പാദനശേഷിയേയും ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ് ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ സുപ്രധാന വളര്‍ച്ച നടക്കുന്നത്.

1989നും 1991നും ഇടയില്‍ 3000ത്തോളം സ്ത്രീകളേയും അവരുടെ 643 കുട്ടികളേയുമാണ് പഠനത്തിന് വിധേയമാക്കിയത്. വിവിധ തലമുറകളുടെ വിവരങ്ങള്‍ ശേഖരിച്ച് വടക്കന്‍ ഓസ്‌ട്രേലിയയിലെ റെയ്‌നി സ്റ്റഡിസാണ് പഠനം നടത്തിയത്.

ചോദ്യാവലിയിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. അടുത്ത ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മരണം, വിവാഹബന്ധം വേര്‍പിരിയല്‍, ദാരിദ്ര്യം തുടങ്ങിയവയാണ് സ്ത്രീകളുടെ മാനസിക സമ്മര്‍ദത്തിന് കാരണമായിരിക്കുന്നത്. ജേണല്‍ ഓഫ് ഹ്യൂമണ്‍ റീപ്രൊഡക്ഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പഠനങ്ങള്‍ പറയുന്നത്.

മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ വളരുമ്പോള്‍ ബീജത്തിന്റെ അളവില്‍ 12 ശതമാനവും ടെസ്റ്റോസ്‌റ്റെറോണിന്റെ അളവില്‍ 11 ശതമാനവും കുറവുണ്ടാവുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയമേതെന്ന് ഗവേഷകർ പറയുന്നു

Share on

മറ്റുവാര്‍ത്തകള്‍