UPDATES

Gaza War

‘ഗര്‍ഭപാത്രത്തിലേ തലതകര്‍ന്നില്ലാതാകുന്ന കുഞ്ഞുങ്ങള്‍ ജനിക്കാതെ തന്നെ ഖബറിലേയ്ക്ക് പോകുന്നു’

ഗാസയുടെ വേദനയാണീ കവിത, അതു നിങ്ങളെ മുറിപ്പെടുത്തും

                       

ഗാസയുടെ എല്ലാ വേദനയും പങ്കുവയ്ക്കുന്നൊരു കവിത. എഴുതിയതാരെന്നോ, അവതരിപ്പിക്കുന്നതാരെന്നോ അറിയില്ലെങ്കിലും ലോകം മുഴുവന്‍ ആ കവിതയിലെ വേദന പങ്കുവയ്ക്കുകയാണ്. ഹൃദയം പിളര്‍ത്തുന്ന വരികള്‍, കണ്ണുനീര്‍ തോരുന്നില്ല. ഷെയ്ഖ് സഹിര്‍ മഹമ്മൂദ് എന്ന വ്യക്തിയാണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്ന ഈ കവിത പങ്കുവച്ചിരിക്കുന്നത്. കവിത ചൊല്ലുന്ന സ്ത്രീ ആരാണെന്നോ, അവരുടെ പേരോ മറ്റു വിവരങ്ങളോ വീഡിയോയ്ക്ക് ഒപ്പമില്ല. എങ്കിലും ഗാസയുടെ വേദനയാണീ കവിത, അതു നിങ്ങളെ മുറിപ്പെടുത്തും. ഇംഗ്ലീഷിലുള്ള വരികള്‍ അഴിമുഖം മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയിരിക്കുകയാണ്…

സമയം കടന്ന് പോകുകയാണ്
ലോകം കണ്ടുനില്‍ക്കുകയും.
കാഴ്ചകള്‍ക്കൊക്കെ ക്രൗര്യമേറുന്നു.
ശബ്ദങ്ങളൊക്കെ കൂടുതല്‍ പരുഷമാകുന്നു.

കുഞ്ഞുങ്ങള്‍ പലതായി ചിതറി തെറിക്കുകയാണ്.
ആരുമിത് അവസാനിപ്പിക്കാന്‍ പറയുന്നതേ ഇല്ല.
മനുഷ്യര്‍ ജീവനോടെ കത്തിയൊടുങ്ങുന്നു.
ഇതതിജീവിക്കാനൊരു വഴിയും തെളിയുന്നില്ല.

അമ്മമാര്‍ വേദന കൊണ്ട് നിലവിളിക്കുന്നു.
ഗര്‍ഭപാത്രത്തിലേ തലതകര്‍ന്നില്ലാതാകുന്ന
കുഞ്ഞുങ്ങള്‍ ജനിക്കാതെ തന്നെ ഖബറിലേയ്ക്ക് പോകുന്നു.

സ്വപ്നങ്ങളില്ലാതായി, ആഗ്രഹങ്ങള്‍ സാധിക്കാതായി.
ചുറ്റും മരണമാണ്, ആഘാതങ്ങളില്‍ വിറക്കുകയാണ്.
അപ്പോഴും അവര്‍ പറയുന്നു,
ഞങ്ങളുടെ പൊടി കുഞ്ഞുങ്ങള്‍ വരെ ഭീകരരാണെന്ന്.
കുഞ്ഞുങ്ങളുടെ കണ്ണുകളിലാണ് ഭയം.
മഴപോലെ ആകാശത്ത് നിന്ന് പെയ്യുന്ന ബോംബുകള്‍ കണ്ട്
അവര്‍ ഭയന്ന് തങ്ങളുടെ അമ്മമാരെ വിളിക്കുകയാണ്;
അവരാകട്ടെ എപ്പോഴേ ബോംബ് വീണുതന്നെ ചിതറിപ്പോയി.
ഞങ്ങള്‍ ഭീകരരാണെന്നാണോ നിങ്ങള്‍ പറയുന്നത്?
വാ,
ഞങ്ങളുടെ ആകാശങ്ങള്‍ കാണൂ.
വെല്ലുവിളിയായി കൂട്ടിക്കോ, എത്രനേരം
ഈ കാഴ്ച നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുമെന്ന് കാണാമല്ലോ.

എന്താണ് നിങ്ങളുടെ പ്രശ്നം?
ഭക്ഷണത്തിന് കൊഴുപ്പ് കൂടി പോയതോ?

ഞങ്ങളുടെ മരിച്ചവര്‍ക്ക് ശവക്കുഴി പോലുമില്ല.
വെളിച്ചമില്ല, വെള്ളമില്ല.
അതിക്രൂരമായ മനുഷ്യക്കുരുതി മാത്രം.
ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ക്ക് നാഥരില്ല
ശ്വാസം ബാക്കിയുള്ള ശരീരങ്ങളില്‍ അവയവങ്ങളില്ല
ചുറ്റും ശവങ്ങളുടെ അതിരൂക്ഷ ഗന്ധം
ശ്വാസമെടുക്കാന്‍ സമയമില്ല,
മരിച്ചവരെ ഓര്‍ത്ത് കരയാനോ ചിന്തിക്കാനോ പറ്റുന്നില്ല
കണ്ണുചിമ്മുന്നതിനിടെ ഇനിയും ആക്രമണങ്ങളാണ്.

ഞങ്ങളെ പാടെ തര്‍ക്കുന്നതിനായി
ആസ്പത്രികളെ വരെ അവര്‍ ആക്രമിക്കുന്നു.
പക്ഷേ അവര്‍ക്കറിയില്ല, ഈ ഭൂമിയില്‍ ജനിച്ച
ഒരു ജീവബിന്ദുപോലും
സഹിക്കാനും പൊരുതാനും പോന്നവരാണെന്ന്.
ജീവിക്കുക ഞങ്ങളുടെ അവകാശമാണ്.
അതീജീവനമാണ് ഞങ്ങളുടെ കൈമുതല്‍.
ഞങ്ങള്‍ ഞങ്ങളുടെ ഭൂമിയില്‍ നിന്ന് എങ്ങോട്ടും പോകില്ല.
അതെന്താണ് നിങ്ങള്‍ക്ക് മനസിലാകാത്തത്?

കുഞ്ഞുങ്ങളേയും കുട്ടികളേയും സ്ത്രീകളേയും ഭയന്ന്
ദൂരെയെവിടെയോ ഇരുന്ന് നിങ്ങള്‍ കൊലനടത്തുകയാണ്.
സത്യം പുറത്ത് വരുമെന്നാണ് നിങ്ങളു െപേടി
നിങ്ങളുടെ കള്ളങ്ങളെ
നയതന്ത്ര ബന്ധങ്ങള്‍ കൊണ്ട് മറികടക്കാം.
പക്ഷേ സത്യം സര്‍വ്വത്ര സ്വതന്ത്രമാണ്.
നിങ്ങള്‍ക്ക് പോലും അത് കണ്ണ് തുറന്നത് കാണാം

എങ്ങും സര്‍വ്വനാശത്തിന്റെ കാഴ്ചകളാണ്.
എന്നിട്ടും വാര്‍ത്തകളില്‍ നുണകള്‍ മാത്രം
ഞങ്ങള്‍ക്ക് പറയാനുള്ളതൊന്നും വാര്‍ത്തയല്ല
മാധ്യമങ്ങളെ മുഴുവന്‍ ആരോ നിയന്ത്രിക്കുകയാണ്
അവരുടെ വാര്‍ത്തകളൊക്കെ കള്ളങ്ങളും.
അവരുണ്ടാക്കുന്നത് കൃത്രിമ ചിത്രങ്ങളും.
ഞങ്ങളുടെ അന്തസ് വരെ അപഹരിക്കപ്പെട്ടു
കാരണം സത്യം ലോകമറിയണമെന്ന് ഞങ്ങളാഗ്രഹിച്ചു.

നോക്കൂ
കണ്ണ് തുറന്ന് നോക്കൂ.

എന്നിട്ടും ലോകം സര്‍വ്വതും നിഷേധിക്കുന്നു.
സത്യം മറനീക്കി വരുന്നതേ ഇല്ല.
മനുഷ്യത്വം തോറ്റിരിക്കുന്നു.

‘അവരെ കൊന്നൊടുക്കൂ’
മുന്തിയ, സുഖമുള്ള കസേരയിലിരുന്നത് അവര്‍ ട്വീറ്റ് ചെയ്യുന്നു.
അവരുടെ ഹൃദയം കല്ലിച്ചതും കാഴ്ച ഇരുണ്ടതും ബുദ്ധി മരവിച്ചതുമാണ്.
ആര്‍ക്കാണ് തീരുമാനിക്കാനുള്ള അധികാരം?
ആരുടെ മരണങ്ങളാണ് ന്യായീകരിക്കപ്പെടുകഘ
തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം?
ഞങ്ങള്‍ ഒരു നൂറ്റാണ്ട് പുറകിലേയ്ക്കാണ് പോയിരിക്കുന്നത്.
ഹോളോകോസ്റ്റ്, അടിമത്തം, വെള്ളക്കാരുടെ സര്‍വ്വാധിപത്യം.

മൃഗങ്ങള്‍ ഇത്രക്രൂരരല്ല.
അവര്‍ ഞങ്ങളുടെ വേദനയെ ടിക്ടോക് ചെയ്ത്
പരിഹസരിക്കുകയും രസിക്കുകയുമില്ല.
അത് മനുഷ്യത്വമില്ലായ്മയേക്കാള്‍ നീചമാണ്.

പക്ഷേ,
ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു,
പതറാതെ,ഭയക്കാതെ സംസാരിക്കുന്നു.
ഞങ്ങളുടെ അക്കൗണ്ടുകളേ നിങ്ങള്‍ക്ക് ഇല്ലാതാക്കാനാവൂ
ഞങ്ങളുടെ ജനുസിനെ ഇല്ലാതാക്കാനില്ല
എന്ന് നിങ്ങള്‍ക്കറിയാമന്നെ് ഞങ്ങള്‍ക്കറിയാം.
അതുകൊണ്ടാണ് ഞങ്ങളെ നിങ്ങള്‍ ഭയകുക്കുന്നത്
അതുകൊണ്ടാണ് നിങ്ങള്‍ വിയര്‍ക്കുന്നത്.
വംശഹത്യ എന്ന വാക്ക് നിങ്ങള്‍ നിരോധിച്ചല്ലോ
അതിന് ഒരര്‍ത്ഥമേ ഉള്ളൂ.
നിങ്ങളുടെ കയ്യില്‍ രക്തം പുരണ്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമെന്ന്.
ചെല്ല്, ഞങ്ങള്‍ പറയുന്നത് നിയന്ത്രിക്കുകയും മാച്ചുകളയും ചെയ്യ്.
ചരിത്രം ആവര്‍ത്തിക്കട്ടെ.
രാഷ്ട്രീയക്കാരോ? ഇരട്ടത്താപ്പുകാര്‍
ഞങ്ങളുടെ വോട്ടകളോ? പാഴായി പോയവ!
അവര്‍ കുറുക്കന്മാരെ പോലെ കള്ളന്മാരാണ്
അവരും അവരുടെ കപടനീതിബോധവും!
ഉറപ്പായും ഒരു വിധിദിനം വരും
അന്ന് ചെയ്തികള്‍ക്ക് ഉത്തരം പറയേണ്ടി വരും

ഒരു കുഞ്ഞിന്റെ കരച്ചില്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്.
അതൊരു സ്വപ്നമായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്്
അത് പക്ഷേ സത്യമാണ്.
മനുഷ്യത്വമേ,
നിന്നെയോര്‍ത്ത് ലജ്ജിക്കുന്നു!

സമയം കടന്ന് പോകുകയാണ്
ലോകം കണ്ടുനില്‍ക്കുകയും.
പക്ഷേ ഇന്നേക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം,
നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും,
എന്റെ നെഞ്ചിലൂടെ തീഗോളം നടന്ന് പോയെങ്കിലും ഞാന്‍ പിടിച്ച് നിന്നു’ എന്ന്
ചുരുങ്ങിയപക്ഷം
ഈ ‘വംശഹത്യ’ തടയാന്‍ എനിക്കായത് ചെയ്തുവെന്ന്..

time is ticking by,
the world is standing by,
images getting worse,
voices getting hoarse,
children blown to bits,
no-one calling quits,
humans burnt alive,
no chance to survive,
mothers scream in pain,
exploded child brains,
unborn in the wombs,
straight to the tomb,
dreams killed, ambitions unfulfilled,
shaking from the shock,
death around the clock,
still they insist,
toddlers are terrorists’?
terror in children’s eyes.
bomb rain from the skies,
calling for theirs mom, who crushed by a bomb,
you say we, terrorize?
come,
see our skies,
that is a dare,
let’s see how much you bear,
no glutton for your bread?

no graves for our dead.
no power, no water,
just barbaric slaughter,
body parts unclaimed,
breathing bodies maimed,
the rotten stench of death,
no time to catch a breath,
no time to mourn or think,
more hits before we blink,
hospitals under attack,
trying to make us crack,
but little do they know,
even an embryo who’s born on this land is
born to withstand,
born to resist,
with the right to exist,
resilience is bred,
its our butter and bread
we will not leave our land
why wont they understand?

threatened by babies, children and ladies
from far cowards kill,
afraid the truth will spill,
they can pay for their lies,
with their diplomatic ties,
but the truth is free!
with the eyes you can see,
apocalyptic views,
yet lies on the news,
our stories for views,
not to actually be told,
the media’s controlled,
their news is mostly fake,
AI photos that they make.
we are robbed of dignity,
because we want the world to see.

look!!
and open your eyes!
still
the world denies, the truth is unveiled,
humanity has failed.

”give them hell’
they tweet, from their rich and comfy seat,
hearts harden, blind and brainwashed and confined.
who gets decide?
whose murder’s justified?
who gets to pick?
this all makes me sick,
we went back a century,
holocaust, slavery, white superiority.
Animals are not so cruel.
they wont mock and ridicule ,
making TikToks of our pain.
that’s below inhumane.
But,
The people awaken,
out spoken, unshaken.
Go, shut our accounts,
we know you know our counts
that’s why we are a threat
we simply make you sweat
the G word is banned
it means you understand
there is blood on your hands
go censor and delete
let history repeat.

Politicians? two faced.
our votes? what a waste!
they are sly as a fox.
with their self righteous talks.
there must be judgement day.
because there is a price to pay.
i heard a child scream,
‘i wish it was a dream”!
This is reality, shame on humanity!
time is ticking by, the world is standing by,
But decades from today,
we can proudly say,
‘ i felt a fire in my chest and passed the test’
at least we can say we tried to end this geno…cide”

Share on

മറ്റുവാര്‍ത്തകള്‍