UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

പുകവലിയും മദ്യപാനവും തൊണ്ടയിലെ കാന്‍സറിന്റെ സാധ്യത കൂട്ടുന്നു; രോഗ ലക്ഷണങ്ങളെ കുറിച്ചറിയാം

കഴുത്തിലെ മുഴ എപ്പോഴും കാന്‍സറിന്റെ ലക്ഷണമാകില്ല. അത് ശ്വാസസംബന്ധമായ അണുബാധയുടെ സൂചനയാകാം.

                       

കാന്‍സര്‍ എന്നത് ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരുന്ന ഒരു അസുഖമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ എങ്ങനെ  എന്ന്  അറിഞ്ഞിരിക്കേണ്ടത്  ആവശ്യമാണ്. പലതരത്തിലുള്ള കാന്‍സറുകളിലൊന്നാണ് തൊണ്ടയില്‍ വരുന്ന കാന്‍സര്‍. അത് വായിലോ, ഗളഗ്രന്ഥിയിലോ, ലാലോദ്പാദക ഗ്രന്ഥിയിലോ, മൂക്ക്, കഴുത്ത് തുടങ്ങി എവിടെ വേണമെങ്കിലുമാകാം.

അണുബാധയുള്ള സ്ഥലങ്ങളെ ആശ്രയിച്ചിരിക്കും ത്രോട്ട് കാന്‍സറിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ഈ അടയാളങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നുമില്ല. കഴുത്തിലെ മുഴ എപ്പോഴും കാന്‍സറിന്റെ ലക്ഷണമാകില്ല. അത് ശ്വാസസംബന്ധമായ അണുബാധയുടെ സൂചനയാകാം. തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങളെ എങ്ങെ മനസിലാക്കാം എന്ന് നേക്കാം

  • തൊണ്ടയിലെ അള്‍സര്‍, മുറിവുകള്‍, അണുബാധ എന്നിവ കാന്‍സറിന്റെ ആദ്യകാല ലക്ഷണങ്ങളാണ്. ഭക്ഷണത്തിലെ പ്രശ്നം കൊണ്ടുണ്ടാകുന്ന അള്‍സര്‍ ആണെങ്കില്‍ രണ്ടോ മൂന്നോ ആഴ്ചകൊണ്ട് മാറും. പക്ഷെ നാലു മുതല്‍ ആറ് ആഴ്ചവരെ ഇത് നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം.
  • പുകവലി കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പുകവലിക്കുന്നവര്‍, പാന്‍ മസാല ഉപയോഗിക്കുന്നവര്‍, മദ്യപാനവും പുകവലിയും ശീലമാക്കിയവര്‍ തുടങ്ങിയ ആളുകളില്‍ കാന്‍സറിന്റെ സാധ്യത കൂടുതലാണ്.
  • വായില്‍ ഏതെങ്കിലും തരത്തിലുള്ള ദ്വാരം, വെള്ള നിറത്തിലുള്ള പാടുകള്‍, കവിളുകളുടെ അകത്തോ നാവിന്റെ വശങ്ങളിലോ ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവ കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം.
  • കഴുത്തിലോ, വായിലോ അതിനടുത്തോ ഉള്ള വീക്കം കാന്‍സറിന്റെ ലക്ഷണമാകാം. മൂന്നാഴ്ച കഴിഞ്ഞിട്ടും മുഴ മാറുന്നില്ലെങ്കില്‍ പരിശോധിക്കണം.

Share on

മറ്റുവാര്‍ത്തകള്‍