UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം: രോഗ നിര്‍ണ്ണയ ചെലവ് കുറക്കാനാവുമെന്ന് വൈദ്യരംഗത്തെ ഗവേഷകര്‍

ഈ അല്‍ഷിമേഴ്സ് ദിനത്തില്‍ രോഗത്തെ പറ്റി അറിവ് ഉണ്ടായിരിക്കുക. കൂടാതെ രോഗം വരാതെ നോക്കുക എന്നതും പ്രധാനമെന്നാണ് വൈദ്യരംഗത്തുനിന്നുളള മുന്നറിയിപ്പുകള്‍.

സഹന ബിജു

സഹന ബിജു

                       

അല്‍ഷിമേഴ്സ് അഥവാ സ്മൃതിനാശ രോഗം മറവി രോഗത്തില്‍ പെടുന്ന ഒന്നാണ്. ഓര്‍മശക്തി നഷ്ടപ്പെടുകയും ബൗദ്ധികമായ കഴിവുകള്‍ കുറഞ്ഞു വരുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. പ്രധാനമായും അറുപത്തഞ്ച് വയസിനു മുകളില്‍ പ്രായമുള്ള വരെയാണ് രോഗം ബാധിക്കുന്നത്. ലോകമെമ്പാടും നാല്പത്തി നാലു ദശലക്ഷം പേരെയാണ് രോഗം ബാധിക്കുന്നത്.

അടുത്തിടെ നടന്ന സംഭവങ്ങള്‍ മറന്നു പോകുന്നതും സാധനങ്ങള്‍ സ്ഥാനം തെറ്റി വയ്ക്കും വയ്ക്കുന്നതും രോഗത്തിന്റെ തുടക്കമാകാം. സ്മൃതിനാശ രോഗത്തെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം. 85 വയസ് കഴിഞ്ഞ പകുതിയോളം പേരും സ്മൃതിനാശ രോഗം മൂലം വിഷമിക്കുന്നു. മറവി രോഗങ്ങളില്‍ വളരെ സാധാരണം. 85 വയസ് കഴിഞ്ഞ രണ്ടില്‍ ഒരാളും 65 വയസ് കഴിഞ്ഞവരില്‍ എട്ടില്‍ ഒരാള്‍ വീതവും അല്‍ഷിമേഴ്സ് ബാധിച്ചവരാണ്.

രോഗ ബാധിതരില്‍ പകുതിയിലേറെ പേര്‍ക്കും തങ്ങള്‍ക്കു രോഗം ബാധിച്ചതായി അറിവില്ല. ആദ്യഘട്ടത്തില്‍ പലപ്പോഴും രോഗം തിരിച്ചറിയാന്‍ സാധിക്കാത്തതു കൊണ്ടാണിത്. കൂടുതലും സ്ത്രീകളെ ആണ് അല്‍ഷിമേഴ്സ് ബാധിക്കുന്നത്. സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കും എന്നതിനാല്‍ ആകാമിതെന്ന് വിദഗ്ധര്‍ കരുതുന്നു.
മുപ്പതു വയസിലും അല്‍ഷിമേഴ്സ് വരാം. പ്രായമായവരെ ബാധിക്കുന്ന രോഗമാണെങ്കിലും മുപ്പതു വയസിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. നാല്‍്പത് മുതല്‍ അമ്പതു വയസ് വരെയുള്ള പ്രായക്കാര്‍ക്കും അല്‍ഷിമേഴ്സ് വരാം. ചികിത്സാ സൌകര്യങ്ങള്‍ വര്ധിച്ചതോടൊപ്പം ആയുര്‍ ദൈര്‍ഘ്യ വും വര്‍ദ്ധിച്ചു അതിന്റെ ഫലമായി കൂടുതല്‍ ആളുകള്‍ക്ക് അല്‍ഷിമേഴ്സ് ബാധിക്കുന്നു.

രോഗമുക്തി സാധ്യമല്ല. അല്‍ഷിമേഴ്സ് ചികിത്സിച്ചു മാറ്റാന്‍ സാധിക്കില്ല. രോഗം വരുന്നത് തടയുക എന്നത് മാത്രമാണ് മാര്‍ഗമെന്നാണ് ആരോഗ്യരംഗത്തുളളുവര്‍ വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലം ഒരു പരിധി വരെ അല്‍ഷിമേഴ്സ് വരാതെ തടയും. ചെറുപ്പ കാലത്ത് തന്നെ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ പിന്നീടുള്ള കാലത്ത് സ്മൃതിനാശ രോഗം വരാതെ കാക്കാം. രോഗ നിര്‍ണയം ചെലവേറിയതാണ്. തലച്ചോറിനെ ബാധിക്കുന്നത് ആകയാല്‍ PET സ്‌കാന്‍ ആണ് രോഗ നിര്‍ണയ മാര്‍ഗം. വളരെ ചെലവേറിയതാണ് ഇത്. എന്നാല്‍ രക്ത പരിശോധന യിലൂടെ രോഗ നിര്‍ണയം നടത്താനുള്ള പഠനങ്ങളിലാണ് ഗവേഷകര്‍ ഇപ്പോള്‍. ഈ ശ്രമം രോഗ നിര്‍ണയം ചെലവ് കുറഞ്ഞതാക്കുമെന്നാണ് പ്രതീക്ഷ. ഈ അല്‍ഷിമേഴ്സ് ദിനത്തില്‍ രോഗത്തെ പറ്റി അറിവ് ഉണ്ടായിരിക്കുക. കൂടാതെ രോഗം വരാതെ നോക്കുക എന്നതും പ്രധാനമെന്നാണ് വൈദ്യരംഗത്തുനിന്നുളള മുന്നറിയിപ്പുകള്‍.

 

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

Share on

മറ്റുവാര്‍ത്തകള്‍